ഇന്ത്യ ഓര്‍ഗാനിക് സർട്ടിഫിക്കേഷൻ എന്താണ്?
'ഇന്ത്യ ഓര്‍ഗാനിക്' എന്നത് ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കുന്ന ജൈവരീതിയില്‍ കൃഷി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കുള്ള ഒരു സര്‍ട്ടിഫിക്കേഷന്‍ അടയാളമാണ്. ജൈവ വൈവിധ്യം, മണ്ണിന്റെ ആരോഗ്യം, രാസവളമില്ലാതെയുള്ള കൃഷി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളാണ് ഓര്‍ഗാനിക് ഭക്ഷണങ്ങള്‍. 2000-ല്‍ സ്ഥാപിതമായ നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഓര്‍ഗാനിക് പ്രൊഡക്ട്‌സ്, ഒരു ഓര്‍ഗാനിക് ഭക്ഷ്യ ഉത്പന്നം ഓര്‍ഗാനിക് ഉത്പന്നങ്ങളുടെ മാനദണ്ഡങ്ങള്‍ പിന്തുടരുന്നുണ്ടെന്ന് സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് നല്‍കുന്നതിലൂടെ സാക്ഷ്യപ്പെടുത്തുന്നു. ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതു വഴി രാസവളങ്ങളോ കീടനാശിനികളോ ഹോര്‍മോണുകളോ ഉപയോഗിക്കാതെ, ജൈവകൃഷിയിലൂടെ വളര്‍ത്തിയെടുത്ത […]
'ഇന്ത്യ ഓര്‍ഗാനിക്' എന്നത് ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കുന്ന ജൈവരീതിയില്‍ കൃഷി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കുള്ള ഒരു...
'ഇന്ത്യ ഓര്‍ഗാനിക്' എന്നത് ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കുന്ന ജൈവരീതിയില്‍ കൃഷി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കുള്ള ഒരു സര്‍ട്ടിഫിക്കേഷന്‍ അടയാളമാണ്. ജൈവ വൈവിധ്യം, മണ്ണിന്റെ ആരോഗ്യം, രാസവളമില്ലാതെയുള്ള കൃഷി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളാണ് ഓര്‍ഗാനിക് ഭക്ഷണങ്ങള്‍. 2000-ല്‍ സ്ഥാപിതമായ നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഓര്‍ഗാനിക് പ്രൊഡക്ട്‌സ്, ഒരു ഓര്‍ഗാനിക് ഭക്ഷ്യ ഉത്പന്നം ഓര്‍ഗാനിക് ഉത്പന്നങ്ങളുടെ മാനദണ്ഡങ്ങള്‍ പിന്തുടരുന്നുണ്ടെന്ന് സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് നല്‍കുന്നതിലൂടെ സാക്ഷ്യപ്പെടുത്തുന്നു.
ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതു വഴി രാസവളങ്ങളോ കീടനാശിനികളോ ഹോര്‍മോണുകളോ ഉപയോഗിക്കാതെ, ജൈവകൃഷിയിലൂടെ വളര്‍ത്തിയെടുത്ത ഉത്പന്നമാണെന്ന് ഉറപ്പുവരുത്താനാകും. ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ പ്രോഗ്രാമിന് കീഴില്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി (എ പി ഇ ഡി എ) അംഗീകൃത ടെസ്റ്റിംഗ് സെന്ററുകളാണ് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.
മാനദണ്ഡങ്ങള്‍ 2000 മുതല്‍ പ്രാബല്യത്തില്‍ ഉണ്ടെങ്കിലും, സര്‍ട്ടിഫിക്കേഷന്‍ സ്‌കീമും സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്കും 2002 ലാണ് നിലവില്‍ വന്നത്. ഉത്പന്നങ്ങള്‍ വെജിറ്റേറിയന്‍ ആണോ നോണ്‍ വെജിറ്റേറിയന്‍ ആണോ എന്ന് സൂചിപ്പിക്കുന്നതിന് പച്ചയും ചുവപ്പും നിറത്തിലുള്ള സൂചകങ്ങള്‍ നല്‍കുന്നതു പോലെ, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) 2017 ഡിസംബറില്‍, ഓര്‍ഗാനിക് ഭക്ഷണം തിരിച്ചറിയാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ജൈവിക് ഭാരത് ലോഗോ അവതരിപ്പിച്ചു.
സര്‍ട്ടിഫിക്കേഷന്‍ കൂടാതെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കുന്നതിന് ഭക്ഷ്യ സുരക്ഷാ റെഗുലേറ്റര്‍ എഫ് എസ് എസ് എ ഐ 2020 ഏപ്രില്‍ വരെ സമയം നല്‍കി. 12 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ചെറുകിട ഓര്‍ഗാനിക് ഉത്പാദകര്‍ക്കാണ് സമയം അനുവദിച്ചത്. എന്നാല്‍ അവരുടെ ഉത്പന്നങ്ങളില്‍ 'ജൈവിക് ഭാരത് ലോഗോ' ഉപയോഗിക്കാനാകില്ല. ഓര്‍ഗാനിക് ഭക്ഷണം കൂടുതല്‍ വിശ്വസനീയവും ഇന്ത്യയില്‍ തിരിച്ചറിയാന്‍ എളുപ്പവുമാക്കുന്നതിന് ജൈവിക് ഭാരത് ലോഗോയും സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയും സഹായിക്കുന്നു.
ഓര്‍ഗാനിക് ഭക്ഷണം വാങ്ങാന്‍ ആളുകള്‍ മടിക്കുന്നത് അതിന്റെ യാഥാര്‍ത്ഥ്യം അറിയാത്തതിനാലാണ്. ഒരു ഉത്പന്നം ഓര്‍ഗാനിക് ആണെന്ന് ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍ നിശ്ചയിക്കുമ്പോള്‍ അതിന് ഓര്‍ഗാനിക് ലോഗോ ലഭിക്കുന്നു. ഉത്പാദന പ്രക്രിയയില്‍ ഓര്‍ഗാനിക് ഉത്പാദന മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് ലോഗോ ലഭിക്കാതെ വരികയും തെറ്റായ ലേബലിങിലേക്ക് എത്തുകയും ചെയ്യുന്നത്.