സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 223 കോടി രൂപയായി
സെപ്റ്റംബര്‍ പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 223.10 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ബാങ്ക് 187.06 കോടി രൂപയുടെ അറ്റ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലുണ്ടായിരുന്ന 1,803.76 കോടി രൂപയില്‍ നിന്നും 10.6 ശതമാനം വര്‍ധിച്ച് 1,995.24 കോടി രൂപയായി. പലിശ വരുമാനം 1,646.59 കോടി രൂപയില്‍ നിന്നും 1,740.14 കോടി രൂപയായി. ബാങ്കിന്റെ മൊത്ത വായ്പയുടെ നിഷ്‌ക്രിയ ആസ്തി, കഴിഞ്ഞ വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 6.65 […]
സെപ്റ്റംബര്‍ പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 223.10 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ബാങ്ക് 187.06 കോടി രൂപയുടെ അറ്റ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലുണ്ടായിരുന്ന 1,803.76 കോടി രൂപയില്‍ നിന്നും 10.6 ശതമാനം വര്‍ധിച്ച് 1,995.24 കോടി രൂപയായി.
പലിശ വരുമാനം 1,646.59 കോടി രൂപയില്‍ നിന്നും 1,740.14 കോടി രൂപയായി. ബാങ്കിന്റെ മൊത്ത വായ്പയുടെ നിഷ്‌ക്രിയ ആസ്തി, കഴിഞ്ഞ വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 6.65 ശതമാനത്തില്‍ നിന്നും 5.67 ശതമാനമായി കുറഞ്ഞു. മൊത്ത നിഷ്‌ക്രിയ ആസ്തി 3,879.60 കോടി രൂപയില്‍ നിന്നും 3,856.13 കോടി രൂപയായി.
അറ്റ നിഷ്‌ക്രിയ ആസ്തി 3.85 ശതമാനത്തില്‍( 2,178.49 കോടി രൂപ ) നിന്ന് 2.51 ശതമാനമായി (1,647.13 കോടി രൂപ )കുറഞ്ഞു. കിട്ടാകടങ്ങള്‍ക്കും മറ്റു അടിയന്തര ആവശ്യങ്ങള്‍ക്കുമായി ബാങ്ക് മാറ്റി വച്ച തുക 57 ശതമാനത്തോളം കുറഞ്ഞ് 179.29 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 419.59 കോടി രൂപയായിരുന്നു.
ബിഎസ് ഇയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികള്‍ 3.35 ശതമാനം വില വര്‍ധിച്ച് 10.49 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്