ഈ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടോ? അഞ്ചാം വര്‍ഷത്തെ അധിക നേട്ടം 75%
സ്വര്‍ണ ബോണ്ടില്‍ നിക്ഷേപം നടത്തിയവര്‍ക്ക് എട്ടുവര്‍ഷത്തെ കാലാവധി എത്തുന്നതിന് മുമ്പ് അഞ്ചാം വര്‍ഷം മുതല്‍ നിക്ഷേപം പിന്‍വലിക്കാം. 2016-17 സീരിസ് IV ല്‍ ഇങ്ങനെ നിക്ഷേപം നടത്തിയവര്‍ ഇപ്പോള്‍ റിഡിം ചെയ്താല്‍ ലഭിക്കുന്ന നേട്ടം 75.49 ശതമാനം. സെപ്റ്റംബര്‍ 17 മുതലാണ് ആര്‍ബിഐ പിന്‍വലിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി എത്തുന്നത് എട്ടു വര്‍ഷം കഴിയുമ്പോഴാണെങ്കില്‍ അഞ്ച് വര്‍ഷം പിന്നിടുമ്പോഴും ഇത് പണമാക്കി മാറ്റാം. കാലാവധി എത്തും മുമ്പ് പിന്‍വലിച്ചാല്‍ ദീര്‍ഘകാല മൂലധന […]
;
സ്വര്‍ണ ബോണ്ടില്‍ നിക്ഷേപം നടത്തിയവര്‍ക്ക് എട്ടുവര്‍ഷത്തെ കാലാവധി എത്തുന്നതിന് മുമ്പ് അഞ്ചാം വര്‍ഷം മുതല്‍ നിക്ഷേപം പിന്‍വലിക്കാം. 2016-17 സീരിസ് IV ല്‍ ഇങ്ങനെ നിക്ഷേപം നടത്തിയവര്‍ ഇപ്പോള്‍ റിഡിം ചെയ്താല്‍ ലഭിക്കുന്ന നേട്ടം 75.49 ശതമാനം. സെപ്റ്റംബര്‍ 17 മുതലാണ് ആര്‍ബിഐ പിന്‍വലിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി എത്തുന്നത് എട്ടു വര്‍ഷം കഴിയുമ്പോഴാണെങ്കില്‍ അഞ്ച് വര്‍ഷം പിന്നിടുമ്പോഴും ഇത് പണമാക്കി മാറ്റാം. കാലാവധി എത്തും മുമ്പ് പിന്‍വലിച്ചാല്‍ ദീര്‍ഘകാല മൂലധന നേട്ട നികുതി നല്‍കേണ്ടി വരും.
അങ്ങനെ നോക്കുമ്പോള്‍ 2016-17 കാലത്തെ സീരിസ് നാലില്‍ നിക്ഷേപിച്ചവര്‍ക്ക് അഞ്ചാം വര്‍ഷം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ഒരു യൂണിറ്റിന് 5,077 രൂപ വീതം ലഭിക്കുമെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്. സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ അന്നത്തെ ഇഷ്യു വില ഗ്രാമിന് 2,893 രൂപയായിരുന്നു. നോമിനല്‍ വാല്യു 2,943 രൂപയും. അതില്‍ നിന്നും അഞ്ചു വര്‍ഷത്തില്‍ എത്തുമ്പോള്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്നത് 75.49 ശതമാനം റിട്ടേണാണ്.
കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പിന്‍വലിക്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ഏതു മാര്‍ഗത്തിലൂടെയാണോ നിക്ഷേപം നടത്തുന്നത് ആ സ്ഥാപനത്തെ സമീപിക്കണം. തുടര്‍ന്ന് പണം നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിശ്ചിത ദിവസത്തിനുള്ളില്‍ ക്രെഡിറ്റാകും. ബാങ്ക്, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, പോസ്റ്റോഫീസ് എന്നിവയിലൂടെയാണ് ബോണ്ടിൽ നിക്ഷേപം നടത്തുന്നത്.
ആദായ നികുതി
ഗോള്‍ഡ് ബോണ്ട് നിക്ഷേപത്തിന്റെ വാര്‍ഷിക പലിശ നിരക്ക് സ്ഥിരമായി 2.50 ശതമാനമാണ്. അതായത് ഇവിടെ പണമിറക്കിയാല്‍ 2.5 ശതമാനം പലിശയും ഒപ്പം സ്വര്‍ണത്തിന് മാര്‍ക്കറ്റ് വിലയിലുണ്ടാകുന്ന അധിക നേട്ടവും ലഭിക്കും.
ആറു മാസം കൂടുമ്പോള്‍ പലിശ നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റാകും. നിലവിലെ നികുതി ബ്രാക്കറ്റിന്റെ അടിസ്ഥാനത്തില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. എന്നാല്‍ ഈ വരുമാനത്തിന് ഉറവിട നികുതി ബാധകമല്ല. സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ നിന്നും ലഭിക്കുന്ന മൂലധന നേട്ടം തികച്ചും നികുതി രഹിതമാണ്. എന്നാല്‍, എട്ടു വര്‍ഷ മച്യൂരിറ്റി കാലാവധിക്ക് മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ നികുതി നല്‍കേണ്ടതുണ്ട്. കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പിന്‍വലിച്ചാല്‍, ദീര്‍ഘകാല മൂലധ നേട്ടത്തിന് ഇന്‍ഡെക്സേഷനോടെ 20 ശതമാനം നിരക്കില്‍ നികുതി നല്‍കണം.