സമ്പദ് വ്യവസ്ഥയുടെ ഗതിയും നയവും തീരുമാനിക്കേണ്ട സര്‍വെ റിപ്പോര്‍ട്ട് പൂഴ്ത്തി
ഏഴാമത് സാമ്പത്തിക സെന്‍സസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പാര്‍ലമെന്റിനു മുന്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത്. ഇതില്‍ നേരിടുന്ന കാലതാമസത്തില്‍ മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള പ്രകടനവും, സാമ്പത്തിക സ്രോതസ്സുകളുടെ ഉടമസ്ഥതയില്‍ വരുന്ന മാറ്റങ്ങളും, ജനങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തങ്ങളില്‍ വരുന്ന വ്യത്യാസങ്ങളും ഉള്‍പ്പെടെ നിരവധി നിര്‍ണായക വിവരങ്ങളാണ് സാമ്പത്തിക സെന്‍സസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. 2019 ല്‍ ആരംഭിച്ച […]
;
ഏഴാമത് സാമ്പത്തിക സെന്‍സസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പാര്‍ലമെന്റിനു മുന്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത്. ഇതില്‍ നേരിടുന്ന കാലതാമസത്തില്‍ മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്.
രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള പ്രകടനവും, സാമ്പത്തിക സ്രോതസ്സുകളുടെ ഉടമസ്ഥതയില്‍ വരുന്ന മാറ്റങ്ങളും, ജനങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തങ്ങളില്‍ വരുന്ന വ്യത്യാസങ്ങളും ഉള്‍പ്പെടെ നിരവധി നിര്‍ണായക വിവരങ്ങളാണ് സാമ്പത്തിക സെന്‍സസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.
2019 ല്‍ ആരംഭിച്ച സെന്‍സസ് കോവിഡ് പ്രതിസന്ധി മൂലം പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ തുടങ്ങിയ ചില പ്രദേശങ്ങളിലൊഴികെ, മൂന്ന് വര്‍ഷമെടുത്താണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ ഗതിയും അതിനനുസരിച്ചു സാമ്പത്തിക നയങ്ങളിലും ആസൂത്രണത്തിലും വരുത്തേണ്ട മാറ്റങ്ങളും തീരുമാനിക്കേണ്ടത് ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കുന്നതില്‍ വരുത്തുന്ന കാലതാമസം ഈ വിവരങ്ങളെ അപ്രസക്തമാക്കുമെന്നും മാര്‍ച്ചില്‍ സമര്‍പ്പിച്ച കമ്മിറ്റിയുടെ 44 മത് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ റിപ്പോര്‍ട്ടിന് മറുപടിയായി ജൂണില്‍ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്ന കാലതാമസം ആണ് റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കുന്നതിലെ തടസ്സമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ (എസ്എല്‍സിസി) താത്കാലികാനുമതി സെന്‍സസ് റിപ്പോര്‍ട്ടിന് ലഭിക്കേണ്ടതുണ്ട്. എസ്എല്‍സിസി കാലതാമസം കൂടാതെ സമ്മേളിച്ച് അനുമതി നേടിയെടുത്ത് ഉടന്‍ തന്നെ റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മന്ത്രാലയത്തിന്റെ ഈ മറുപടിയില്‍ പാര്‍ലിമെന്ററി കമ്മിറ്റി അതൃപ്തി അറിയിച്ചു.
എത്രയും വേഗത്തില്‍ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തിറക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ബുധനാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതൊരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആയതുകൊണ്ട് കേന്ദ്ര മന്ത്രാലയം ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അടിയന്തിരമായി സെന്‍സസ് റിപ്പോര്‍ട്ട് പൊതുസമൂഹത്തിനു ലഭ്യമാക്കണമെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.