വായ്പ വിതരണം 10% കൂടും, പണം സമാഹരിക്കാന്‍ ബാങ്കുകള്‍

നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ബാങ്ക് വായ്പകളില്‍ 10 ശതമാനത്തിലധികം വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. യുക്രെയ്ന്‍ യുദ്ധവും മറ്റ് ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇതിന് പരോക്ഷ കാരണങ്ങളാണ്. ജൂലായ് 15 ന് അവസാനിച്ച രണ്ടാഴ്ച കാലത്തെ ഭക്ഷ്യേതര വായ്പ വളര്‍ച്ച 13 ശതമാനമാണ്. എസ്ബി ഐ സാമ്പത്തിക വിദഗ്ധരുടെ റിപ്പോര്‍ട്ട് അനുസരിച്ച് മേഖല തിരിച്ചുള്ള വായ്പാ ആവശ്യം ഏറുകയാണ്. നെഗറ്റീവില്‍ നിന്ന് അര ലക്ഷം കോടിയിലേക്ക് ജൂലായ് 15 ന് അവസാനിച്ച രണ്ടാഴ്ചയില്‍ എംഎസ്എംഇ മേഖലയില്‍ 52,800 കോടി […]

Update: 2022-07-30 00:10 GMT

നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ബാങ്ക് വായ്പകളില്‍ 10 ശതമാനത്തിലധികം വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. യുക്രെയ്ന്‍ യുദ്ധവും മറ്റ് ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇതിന് പരോക്ഷ കാരണങ്ങളാണ്. ജൂലായ് 15 ന് അവസാനിച്ച രണ്ടാഴ്ച കാലത്തെ ഭക്ഷ്യേതര വായ്പ വളര്‍ച്ച 13 ശതമാനമാണ്. എസ്ബി ഐ സാമ്പത്തിക വിദഗ്ധരുടെ റിപ്പോര്‍ട്ട് അനുസരിച്ച് മേഖല തിരിച്ചുള്ള വായ്പാ ആവശ്യം ഏറുകയാണ്.

നെഗറ്റീവില്‍ നിന്ന് അര ലക്ഷം കോടിയിലേക്ക്

ജൂലായ് 15 ന് അവസാനിച്ച രണ്ടാഴ്ചയില്‍ എംഎസ്എംഇ മേഖലയില്‍ 52,800 കോടി രൂപയുടെ വായ്പ വര്‍ധനയുണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷം 61,000 കോടി രൂപ കുറഞ്ഞിടത്താണ് ഇത്. ഈ രണ്ടാഴ്ചയില്‍ റീട്ടെയ്ല്‍ വായ്പയില്‍ 1.34 ലക്ഷം കോടിയുടെ വര്‍ധനയുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 26,500 കോടി കുറവാണ് കാണിച്ചത്.

 

എന്‍ആര്‍ഇ ഡിപ്പോസിറ്റിന് നല്ല കാലം, ഉയർന്ന പലിശ നൽകുന്ന അഞ്ച് ബാങ്കുകൾ

Full View

ഇതിനിടെ വര്‍ധിച്ച് വരുന്ന വായ്പ ആവശ്യം നിറവേറ്റാന്‍ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഡിപ്പോസിറ്റ് സമാഹരണം തുടങ്ങി. കൂടുതല്‍ പണം കൈയ്യിലുള്ള എന്‍ആര്‍ ഐ കളെ കേന്ദ്രീകരിച്ചാണ് ഇത്. പല ബാങ്കുകളും നിലിവിലുള്ളതിന്റെ ഒരു ശതമാനം വരെ അധിക പലിശ നല്‍കിയാണ് വരും നാളുകളിലെ വായ്പ ആവശ്യം മാനേജ് ചെയ്യാന്‍ പണം കണ്ടെത്തുന്നത്.

ബാങ്കുകള്‍ പണദൗര്‍ലഭ്യം മറികടക്കാന്‍ എന്‍ആര്‍ഇ നിക്ഷേപകരെ തേടുന്നു. ഇതിനായി പ്രത്യേക പലിശ പാക്കേജുകളാണ് വാഗ്ദാനം. ആഗോള മാര്‍ക്കറ്റില്‍ രൂപ വില ഇടിയുമ്പോള്‍ ഇത് മറ്റൊരു തരത്തില്‍ അനുഗ്രഹമാകുകയാണ് പ്രവാസികള്‍ക്ക്. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള രണ്ടു കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ 6.10 ശതമാനം വരെ പലിശയായി ഇപ്പോള്‍ നല്‍കുന്നുണ്ട്. യെസ് ബാങ്ക് ആറ് ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.

Similar News