എന്‍ആര്‍ഇ ഡിപ്പോസിറ്റിന് നല്ല കാലം, ഉയർന്ന പലിശ നൽകുന്ന അഞ്ച്‌ ബാങ്കുകൾ

ബാങ്കുകള്‍ പണദൗര്‍ലഭ്യം മറികടക്കാന്‍ എന്‍ആര്‍ഇ നിക്ഷേപകരെ തേടുന്നു. ഇതിനായി പ്രത്യേക പലിശ പാക്കേജുകളാണ് വാഗ്ദാനം. ആഗോള മാര്‍ക്കറ്റില്‍ രൂപ വില ഇടിയുമ്പോള്‍ ഇത് മറ്റൊരു തരത്തില്‍ അനുഗ്രഹമാകുകയാണ് പ്രവാസികള്‍ക്ക്. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള രണ്ടു കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ 6.10 ശതമാനം വരെ പലിശയായി ഇപ്പോള്‍ നല്‍കുന്നുണ്ട്. യെസ് ബാങ്ക് ആറ് ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. എച്ച്ഡിഎഫ്‌സി ലയനത്തോടെ ശക്തമായ സാനിധ്യമായി […]

Update: 2022-07-29 01:51 GMT

ബാങ്കുകള്‍ പണദൗര്‍ലഭ്യം മറികടക്കാന്‍ എന്‍ആര്‍ഇ നിക്ഷേപകരെ തേടുന്നു. ഇതിനായി പ്രത്യേക പലിശ പാക്കേജുകളാണ് വാഗ്ദാനം. ആഗോള മാര്‍ക്കറ്റില്‍ രൂപ വില ഇടിയുമ്പോള്‍ ഇത് മറ്റൊരു തരത്തില്‍ അനുഗ്രഹമാകുകയാണ് പ്രവാസികള്‍ക്ക്. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള രണ്ടു കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ 6.10 ശതമാനം വരെ പലിശയായി ഇപ്പോള്‍ നല്‍കുന്നുണ്ട്. യെസ് ബാങ്ക് ആറ് ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.

എച്ച്ഡിഎഫ്‌സി

ലയനത്തോടെ ശക്തമായ സാനിധ്യമായി മാറിയ എച്ചഡിഎഫ്സി ബാങ്ക് വിദേശ നിക്ഷേപകര്‍ക്കായി പ്രത്യേക ഡിപ്പോസിറ്റ് വിന്‍ഡോ തുറന്നിരുന്നു. എച്ച്ഡിഎഫ്സിയില്‍ രണ്ടു കോടി രൂപയ്ക്ക് നിലവില്‍ ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവില്‍ ലഭിക്കുന്നത് 5.35 ശതമാനം മുതല്‍ 5.75 ശതമാനം വരെയാണ്. നിലവിലുള്ള നിരക്കുകളേക്കാള്‍ 50 ബേസിസ് പോയിന്റ് (അര ശതമാനം)വരെ കൂടുതല്‍ പലിശ ഉറപ്പ് നല്‍കുന്ന എന്‍ആര്‍ഇ (നോണ്‍ റസിഡന്റ് എക്‌സ്റ്റേണല്‍ അക്കൗണ്ട്) നിക്ഷേപങ്ങള്‍ രണ്ട് ദിവസമാണ് സമാഹരിക്കക്കുന്നത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് രൂപയില്‍ നിക്ഷേപിക്കാവുന്ന എന്‍ആര്‍ഇ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഈ മാസം 27, 28 തിയതികളിലാണ് ഇതിനുള്ള സൗകര്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 15 മാസം വരെയാകും കാലാവധി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കറന്‍സിയുടെ വിനിമയ നിരക്കിലെ അപകടസാധ്യതകള്‍ നിക്ഷേപകര്‍ വഹിക്കണം.

യുണിയന്‍ ബാങ്ക്

യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എന്‍ആര്‍ഇ സ്ഥിര നിക്ഷേപ നിരക്കുകള്‍ മികച്ച പലിശ നിരക്ക് വാഗ്ദാനം നല്‍കുന്നുണ്ട്. രണ്ട് കോടിയില്‍ താഴെയുള്ള തുകകള്‍ക്ക് 5.75 ശതമാനം മുതല്‍ 6.10 ശതമാനം വരെയാണ് പലിശ ലഭിക്കുന്ന. ഒരു വര്‍ഷം മുതലുള്ള കാലാവധിയില്‍ ഇത് ലഭ്യമാണ്. പത്ത് വര്‍ഷം വരെയാണ് പരമാവധി കാലം.

മൂന്ന് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷവും പതിന്നാലു ദിവസത്തേയ്ക്കും ബാങ്ക 6.05 ശതമാനം വാഗ്ദാനം പലിശ വാഗ്ദാനം ചെയ്യുന്നു. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയുള്ള കാലയളവിലേക്ക് 6.10 ശതമാനമാണ് നിരക്ക്. മൂന്ന് വര്‍ഷവും 15 ദിവസവും തുടങ്ങി അഞ്ച് വര്‍ഷത്തേയ്ക്ക് 5.75 ശതമാനം നല്‍കുമെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്.

കനറ ബാങ്ക്

കനറാ ബാങ്ക് രണ്ട് കോടിയില്‍ താഴെയുള്ള തുകകള്‍ക്ക് 5.30 ശതമാനം മുതല്‍ ആറ് ശതമാനം വരെ പലിശയാണ് എന്‍ആഇ സ്ഥിര നിക്ഷേപ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. കാലാവധി ഒരു വര്‍ഷത്തില്‍ ആരംഭിച്ച് പത്ത് വര്‍ഷം വരെ നീളാം. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെ വരെയുള്ള കാലയളവില്‍ ആറ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. കാനറ ബാങ്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രകാരം എന്‍ആഇ നിക്ഷേപങ്ങള്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്നത് മുതല്‍ പേയ്‌മെന്റ് അഥവാ വീണ്ടും നിക്ഷേപം തിയതി വരെ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ബാധകമായ പലിശ നല്‍കും.

 

പഞ്ചാബ് നാഷണല്‍ ബാങ്ക്

രണ്ട് കോടിയില്‍ താഴെയുള്ള തുകകള്‍ക്ക് 5.55 ശതമാനം മുതല്‍ ആറ് ശതമാനം വരെയാണ് എന്‍ആഇ സ്ഥിര നിക്ഷേപ നിരക്കുകള്‍ക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ. ഒരു വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയാണ് കാലാവധി. രണ്ട് വര്‍ഷം അല്ലെങ്കില്‍ മൂന്ന് വര്‍ഷം വരെയുള്ള കാലാവധിക്ക് ആറ് പലിശ വാഗ്ദാനം ചെയ്യുന്നു. 1111 ദിവസക്കാലാവധിക്കും ഇത് ബാധകമാണ്.

വിദേശത്ത് നിന്നുള്ള വ്യക്തിഗതവും അല്ലാത്തതുമായ നിക്ഷേപവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉദാരവത്ക്കരിക്കാനുള്ള ആര്‍ബിഐയുടെ തീരുമാനം രാജ്യത്തെക്കുള്ള പണമൊഴുക്ക് ഇരട്ടിയാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ആര്‍ബിഐയുടെ തീരുമാനപ്രകാരം ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് ബാങ്ക് (എഫ്സിഎന്‍ആര്‍ (ബി)), എന്‍ആര്‍ഇ ഡെപ്പോസിറ്റുകക്ക് നല്‍കുന്ന പലിശ നിരക്കിന്മേല്‍ ഏര്‍പ്പെടുത്തിയ പരിധി നീക്കിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ബാങ്കുകളിലേക്ക് പ്രവാസികളുടെ പണം മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ അളവില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇതുവഴി കരുതല്‍ ധനത്തില്‍ വര്‍ധനയുണ്ടാകുമെന്നും കരുതുന്നു.ഇത്തരം ഇളവുകള്‍ യഥാക്രമം ഒക്ടോബര്‍ 31 വരെയും നവംബര്‍ 4 വരെയും ലഭ്യമാണ്.

 

Similar News