ബാങ്ക് വായ്‌പക്ക് പ്രീയമേറുന്നു; രണ്ടാഴ്ചയില്‍ 12.89 ശതമാനം വർധിച്ചതായി ആര്‍ബിഐ

മുംബൈ: 2022 ജൂലൈ 15ന് അവസാനിച്ച രണ്ടാഴ്ചയില്‍ ബാങ്ക് വായ്പ 12.89 ശതമാനം ഉയര്‍ന്ന് 122.81 ലക്ഷം കോടി രൂപയായതായും നിക്ഷേപം 8.35 ശതമാനം ഉയര്‍ന്ന് 168.09 ലക്ഷം കോടി രൂപയായതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കണക്കുകള്‍ വ്യക്തമാക്കി. ആര്‍ബിഐ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ ഇന്ത്യയിലെ പൊസിഷന്‍ സ്റ്റേറ്റ്മെന്റ് പ്രകാരം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വായ്പകള്‍ 108.78 ലക്ഷം കോടി രൂപയും നിക്ഷേപം 155.14 ലക്ഷം കോടി രൂപയുമായിരുന്നു. 2022 ജൂലൈ 1 ന് […]

Update: 2022-07-28 23:32 GMT

മുംബൈ: 2022 ജൂലൈ 15ന് അവസാനിച്ച രണ്ടാഴ്ചയില്‍ ബാങ്ക് വായ്പ 12.89 ശതമാനം ഉയര്‍ന്ന് 122.81 ലക്ഷം കോടി രൂപയായതായും നിക്ഷേപം 8.35 ശതമാനം ഉയര്‍ന്ന് 168.09 ലക്ഷം കോടി രൂപയായതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കണക്കുകള്‍ വ്യക്തമാക്കി.

ആര്‍ബിഐ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ ഇന്ത്യയിലെ പൊസിഷന്‍ സ്റ്റേറ്റ്മെന്റ് പ്രകാരം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വായ്പകള്‍ 108.78 ലക്ഷം കോടി രൂപയും നിക്ഷേപം 155.14 ലക്ഷം കോടി രൂപയുമായിരുന്നു.

2022 ജൂലൈ 1 ന് അവസാനിച്ച രണ്ടാഴ്ചയില്‍, ബാങ്ക് വായ്പ 13.29 ശതമാനവും നിക്ഷേപത്തില്‍ 9.77 ശതമാനവും വര്‍ധനവാണ് രേഖപപെടുത്തിയത്.

2022 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പ 8.59 ശതമാനവും നിക്ഷേപം 8.94 ശതമാനവും ഉയര്‍ന്നു.

Tags:    

Similar News