ഐസിഐസിഐ ബാങ്കിന്റെ ലാഭം 50 % വര്‍ധിച്ച് 6,905 കോടിയായി

 ഒന്നാം പാദത്തില്‍ ഐസിഐസിഐ ബാങ്കിന്റെ നികുതിക്ക് ശേഷമുള്ള ലാഭം 50 ശതമാനം വര്‍ധിച്ച് 6,905 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,616 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം (എന്‍ഐഐ) കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 10,936 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 21 ശതമാനം ഉയര്‍ന്ന് 13,210 കോടി രൂപയായി. ഈ പാദത്തിലെ അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) 4.92 ശതമാനമാണ്. അവലോകന പാദത്തിലെ അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) […]

Update: 2022-07-23 05:36 GMT
ഒന്നാം പാദത്തില്‍ ഐസിഐസിഐ ബാങ്കിന്റെ നികുതിക്ക് ശേഷമുള്ള ലാഭം 50 ശതമാനം വര്‍ധിച്ച് 6,905 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,616 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം (എന്‍ഐഐ) കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 10,936 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 21 ശതമാനം ഉയര്‍ന്ന് 13,210 കോടി രൂപയായി. ഈ പാദത്തിലെ അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) 4.92 ശതമാനമാണ്. അവലോകന പാദത്തിലെ അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) മാര്‍ച്ച് പാദത്തിലെ 4 ശതമാനവും താരതമ്യം ചെയ്യുമ്പോള്‍ 4.01 ശതമാനമായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ ഇത് 3.89 ശതമാനമായിരുന്നു.
ട്രഷറി വരുമാനം ഒഴികെയുള്ള പലിശ ഇതര വരുമാനം 3,706 കോടി രൂപയില്‍ നിന്ന് 25 ശതമാനം ഉയര്‍ന്ന് 4,629 കോടി രൂപയായി. ഫീസ് വരുമാനം 3,219 കോടിയില്‍ നിന്ന് 32 ശതമാനം ഉയര്‍ന്ന് 4,243 കോടി രൂപയായി. റീട്ടെയില്‍, റൂറല്‍, ബിസിനസ് ബാങ്കിംഗ്, എസ്എംഇ ഉപഭോക്താക്കള്‍ എന്നിവരില്‍ നിന്നുള്ള ഫീസ് മൊത്തം ഫീസിന്റെ 79 ശതമാനമാണ്.
മുന്‍വര്‍ഷത്തെ ഇതേ പാദത്തില്‍ 290 കോടി രൂപയുടെ ട്രഷറി നേട്ടം ഉണ്ടായപ്പോൾ, 36 കോടി രൂപയുടെ നേട്ടമാണ് ഈ പാദത്തില്‍ നേടിയതെന്ന് ബാങ്ക് അറിയിച്ചു. അവലോകന പാദത്തിലെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം മാര്‍ച്ചിലെ 3.60 ശതമാനത്തില്‍ നിന്ന് ജൂണ്‍ പാദത്തില്‍ 3.41 ശതമാനമായി. മുന്‍വര്‍ഷത്തെ ഇതേ പാദത്തില്‍ ഇത് 5.15 ശതമാനമായിരുന്നു. ഐസിഐസിഐയുടെ കണ്‍സോളിഡേറ്റഡ് ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനം വര്‍ധിച്ച് മുന്‍ വര്‍ഷത്തിലെ 1,536,731 കോടി രൂപയില്‍ നിന്ന് 1,742,777 കോടി രൂപയായി.
Tags:    

Similar News