പണപ്പെരുപ്പത്തിൽ പതറാതെ ഹിന്ദുസ്ഥാന്‍ യൂണീലിവർ, അറ്റാദായം 14 ശതമാനം ഉയര്‍ന്നു

ഡെല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണീലിവറിന്റെ ജൂണിലവസാനിച്ച പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 13.85 ശതമാനം ഉയര്‍ന്ന് 2,391 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 2,100 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം 20.36 ശതമാനം ഉയര്‍ന്ന് 14,757 കോടി രൂപയുമായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ മൊത്ത വരുമാനം 12,260 കോടി രൂപയായിരുന്നു. മൊത്തം ചെലവ് മുന്‍ വര്‍ഷത്തെ 9,546 കോടി രൂപയില്‍ നിന്നും 20.79 ശതമാനം ഉയര്‍ന്ന് […]

Update: 2022-07-19 10:20 GMT

ഡെല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണീലിവറിന്റെ ജൂണിലവസാനിച്ച പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 13.85 ശതമാനം ഉയര്‍ന്ന് 2,391 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 2,100 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്ത വരുമാനം 20.36 ശതമാനം ഉയര്‍ന്ന് 14,757 കോടി രൂപയുമായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ മൊത്ത വരുമാനം 12,260 കോടി രൂപയായിരുന്നു.
മൊത്തം ചെലവ് മുന്‍ വര്‍ഷത്തെ 9,546 കോടി രൂപയില്‍ നിന്നും 20.79 ശതമാനം ഉയര്‍ന്ന് 11,531 കോടി രൂപയായി.

"അഭൂതപൂര്‍വ്വമായ പണപ്പെരുപ്പവും, അത് ഉപഭോഗത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്ത, വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തില്‍ മറ്റൊരു പാദത്തില്‍ക്കൂടി വരുമാനത്തിലും, ലാഭത്തിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു," ഹിന്ദുസ്ഥാന്‍ യൂണീലിവർ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മേത്ത പറഞ്ഞു.

2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കമ്പനിയുടെ ഹോം കെയര്‍ മേഖല 30 ശതമാനം വളര്‍ച്ചയാണ് നേടിയത്. എച്ച്‌യുഎല്ലിന്റെ ഓഹരികള്‍ 0.52 ശതമാനം ഉയര്‍ന്ന് 2,566 രൂപയിലാണ് ഇന്ന് ബിഎസ്ഇ യില്‍ ക്ലോസ് ചെയ്തത്.

Tags:    

Similar News