ശ്രീലങ്ക: ഗോട്ടബായ രാജിവെച്ചു; ജൂലൈ 20 ന് പ്രസിഡന്റ തിരഞ്ഞെടുപ്പ്
കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ താല്‍ക്കാലിക പ്രസിഡന്റായി സ്ഥാനമേറ്റു. ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രസിഡന്റ് ഗോട്ടബായ കഴിഞ്ഞ ദിവസം മാലിദ്വീപിലേക്ക് പലായനം ചെയ്തിരുന്നു. അവിടെനിന്നും വ്യാഴാഴ്ച സിംഗപ്പൂരില്‍ വന്നിറങ്ങിയ രാജപക്സെ ഔദ്യോഗികമായി രാജിവെച്ചതായി സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന വെള്ളിയാഴ്ച പുലര്‍ച്ചെ സ്ഥിരീകരിച്ചു. രാജപക്സെ ഇ-മെയില്‍ വഴിയാണ് രാജിക്കാര്യം അറിയിച്ചത്. ശ്രീലങ്കയില്‍ ക്രമസമാധാനം പുനക്രമീകരിക്കുമെന്നും പാര്‍ലമെന്റിന് പ്രസിഡന്റിനുമേല്‍ അധികാരം നല്‍കുന്ന ഭരണഘടനയുടെ പത്തൊമ്പതാം ഭേദഗതി പുനഃസ്ഥാപിക്കുന്നതായി പാര്‍ലമെന്റിന് പ്രസിഡന്റിനുമേല്‍ അധികാരം നല്‍കുന്ന […]
കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ താല്‍ക്കാലിക പ്രസിഡന്റായി സ്ഥാനമേറ്റു. ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
പ്രസിഡന്റ് ഗോട്ടബായ കഴിഞ്ഞ ദിവസം മാലിദ്വീപിലേക്ക് പലായനം ചെയ്തിരുന്നു. അവിടെനിന്നും വ്യാഴാഴ്ച സിംഗപ്പൂരില്‍ വന്നിറങ്ങിയ രാജപക്സെ ഔദ്യോഗികമായി രാജിവെച്ചതായി സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന വെള്ളിയാഴ്ച പുലര്‍ച്ചെ സ്ഥിരീകരിച്ചു.
രാജപക്സെ ഇ-മെയില്‍ വഴിയാണ് രാജിക്കാര്യം അറിയിച്ചത്.
ശ്രീലങ്കയില്‍ ക്രമസമാധാനം പുനക്രമീകരിക്കുമെന്നും പാര്‍ലമെന്റിന് പ്രസിഡന്റിനുമേല്‍ അധികാരം നല്‍കുന്ന ഭരണഘടനയുടെ പത്തൊമ്പതാം ഭേദഗതി പുനഃസ്ഥാപിക്കുന്നതായി പാര്‍ലമെന്റിന് പ്രസിഡന്റിനുമേല്‍ അധികാരം നല്‍കുന്ന ഭരണഘടനയുടെ പത്തൊമ്പതാം ഭേദഗതി പുനഃസ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും വിക്രമസിംഗെ വ്യക്തമാക്കി.
സമാധാനപരമായ പ്രതിഷേധങ്ങളെ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് ഇന്ന് യോഗം ചേരും.
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ പാര്‍ലമെന്റ് ജൂലൈ 20 ന് ചേരുമെന്ന് സ്പീക്കര്‍ അബേവര്‍ധന പാര്‍ട്ടി നേതാക്കളെ അറിയിച്ചു.
ഇനി തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ് 2024 നവംബര്‍ വരെ രാജപക്സെയുടെ ശേഷിക്കുന്ന കാലാവധിയില്‍ തുടരും.
ഗോതബായയുടെ സഹോദരങ്ങളായ മുന്‍ പ്രധാനമന്ത്രി മഹിന്ദ, മുന്‍ ധനമന്ത്രി ബേസില്‍ എന്നിവരെ രാജ്യം വിടുന്നതില്‍നിന്ന് സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. 28 വരെ രാജ്യം വിടരുത്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ആണ് ഇവരുടെ വിദേശയാത്ര നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് ശ്രീലങ്ക തീരുമാനിച്ചിരിക്കുന്നത്.