അദാനിയുടെ കോപ്പർ ബിസിനസിന് പൊതുമേഖലാ ബാങ്കുകളുടെ 6,000 കോടി രൂപ വായ്പ
ഡെല്‍ഹി: ചെമ്പ് നിര്‍മ്മാണ മേഖലയിലേയ്ക്ക് ചുവടു വയ്ക്കുന്ന ആദാനി ഗ്രൂപ്പിനായി 6,071 കോടി രൂപ വായ്പ നല്‍കി പൊതുമേഖലാ ബാങ്കുകള്‍. ഗുജറാത്തിലെ മുന്ദ്രയില്‍ പ്രതിവര്‍ഷം ഒരു മില്യണ്‍ ടണ്‍ ഉത്പാദനശേഷിയുള്ള യൂണിറ്റ് സ്ഥാപിക്കാനാണ് ഈ ധനസഹായം. എസ്ബിഐയുടെ നേതൃത്വത്തിലുള്ള, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, എക്‌സിം ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട എന്നിവയുള്‍പ്പെടുന്ന കണ്‍സോര്‍ഷ്യമാണ് വായ്പ അനുവദിച്ചിരിക്കുന്നത്. അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ കമ്പനിയായ കച്ച് കോപ്പര്‍ […]
ഡെല്‍ഹി: ചെമ്പ് നിര്‍മ്മാണ മേഖലയിലേയ്ക്ക് ചുവടു വയ്ക്കുന്ന ആദാനി ഗ്രൂപ്പിനായി 6,071 കോടി രൂപ വായ്പ നല്‍കി പൊതുമേഖലാ ബാങ്കുകള്‍. ഗുജറാത്തിലെ മുന്ദ്രയില്‍ പ്രതിവര്‍ഷം ഒരു മില്യണ്‍ ടണ്‍ ഉത്പാദനശേഷിയുള്ള യൂണിറ്റ് സ്ഥാപിക്കാനാണ് ഈ ധനസഹായം. എസ്ബിഐയുടെ നേതൃത്വത്തിലുള്ള, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, എക്‌സിം ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട എന്നിവയുള്‍പ്പെടുന്ന കണ്‍സോര്‍ഷ്യമാണ് വായ്പ അനുവദിച്ചിരിക്കുന്നത്.
അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ കമ്പനിയായ കച്ച് കോപ്പര്‍ ലിമിറ്റഡ് (കെസിഎല്‍) രണ്ട് ഘട്ടങ്ങളിലായാണ് ചെമ്പ് ശുദ്ധീകരണത്തിനായി ഒരു ദശലക്ഷം ടണ്‍ ഉത്പാദനശേഷിയുള്ള ഗ്രീന്‍ഫീല്‍ഡ് കോപ്പര്‍ റിഫൈനറി സ്ഥാപിക്കുന്നത്.
മുന്ദ്രയിലെ ഗ്രീന്‍ഫീല്‍ഡ് കോപ്പര്‍ റിഫൈനറിയുടെ 0.5 ദശലക്ഷം ടണ്‍ ശേഷിയുള്ള ആദ്യ ഘട്ടത്തിന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പാ നടപടിക്രമങ്ങള്‍ പൂർത്തീകരിച്ചിരുന്നു. ഒന്നാം ഘട്ടത്തിനായി, 6,071 കോടി രൂപ വായ്പ നൽകാൻ കണ്‍സോര്‍ഷ്യം കരാര്‍ ഒപ്പിട്ടു.
പദ്ധതിക്ക് ആവശ്യമായ സാങ്കേതികവിദ്യ ലഭ്യമാണെന്നും, സൈറ്റിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും, 2024 പകുതിയോടെ ഉത്പാദനം ആരംഭിക്കുമെന്നും അദാനി എന്റര്‍പ്രൈസസ് ഡയറക്ടര്‍ വിനയ് പ്രകാശ് പറഞ്ഞു.
അത്യാധുനിക സാങ്കേതികവിദ്യയും ഡിജിറ്റലൈസേഷനും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ലോകത്തിലെ ഏറ്റവും വലിയ കോപ്പര്‍ റിഫൈനറി കോംപ്ലക്‌സുകളില്‍ ഒന്നായിരിക്കുമിതെന്നാണ് വിലയിരുത്തല്‍. അദാനി ഗ്രൂപ്പിന്റെ മെറ്റീരിയലുകള്‍, ലോഹങ്ങള്‍, ഖനനങ്ങള്‍ എന്നിവയുടെ ഭാഗമായിരിക്കും കെസിഎല്‍.