ഗോതമ്പ് കയറ്റുമതി നിരോധിച്ചു
ആഭ്യന്തര വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിരോധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ വിജ്ഞാപനം പുറപ്പെടുവിച്ച തീയതിയിലോ അതിനുമുമ്പോ പിന്‍വലിക്കാനാവാത്ത ക്രെഡിറ്റ് ലെറ്റര്‍ (എല്‍ഒസി) നല്‍കിയിട്ടുള്ള കയറ്റുമതി ഷിപ്പ്‌മെന്റുകള്‍ അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) അറിയിച്ചു. ഇന്ധനത്തിന്റെയും ഭക്ഷ്യ വസ്തുക്കളുടെയും ഉയര്‍ന്ന വില മൂലം ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നതായി ഈ ആഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. […]
ആഭ്യന്തര വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിരോധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ വിജ്ഞാപനം പുറപ്പെടുവിച്ച തീയതിയിലോ അതിനുമുമ്പോ പിന്‍വലിക്കാനാവാത്ത ക്രെഡിറ്റ് ലെറ്റര്‍ (എല്‍ഒസി) നല്‍കിയിട്ടുള്ള കയറ്റുമതി ഷിപ്പ്‌മെന്റുകള്‍ അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) അറിയിച്ചു. ഇന്ധനത്തിന്റെയും ഭക്ഷ്യ വസ്തുക്കളുടെയും ഉയര്‍ന്ന വില മൂലം ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നതായി ഈ ആഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഭക്ഷ്യധാന്യത്തിന്റെ പ്രധാന കയറ്റുമതിക്കാരായ റഷ്യയും യുക്രെയ്നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം ആഗോള ഗോതമ്പ് വിതരണത്തില്‍ തടസ്സം നേരിട്ട സാഹചര്യത്തിലാണ് കയറ്റുമതി നിരോധനം.
മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തിലും അവരുടെ സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലായിരിക്കും ഗോതമ്പ് കയറ്റുമതി ഇനി അനുവദിക്കുകയെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കി. ശക്തമായ ആഗോള ഡിമാന്‍ഡ് കാരണം 2021-22 ല്‍ ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി 7 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ഗോതമ്പ് കയറ്റുമതിയുടെ 50 ശതമാനം കയറ്റുമതിയും ബംഗ്ലാദേശിലേക്കായിരുന്നുവെന്ന് ഡിജിഎഫ്ടി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 130,000 ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം 963,000 ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തു.
2022-23ല്‍ 10 ദശലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്യാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മൊറോക്കോ, ടുണീഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, വിയറ്റ്നാം, തുര്‍ക്കി, അള്‍ജീരിയ, ലെബനന്‍ എന്നീ ഒമ്പത് രാജ്യങ്ങളിലേക്ക് ഇന്ത്യ വ്യാപാര പ്രതിനിധി സംഘങ്ങളെ അയയ്ക്കുമെന്ന് വാണിജ്യ മന്ത്രാലയം അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഇന്ത്യയിലെ ഗോതമ്പ് വാങ്ങുന്നത് 44 ശതമാനം ഇടിഞ്ഞ് 16.2 ദശലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 28.8 ദശലക്ഷം ടണ്‍ ഗോതമ്പ് സര്‍ക്കാര്‍ സംഭരിച്ചിരുന്നു. ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയാണ് റാബി മാര്‍ക്കറ്റിംഗ് സീസണ്‍. കയറ്റുമതിക്കുള്ള ധാന്യത്തിന്റെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം താങ്ങുവിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് സ്വകാര്യ കമ്പനികള്‍ ഗോതമ്പ് വാങ്ങി. 2022-23 വിപണന വര്‍ഷത്തില്‍ 44.4 ദശലക്ഷം ടണ്‍ ഗോതമ്പ് സംഭരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മുന്‍ വിപണന വര്‍ഷത്തിലെ എക്കാലത്തെയും ഉയര്‍ന്ന സംഭരണം 43.34 ദശലക്ഷം ടണ്ണാണ്.