നിരക്കുയര്‍ത്തല്‍ പ്രതീക്ഷിച്ചിരുന്നത്, എന്നാല്‍ സമയം ഞെട്ടിച്ചു: സീതാരാമന്‍

മുംബൈ: ആര്‍ബിഐ നിരക്കുയര്‍ത്തിയത് അത്ഭുതപ്പെടുത്തുന്നില്ലെങ്കിലും അതിന് തിരഞ്ഞെടുത്ത സമയം ഞെട്ടിക്കുന്നതായിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. എന്നാല്‍, ഇതിലൂടെ വായ്പകള്‍ക്ക് ചെലവേറുമെങ്കിലും ഗവണ്‍മെന്റിന്റെ പ്രഖ്യാപിത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് മുടക്കമുണ്ടാവുകയില്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കവേയാണ് സീതാരാമന്‍ ആദ്യമായി നിരക്കുയര്‍ത്തലിനെക്കുറിച്ച് പ്രതികരിച്ചത്. "നിരക്ക് വര്‍ദ്ധിപ്പാക്കാന്‍ തീരുമാനിച്ച സമയം ഞെട്ടിപ്പിക്കുന്നതാണ്. കാരണം ഇത് രണ്ട് പണനയ അവലോകന യോഗങ്ങള്‍ക്കിടയ്ക്കുള്ള സമയത്താണ് സംഭവിച്ചത്. അമേരിക്കന്‍ ഫെഡ് ഇതിനെ സംബന്ധിച്ച് നിരന്തരമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു," […]

Update: 2022-05-08 04:55 GMT

മുംബൈ: ആര്‍ബിഐ നിരക്കുയര്‍ത്തിയത് അത്ഭുതപ്പെടുത്തുന്നില്ലെങ്കിലും അതിന് തിരഞ്ഞെടുത്ത സമയം ഞെട്ടിക്കുന്നതായിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. എന്നാല്‍, ഇതിലൂടെ വായ്പകള്‍ക്ക് ചെലവേറുമെങ്കിലും ഗവണ്‍മെന്റിന്റെ പ്രഖ്യാപിത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് മുടക്കമുണ്ടാവുകയില്ലെന്ന് മന്ത്രി പറഞ്ഞു.

ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കവേയാണ് സീതാരാമന്‍ ആദ്യമായി നിരക്കുയര്‍ത്തലിനെക്കുറിച്ച് പ്രതികരിച്ചത്. "നിരക്ക് വര്‍ദ്ധിപ്പാക്കാന്‍ തീരുമാനിച്ച സമയം ഞെട്ടിപ്പിക്കുന്നതാണ്. കാരണം ഇത് രണ്ട് പണനയ അവലോകന യോഗങ്ങള്‍ക്കിടയ്ക്കുള്ള സമയത്താണ് സംഭവിച്ചത്. അമേരിക്കന്‍ ഫെഡ് ഇതിനെ സംബന്ധിച്ച് നിരന്തരമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു," മന്ത്രി പറഞ്ഞു.

കഴിഞ്ഞ പണനയ അവലോകന യോഗത്തിനു ശേഷം ആര്‍ബിഐ ഇതിന്റെ സൂചനകള്‍ നല്‍കിയിരുന്നതാണ്. ഇത് ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകളെല്ലാം ചര്‍ച്ചചെയ്ത്, അഭിപ്രായ ഐക്യത്തോടെ കൈക്കൊണ്ട തീരുമാനമാണ്. ഓസ്‌ട്രേലിയന്‍, അമേരിക്കന്‍ കേന്ദ്ര ബാങ്കുകളെല്ലാം നിരക്കയുര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ അവര്‍ക്കിടയില്‍ കൃത്യമായ ധാരണയുണ്ട്. കോവിഡ് മഹാമാരിയുടെ ദുരിതങ്ങളില്‍ നിന്നും കരകയറാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പ്രത്യേകതകളൊന്നുമില്ല. ഇതൊരു ആഗോള പരിശ്രമമാണ്, മന്ത്രി പറഞ്ഞു.

"തിരിച്ചുവരവിന്റെ പരിശ്രമങ്ങള്‍ക്കിടയില്‍ പണപ്പെരുപ്പം ഒരു പ്രതിസന്ധി തന്നെയാണ്. ലോകമെമ്പാടും ഇത് സംഭവിക്കുന്നുണ്ട്. ഒരു പക്ഷേ, അമേരിക്കയിലെയും ബ്രിട്ടനിലെയും അവസ്ഥ ഇന്ത്യയെക്കാള്‍ മോശമാണ്. വളര്‍ച്ച കൂട്ടുകയും പണപ്പെരുപ്പം തടയുകയും ചെയ്യുക എന്നത് ലോകരാജ്യങ്ങളെല്ലാം ഒരുപോലെ നേരിടുന്ന വെല്ലുവിളിയാണ്," സീതാരാമന്‍ പറഞ്ഞു.

Tags:    

Similar News