ക്രിപ്‌റ്റോയ്ക്ക് വീണ്ടും തിരിച്ചടി; ബുഫെക്ക് പുറകെ വിക്കിപീഡിയയും തഴഞ്ഞു
ക്രിപ്‌റ്റോ കറന്‍സിയെ തഴഞ്ഞ് ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയ. കമ്പനി ഇനി മുതല്‍ ക്രിപ്‌റ്റോ കറന്‍സിയുടെ രൂപത്തില്‍ സംഭാവനകള്‍ സ്വീകരിക്കില്ലെന്ന് അറിയിച്ചു. വിക്കിപീഡിയയുടെ കമ്മ്യൂണിറ്റി അംഗങ്ങളുമായി നടത്തിയ മൂന്നു മാസം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. നേരത്തെ ബിറ്റ്‌പേ വഴി ബിറ്റ്‌കൊയിന്‍, ബിറ്റ്‌കൊയിന്‍ ക്യാഷ്, എഥറിയം എന്നീ ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ചുള്ള സംഭാവന വിക്കിപീഡിയ സ്വീകരിച്ചിരുന്നു. ക്രിപ്‌റ്റോയുടെ ഗുണങ്ങളും ദോഷങ്ങളുമാണ് മൂന്നു മാസം നീണ്ട ചര്‍ച്ചയിലുണ്ടായിരുന്നത്. അംഗങ്ങളിലെ 70 ശതമാനം ആളുകളും ക്രിപ്‌റ്റോയ്‌ക്കെതിരായിരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,30,000 ഡോളര്‍ […]
ക്രിപ്‌റ്റോ കറന്‍സിയെ തഴഞ്ഞ് ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയ. കമ്പനി ഇനി മുതല്‍ ക്രിപ്‌റ്റോ കറന്‍സിയുടെ രൂപത്തില്‍ സംഭാവനകള്‍ സ്വീകരിക്കില്ലെന്ന് അറിയിച്ചു.
വിക്കിപീഡിയയുടെ കമ്മ്യൂണിറ്റി അംഗങ്ങളുമായി നടത്തിയ മൂന്നു മാസം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. നേരത്തെ ബിറ്റ്‌പേ വഴി ബിറ്റ്‌കൊയിന്‍, ബിറ്റ്‌കൊയിന്‍ ക്യാഷ്, എഥറിയം എന്നീ ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ചുള്ള സംഭാവന വിക്കിപീഡിയ സ്വീകരിച്ചിരുന്നു. ക്രിപ്‌റ്റോയുടെ ഗുണങ്ങളും ദോഷങ്ങളുമാണ് മൂന്നു മാസം നീണ്ട ചര്‍ച്ചയിലുണ്ടായിരുന്നത്. അംഗങ്ങളിലെ 70 ശതമാനം ആളുകളും ക്രിപ്‌റ്റോയ്‌ക്കെതിരായിരുന്നു.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,30,000 ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോ സംഭാവനകളാണ് വിക്കിമീഡിയ ഫൗണ്ടേഷനിലേക്ക് എത്തിയത്. ഏകദേശം 347 പേരാണ് ക്രിപ്‌റ്റോ രൂപത്തില്‍ പണം സംഭാവന ചെയ്തതെന്നും ഇവ ബിറ്റ്‌കൊയിനായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മോസില്ല ഉള്‍പ്പടെയുള്ള ടെക്ക് കമ്പനികള്‍ ക്രിപ്‌റ്റോ രൂപത്തില്‍ പണം സ്വീകരിക്കുന്നുണ്ട്. ബിസിനസ് രാജാക്കന്മാരായ വാറന്‍ ബുഫെ ചാര്‍ളി മുണ്‍ഗറും കഴിഞ്ഞ ദിവസം ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോ കറന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ ഇവയുടെ മൂല്യം കുത്തനെ ഇടിയുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഇതിന് പിന്നാലെയാണ് വിക്കിപീഡിയുടെ തീരുമാനവും വന്നിരിക്കുന്നത്.
വാറന്‍ ബുഫെ സിഇഒ ആയിരിക്കുന്ന ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേ കമ്പനിയുടെ ഓഹരി ഉടമകള്‍ക്കുള്ള വാര്‍ഷിക മീറ്റിംഗിലാണ് ഇരുവരും ക്രിപ്റ്റോയ്ക്കെതിരെ ആഞ്ഞടിച്ചത്. 'വെറും 25 ഡോളറിന് ലോകത്തെ മുഴുവന്‍ ബിറ്റ്കൊയിന്‍ എനിക്ക് തരാമെന്ന് വാഗ്ദാനം ചെയ്താലും അത് സ്വീകരിക്കില്ലെന്നും, അതുകൊണ്ട് എനിക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക' എന്നും വാറന്‍ ബഫെറ്റ് ചോദിച്ചു.
ബിസിനസ് രാജാക്കന്മാരുടെ അഭിപ്രായത്തിന് പിന്നാലെ ക്രിപ്റ്റോ കമ്പനികള്‍ ഭീതിയിലാണ്. ക്രിപ്റ്റോയുടെ മൂല്യം ഇടിയുമോ എന്ന ആശങ്കയിലാണ് നിക്ഷേപകരും.
ആഗോള ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് 2020ല്‍ മൊത്തം 3,250 കോടി ഡോളര്‍ മാത്രമാണ് ലാഭം നേടാനായതെന്നും, എന്നാല്‍ 2021 ആയപ്പോഴേയ്ക്കും ഇത് 16,269 കോടി ഡോളറായി കുതിച്ചുയര്‍ന്നുവെന്നും ബ്ലോക്ക്‌ചെയിന്‍ ഡാറ്റാ പ്ലാറ്റ്‌ഫോമായ ചെയിനാലിസിസ് ഏതാനും ആഴ്ച്ച മുന്‍പ് ഇറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
മുന്‍നിര ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിനിന്റെ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം 64 ശതമാനം വര്‍ധനയാണുണ്ടായത്.