പിഎഫ് അക്കൗണ്ട് പാനുമായി ബന്ധിപ്പിച്ചിട്ടില്ലേ? ഇരട്ടി ടിഡിഎസ് നല്‍കേണ്ടി വരും
നിങ്ങളുടെ പിഎഫ് അക്കൗണ്ടില്‍ നിന്ന് കൂടുതല്‍ ഉറവിട നികുതി നഷ്ടമാകാതിരിക്കാന്‍ പാന്‍നമ്പര്‍ ഉടന്‍ ലിങ്ക് ചെയ്യണം. പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട് എങ്കില്‍ പിഎഫ് അക്കൗണ്ടില്‍ ലഭിക്കുന്ന പലിശ വരുമാനത്തിന് 10 ശതമാനമായിരിക്കും നികുതി ഈടാക്കുക. എന്നാല്‍ ഇത് ചെയ്യാത്തവരുടെ കാര്യത്തിലാണെങ്കില്‍ നികുതി പിടിക്കുന്നത് 20 ശതമാനമായിരിക്കും. ഏപ്രില്‍ 6 ന് പുറത്തിറങ്ങിയ സര്‍ക്കുലര്‍ അനുസരിച്ച് ലേറ്റ് ഫീസും ഈടാക്കും. എന്നാണോ പിഎഫ് അക്കൗണ്ടിലേക്ക് പലിശ വരുന്നത് അന്ന് തന്നെ ഉറവിട നികുതിയും ഈടാക്കുമെന്നാണ് പിഎഫ് സര്‍ക്കുലര്‍ പറയുന്നത്. […]
നിങ്ങളുടെ പിഎഫ് അക്കൗണ്ടില്‍ നിന്ന് കൂടുതല്‍ ഉറവിട നികുതി നഷ്ടമാകാതിരിക്കാന്‍ പാന്‍നമ്പര്‍ ഉടന്‍ ലിങ്ക് ചെയ്യണം. പാന്‍...
നിങ്ങളുടെ പിഎഫ് അക്കൗണ്ടില്‍ നിന്ന് കൂടുതല്‍ ഉറവിട നികുതി നഷ്ടമാകാതിരിക്കാന്‍ പാന്‍നമ്പര്‍ ഉടന്‍ ലിങ്ക് ചെയ്യണം. പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട് എങ്കില്‍ പിഎഫ് അക്കൗണ്ടില്‍ ലഭിക്കുന്ന പലിശ വരുമാനത്തിന് 10 ശതമാനമായിരിക്കും നികുതി ഈടാക്കുക. എന്നാല്‍ ഇത് ചെയ്യാത്തവരുടെ കാര്യത്തിലാണെങ്കില്‍ നികുതി പിടിക്കുന്നത് 20 ശതമാനമായിരിക്കും.
ഏപ്രില്‍ 6 ന് പുറത്തിറങ്ങിയ സര്‍ക്കുലര്‍ അനുസരിച്ച് ലേറ്റ് ഫീസും ഈടാക്കും.
എന്നാണോ പിഎഫ് അക്കൗണ്ടിലേക്ക് പലിശ വരുന്നത് അന്ന് തന്നെ ഉറവിട നികുതിയും ഈടാക്കുമെന്നാണ് പിഎഫ് സര്‍ക്കുലര്‍ പറയുന്നത്.
2021 ലെ ബജറ്റ് നിര്‍ദേശമനുസരിച്ച് 2.5 ലക്ഷത്തില്‍ കൂടുതല്‍ ഒരു സാമ്പത്തിക വര്‍ഷം പിഎഫ് നിധിയില്‍ നിക്ഷേപിക്കുന്നവര്‍ അവര്‍ക്ക് ബാധകമായ സ്ലാബ് അനുസരിച്ച് നികുതി നല്‍കണം.
സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് 2.5 ലക്ഷമാണ് പരിധിയെങ്കില്‍ പൊതുമേഖലയില്‍ ഇത് 5 ലക്ഷം ആണ്. ഇതില്‍ കൂടുതല്‍ അടയ്ക്കുന്ന വിഹിതത്തിന് ലഭിക്കുന്ന പലിശ വരുമാനത്തിനാണ് നികുതി. അതുകൊണ്ട് അനാവശ്യമായ നഷ്ടങ്ങള്‍ വരുത്താതെ എത്രയും വേഗം പിഎഫ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതാണ്.