രൂപ-റിയാല്‍ വ്യാപാര ബന്ധം: ഇറാനോട് ഇന്ത്യയുടെ പ്രതികരണമെന്താകും ?
ഡെല്‍ഹി: എണ്ണയുടെയും, വാതകത്തിന്റെയും കയറ്റുമതിക്കായി രൂപ-റിയാൽ വ്യാപാരം പുനരാരംഭിച്ചുകൊണ്ട് ഇന്ത്യയെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കാമെന്ന് ഇറാൻ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ അലി ചെഗെനി പറഞ്ഞു. ഇരു രാജ്യങ്ങളും രൂപ-റിയാൽ വ്യാപാരം പുനരാരംഭിച്ചാൽ ഉഭയകക്ഷി വ്യാപാരം 30 ബില്യൺ ഡോളറിലെത്തുമെന്ന് പറഞ്ഞു. ചെഗെനിയുടെ വാഗാദാനത്തോട് ഇന്ത്യ എങ്ങിനെ പ്രതികരിക്കുമെന്നതാണ് ആഗോള രാഷ്ട്രീയ രംഗം ഉറ്റു നോക്കുന്നത്. ഇന്ത്യയുടെ പ്രതികരണം എന്തായാലും അത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിൽ പ്രതിഫലിക്കുമെന്നത് തീർച്ചയാണ്. ഒപെക്ക് അംഗമായ ഇറാനെതിരായ […]
ഡെല്‍ഹി: എണ്ണയുടെയും, വാതകത്തിന്റെയും കയറ്റുമതിക്കായി രൂപ-റിയാൽ വ്യാപാരം പുനരാരംഭിച്ചുകൊണ്ട് ഇന്ത്യയെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കാമെന്ന് ഇറാൻ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ അലി ചെഗെനി പറഞ്ഞു. ഇരു രാജ്യങ്ങളും രൂപ-റിയാൽ വ്യാപാരം പുനരാരംഭിച്ചാൽ ഉഭയകക്ഷി വ്യാപാരം 30 ബില്യൺ ഡോളറിലെത്തുമെന്ന് പറഞ്ഞു.
ചെഗെനിയുടെ വാഗാദാനത്തോട് ഇന്ത്യ എങ്ങിനെ പ്രതികരിക്കുമെന്നതാണ് ആഗോള രാഷ്ട്രീയ രംഗം ഉറ്റു നോക്കുന്നത്. ഇന്ത്യയുടെ പ്രതികരണം എന്തായാലും അത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിൽ പ്രതിഫലിക്കുമെന്നത് തീർച്ചയാണ്. ഒപെക്ക് അംഗമായ ഇറാനെതിരായ ഉപരോധങ്ങളില്‍ ലോക രാജ്യങ്ങള്‍ ഇളവ് നല്‍കിയേക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്ന അവസരത്തിലാണ് ഇറാന്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ വാഗ്ദാനം സ്വീകരിച്ച് ഇരു രാജ്യങ്ങളും ബന്ധം ശക്തമാക്കിയാല്‍ ഉഭയകക്ഷി വ്യാപാരം 30 ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്നും ചെഗേനി ചൂണ്ടിക്കാട്ടുന്നു.
ഇറാനും ഇന്ത്യയും തമ്മില്‍ നേരത്തെ നിലനിന്നിരുന്ന വാണിജ്യ ബന്ധം ബാര്‍ട്ടര്‍ സമ്പ്രദായത്തിന് സമാനമായിരുന്നു. ഇറാനിലെ എണ്ണക്കമ്പനികള്‍ക്ക് രൂപയിലായിരുന്നു ഇന്ത്യന്‍ റിഫൈനറികള്‍ പണമടച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും ഇറാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഈ രൂപ ഉപയോഗിച്ച് ഇറാനും പണം അടച്ചിരുന്നു. എന്നാല്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് ഇന്ത്യയ്ക്ക് മേല്‍ യുഎസിന്റെ സമ്മര്‍ദ്ദമുണ്ടായതിന് പിന്നാലെയാണ് തുടര്‍ന്ന് ഇറാനുമായുള്ള വ്യാപാര ബന്ധത്തില്‍ നിന്നും പിന്മാറിയത്.
എന്നാല്‍ ഇപ്പോള്‍ ഇന്ത്യയും-ഇറാനും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തണമെന്ന ആവശ്യത്തോടൊപ്പം ഇതിനായി ഇരു രാജ്യങ്ങളിലേയും കമ്പനികളെ സഹായിക്കുമെന്നും അലി ചെഗേനി അറിയിച്ചിരുന്നു. ലോകത്ത് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയ്ക്ക് എണ്ണ തന്നിരുന്ന രണ്ടാമത്തെ രാജ്യമായിരുന്നു ഇറാന്‍. 2019 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിവര്‍ഷം 17 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടക്കുന്നുണ്ടായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം (ജനുവരി വരെ) ഇത് രണ്ട് ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.