5 വർഷം കൊണ്ട് 15,000 സ്റ്റാർട്ടപ്പുകളിലൂടെ 2,00,000 തൊഴിൽ: പിണറായി വിജയൻ

കൊച്ചി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15,000 സ്റ്റാർട്ടപ്പുകളിലൂടെ രണ്ടു ലക്ഷം ജോലിസാധ്യതയുണ്ടാക്കുകയെന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്തി പിണറായി വിജയൻ പ്രസ്താവിച്ചു. കേരള സ്റ്റാർട്ട് ആപ്പ് മിഷന്റെ (KSUM ) ഹഡിൽ കേരള 2022 -ന്റെ മൂന്നാം എഡിഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആദ്യത്തെ ഫിൻറെക് ആക്സിലറേറ്റർ ആൻഡ് ഫിനിഷിങ് സ്കൂളിന്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. രാജ്യത്തിൻറെ ഭാവി സ്റ്റാർട്ടപ്പുകളിലാണ്. അതിനു വേണ്ട ഒരു പരിസ്ഥിതി ഉണ്ടാക്കിയെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 2015-നു ശേഷം നമ്മുടെ സ്റ്റാർട്ടപ്പുകൾ […]

Update: 2022-02-19 07:55 GMT

കൊച്ചി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15,000 സ്റ്റാർട്ടപ്പുകളിലൂടെ രണ്ടു ലക്ഷം ജോലിസാധ്യതയുണ്ടാക്കുകയെന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്തി പിണറായി വിജയൻ പ്രസ്താവിച്ചു.

കേരള സ്റ്റാർട്ട് ആപ്പ് മിഷന്റെ (KSUM ) ഹഡിൽ കേരള 2022 -ന്റെ മൂന്നാം എഡിഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ആദ്യത്തെ ഫിൻറെക് ആക്സിലറേറ്റർ ആൻഡ് ഫിനിഷിങ് സ്കൂളിന്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

രാജ്യത്തിൻറെ ഭാവി സ്റ്റാർട്ടപ്പുകളിലാണ്. അതിനു വേണ്ട ഒരു പരിസ്ഥിതി ഉണ്ടാക്കിയെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 2015-നു ശേഷം നമ്മുടെ സ്റ്റാർട്ടപ്പുകൾ ഏകദേശം 3200 കോടി രൂപയുടെ ഓഹരി സമാഹരണം ഇവിടെ നടത്തിയിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സെന്ററിന്റെ മാതൃകയിൽ തിരുവനന്തപുരത്തും നവ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ഒരു ക്യാമ്പസ് നിർമിക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റാർട്ടപ്പുകളെ ഉൾക്കൊള്ളാനും പ്രാവർത്തികമാക്കാനും സംസ്ഥാനം ഒരു സവിശേഷ മോഡൽ തന്നെ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

കൊച്ചി ആസ്ഥാനമാക്കിയുള്ള ഓപ്പൺ ഫിനാൻഷ്യൽ ടെക്നൊളജിഎസും കേരള സ്റ്റാർട്ടപ്പ് മിഷനും ചേർന്നുള്ള ഒരു സംരംഭമാണ് ഫിൻറെക് ആക്സിലറേറ്റർ ആൻഡ് ഫിനിഷിങ് സ്‌കൂൾ.

Tags:    

Similar News