എസ്ഐപി വഴിയുള്ള ഓഹരി നിക്ഷേപത്തിൽ റെക്കോർഡ് നേട്ടം

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ (എസ്ഐപി) കളുമായി ബന്ധിപ്പിച്ച മ്യൂച്ചൽ ഫണ്ട് അസറ്റ് അണ്ടർ മാനേജ്‌മന്റ് (എയുഎം) 2022 ജനുവരിയിൽ 5.8 ലക്ഷം കോടി രൂപയിലെത്തി. ഇത് റിക്കോർഡ് നേട്ടമാണ്. ഈ സ്‌കീമുകളിലെ പ്രതിമാസ നിക്ഷേപം തുടർച്ചയായി അഞ്ചാം മാസവും 10,000 കോടി രൂപയ്ക്ക് മുകളിൽ തുടർന്നു. വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ആഭ്യന്തര നിക്ഷേപകർ മ്യൂച്വൽ ഫണ്ട് വഴി ഓഹരികളിൽ നിക്ഷേപം തുടരുന്നുവെന്നതിന്റെ തെളിവാണിത്. എസ്‌ഐപി വഴിയുള്ള നിക്ഷേപം ജനുവരി 22-ൽ 11,516 കോടി രൂപയായി ഉയർന്നു. ഡിസംബർ 21-ൽ […]

Update: 2022-02-15 08:14 GMT

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ (എസ്ഐപി) കളുമായി ബന്ധിപ്പിച്ച മ്യൂച്ചൽ ഫണ്ട് അസറ്റ് അണ്ടർ മാനേജ്‌മന്റ് (എയുഎം) 2022 ജനുവരിയിൽ 5.8 ലക്ഷം കോടി രൂപയിലെത്തി. ഇത് റിക്കോർഡ് നേട്ടമാണ്. ഈ സ്‌കീമുകളിലെ പ്രതിമാസ നിക്ഷേപം തുടർച്ചയായി അഞ്ചാം മാസവും 10,000 കോടി രൂപയ്ക്ക് മുകളിൽ തുടർന്നു.

വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ആഭ്യന്തര നിക്ഷേപകർ മ്യൂച്വൽ ഫണ്ട് വഴി ഓഹരികളിൽ നിക്ഷേപം തുടരുന്നുവെന്നതിന്റെ തെളിവാണിത്. എസ്‌ഐപി വഴിയുള്ള നിക്ഷേപം ജനുവരി 22-ൽ 11,516 കോടി രൂപയായി ഉയർന്നു. ഡിസംബർ 21-ൽ ഇത് 11,306 കോടി രൂപയായിരുന്നു.

അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (എഎംഎഫ് ഐ) യുടെ കണക്കുകൾ അനുസരിച്ച്, എസ് ഐ പിയുമായി ബന്ധപ്പെട്ട ഫണ്ടുകളുടെ വിഹിതം 15.2% ആയി വികസിച്ചു. അഞ്ച് വർഷത്തിനുള്ളിൽ രണ്ട് മടങ്ങ് വർദ്ധനവാണിത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എസ്ഐപി എയുഎം പ്രതിവർഷം 33% വർദ്ധിച്ചപ്പോൾ പ്രതിമാസ എസ്ഐപി ബുക്ക് 23% വർദ്ധിച്ചു. 2022 ജനുവരിയിൽ പ്രതിമാസ എസ്‌ഐപി വരവ് 11,516 കോടി രൂപയായിരുന്നു. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 79,370 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2022 സാമ്പത്തിക വർഷത്തിലെ ആദ്യ പത്ത് മാസങ്ങളിൽ വർദ്ധിത എസ്‌ഐപി ഒരു ലക്ഷം കോടി രൂപയായിരുന്നു.

ഡിസംബർ 21ലെ 25,076.71 കോടി രൂപയിൽ നിന്ന് ജനുവരി 22-ൽ എത്തിയപ്പോൾ, ഇക്വിറ്റി ഫണ്ടുകളുടെ വരവ് (ഓപ്പൺ എൻഡ് ഫണ്ടുകൾ) 14,887.77 കോടി രൂപയായി ഉയർന്നു.

ഫ്ലെക്സിക്യാപ്പ് വിഭാഗത്തിലാണ് നിക്ഷേപം വർദ്ധിച്ചത്. ഏറ്റവും ഉയർന്ന നിക്ഷേപം 2,527.16 കോടി രൂപയായിരുന്നു.

ഹൈബ്രിഡ് വിഭാഗത്തിൽ, ഡൈനാമിക് അസറ്റ് അലോക്കേഷനും ബാലൻസ്ഡ് ഫണ്ടുകളും ജനുവരി 22-ൽ 2,762.95 കോടി രൂപയുടെ ഏറ്റവും ഉയർന്ന നിക്ഷേപം ആകർഷിച്ചു.

ഡെറ്റ് ഫണ്ടുകളിൽ (എല്ലാ വിഭാഗങ്ങളും ഉൾപ്പെടെ) ജനുവരി 22-ൽ 5,314.71 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. ഡിസംബർ 21-ൽ ഇത് 48,973.73 കോടി രൂപയായിരുന്നു. ഓവര്‍നൈറ്റ് ഫണ്ടുകള്‍, മണി മാര്‍ക്കറ്റ് ഫണ്ടുകള്‍, ഫ്‌ലോട്ടര്‍ ഫണ്ടുകള്‍, അള്‍ട്രാ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ എന്നിവ ഒഴികെ, മറ്റെല്ലാ വിഭാഗങ്ങളിലും പണം പിൻവലിക്കുന്നതാണ് കാണാനായത്.

ഇക്വിറ്റിയും മറ്റ് സ്‌കീമുകളും (പ്രാഥമികമായും ഇടിഎഫുകള്‍) മൂലം ഫോളിയോ കൂട്ടിച്ചേര്‍ക്കലുകളാകട്ടെ 2.9 ദശലക്ഷമായി.

ലിക്വിഡ് ഫണ്ടുകളില്‍ ഫോളിയോ എണ്ണത്തില്‍ കുറവാണ് പ്രകടമായത്.

ജനുവരിയില്‍ പുതിയ എൻഎഫ്ഒ കള്‍ ഒന്നും ഇക്വിറ്റിയിലോ അല്ലെങ്കില്‍ ഹൈബ്രിഡ് വിഭാഗത്തിലൊ ആരംഭിച്ചില്ല. ഇത് നിലവിലുള്ള സ്‌കീമുകളിലെ ശക്തമായ ഒഴുക്കിനെ സൂചിപ്പിക്കുന്നു.

ഇകിറ്റി വിഭാഗങ്ങളില്‍ ഫ്‌ളെക്‌സി ക്യാപ്, സെക്ട്രല്‍/തീമാറ്റിക്, ലാര്‍ജ് ക്യാപ് സ്‌കീമുകളില്‍ ജനുവരി 22 ല്‍ ഏറ്റവും ഉയര്‍ന്ന മൊത്ത നിക്ഷേപം കണ്ടു.

ഇന്‍ഡക്സ് ഫണ്ടുകളും ഇടിഎഫുകളും ഡിസംബര്‍ 21 ല്‍ 8700 രൂപയായിരുന്നതില്‍ നിന്ന് 8900 കോടി രൂപയുടെ മികച്ച നിക്ഷേപം നടന്നു. ഈ മാസത്തില്‍ ഫണ്ട് എന്‍എഫ്ഒ സമാഹരണം 2700 രൂപയായി. അതേസമയം സ്വര്‍ണ ഇടിഎഫുകള്‍ 4500 കോടി രൂപയില്‍ നിന്ന് 3100 കോടി രൂപയിലേക്ക് നിക്ഷേപം ചുരുങ്ങി.

മറ്റ് ഇടിഎഫുകളുടെ നിക്ഷേപം ഡിസംബര്‍ 21ലെ 13500 കോടി രൂപയില്‍ നിന്ന് ജനുവരി 22ല്‍ 4000 കോടി രൂപയായി കുറഞ്ഞു.

 

 

 

Tags:    

Similar News