ഖാലിസ്ഥാന്‍വാദിയുടെ കൊലപാതകം: ഇന്ത്യയും, കാനഡയും നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കി

  • ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ബന്ധം വ്യക്തമായ സാഹചര്യത്തിലാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയതെന്ന് മെലാനി ജോളി വിശദീകരിച്ചതായി അല്‍ ജസീറ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Update: 2023-09-19 05:30 GMT

 ഖാലിസ്ഥാൻ നേതാവ് വെടിയുറ്റുമരിച്ച സംഭവത്തിൽ കാനഡയും, ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. കാനഡയില്‍ കൊല്ലപ്പെട്ട ഖാലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുള്ളതിന്  തെളിവുകൾ ഉണ്ടന്ന്  കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും, വിദേശ കാര്യമന്ത്രിമെലാനി മെലാനി ജോളിയും  പാർലമെന്റിൽ പ്രസ്താവന നടത്തുകയും, കൊലയുമായി ബന്ധമുണ്ടന്നു  ആരോപിച്ചു കാനഡ ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു. 

ആരാപണം ശക്തമായി നിഷേധിക്കുകയും, ഉദ്യഗസ്ഥനെ പുറത്താക്കിയ  കാനഡയുടെ നടപടിയെ അപലപിക്കുകയും ചെയ്ത ഇന്ത്യ ഇന്ന് (സെപ്തംബര് 19 ) കനേഡിയൻ ഹൈ കമ്മീഷണറെ വിദേശകാര്യ മന്ത്രാലയത്തിലേക്കു  വിളിച്ചുവരുത്തി പ്രതിഷേധം  അറിയിക്കുകയും, അവരുടെ ഒരു  മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയതായും അറിയിച്ചു. ഉദ്യോഗസ്‌ഥൻ അഞ്ചു ദിവസത്തിനകം  രാജ്യം വിട്ടു പോകണമെന്നും ആവശ്യപ്പെട്ടു. 

ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ സിഖ് സാംസ്‌കാരിക കേന്ദ്രത്തിന് പുറത്തുവെച്ചാണ്  നിജ്ജാര്‍.വെടിയേറ്റ് കൊല്ലപ്പെട്ടത്. കാനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ട്രൂഡോ പാര്‍ലമെന്റില്‍ വ്യക്താമാക്കി. ഖാലിസ്ഥാന്‍ എന്ന സ്വതന്ത്ര സിഖ് മാതരാജ്യത്തിന്റെ ശക്തമായ പിന്തുണക്കാരനാണ് കൊല്ലപ്പെട്ട നിജ്ജാര്‍.

കാനഡയിലെ ഏതെങ്കിലും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഏതൊരു ആരോപണവും അസംബന്ധവും ദുരുദ്ദേശപരവുമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ കനേഡിയൻ  പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഈ  ആരോപണങ്ങള്‍ നരേന്ദ്രമോദിയുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും എന്നാല്‍ അത് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞതായും  മന്ത്രാലയം വ്യക്തമാക്കി.

കാനഡയില്‍ അഭയം നല്‍കിയ ഖാലിസ്ഥാനി ഭീകരരില്‍ നിന്നും തീവ്രവാദികളില്‍ നിന്നും ശ്രദ്ധ മാറ്റാനും ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണി തുടരാനും ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ലക്ഷ്യമിടുന്നു. ഈ വിഷയത്തില്‍ കനേഡിയന്‍ ഗവണ്‍മെന്റെ ദീർഘകാലമായി തുർടന്നുവരുന്ന  നിഷ്‌ക്രിയത്വം ശ്രദ്ധിക്കേണ്ട കാര്യമാണ്. കനേഡിയന്‍ രാഷ്ട്രീയ നേതാക്കള്‍ ഇത്തരം സംഘങ്ങളോട്  പരസ്യമായി അനുഭാവം പ്രകടിപ്പിക്കുന്നത് ആഴത്തിലുള്ള ആശങ്കയുണ്ടാക്കുന്നുണ്ട്. കൊലപാതകങ്ങള്‍, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡയില്‍ ഇടം നല്‍കുന്നത് പുതിയതല്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

കാനഡയിലെ ഇന്ത്യന്‍ ഇന്റലിജന്‍സ് മേധാവിയെ പുറത്താക്കി. ഇത്്  അംഗീകരിക്കപ്പെടാതിരുന്നാൽ  കാനഡയുടെ പരമാധികാരത്തിന്റെയും രാജ്യങ്ങള്‍ പരസ്പരം എങ്ങനെ ഇടപെടണം  എന്ന ഏറ്റവും അടിസ്ഥാന നിയമത്തിന്റെയും വലിയ ലംഘനമാകുമെന്നും കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.

Tags:    

Similar News