സ്വകാര്യത ലംഘനം; കോടതി കയറി ഫേസ്ബുക്ക്

  • മെറ്റയുടെ പരസ്യ സേവനങ്ങള്‍ക്ക് ഇത്തരം വിവരകൈമാറ്റം ആവശ്യമാണെന്ന ആരോപണവും കോടതി നിരീക്ഷിച്ചു.

Update: 2023-09-09 05:30 GMT

രോഗികളുടെ ആരോഗ്യവിവരവുമായി ബന്ധപ്പെട്ട സ്വകാര്യത ലംഘിച്ച മെറ്റാ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് യുഎസ് കോടതി. മെറ്റാ പിക്‌സല്‍ ട്രാക്കിംഗ് ടൂള്‍ ഉപയോഗിക്കുന്ന ആശുപത്രികളിലേയും ആരോഗ്യ പരിരക്ഷാ വിഭാഗങ്ങളിലേയും രോഗികളുടെ ചികിത്സാ വിവരങ്ങളാണ് സംരക്ഷിക്കപ്പെടാതിരുന്നത്. സ്വകാര്യതാ ലംഘനത്തിതിലൂടെ പരസ്യ സേവന വരുമാനമാണ് മെറ്റ ലക്ഷ്യമിടുന്നത്.

ഫെഡറല്‍ സംവിധാനത്തിന് കീഴിലുള്ള ഇലക്ട്രോണിക് (വയര്‍ടാപ്പ് ) നിയമവും കാലിഫോര്‍ണിയ സ്വകാര്യത നിയമവും ഫേസ്ബുക്ക് ലംഘിച്ചതായി സാന്‍ ഫ്രാന്‍സിസ്‌കോയിലെ ജില്ലാ ജഡ്ജിയായ വില്യം ഒറിക് ചൂണ്ടിക്കാട്ടി. കൂടാതെ ഫെയ്‌സ്ബുക്കിലെ ഉപഭോക്തൃ സ്വകാര്യത നിയന്ത്രിക്കുന്ന മെറ്റയുടെ സ്വന്തം നിയമം പോലും ലംഘിക്കപ്പെട്ടതായാണ് വിലയിരുത്തല്‍.

തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യ സംരംക്ഷണ വിവരങ്ങള്‍ കൈക്കലാക്കുകയും മെറ്റയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തുവെന്ന് ആരോപണങ്ങള്‍ ശരിവയ്ക്കുന്നുണ്ട്. മെറ്റയുടെ ഈ ചേര്‍ത്തല്‍ മൂലം എല്ലാ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കും നഷ്ടടപരിഹാരം നല്‍കമെന്നാവശ്യപ്പെട്ടുള്ള കേസാണ് കോടതിക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.

2020 ജൂണിലാണ് കേസ് ആരംഭിക്കുന്നത്. 664 ആശുപത്രികളാണ് മെറ്റാ പിക്‌സല്‍ ഉപയോഗിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

ആരോഗ്യ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനോട് യോഗിക്കുന്നില്ലെങ്കിലും മെറ്റയുടെ സാങ്കേതിക വിദ്യയില്‍ ദോഷകരമോ നിയമ വിരുദ്ധമോ ആയ ഒന്നുമില്ലെന്നും മെറ്റാ പിക്സല്‍ എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് ആരോഗ്യ സംരക്ഷണ ദാതാക്കളാണെന്നും മെറ്റ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News