കൊച്ചിയിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താമസമൊരുക്കി നഗരസഭ
കേരളത്തിലെ പല നഗരങ്ങളില്‍ പല ആവശ്യങ്ങള്‍ക്കായെത്തുന്ന സ്ത്രീകള്‍ക്ക് രാത്രിയില്‍ തങ്ങാന്‍ സുരക്ഷിതമായ ഇടങ്ങള്‍ ഇപ്പോള്‍ ഏറെയുണ്ട്. സാമൂഹിക സാമ്പത്തിക മേഖലകളിലെ സ്ത്രീ മുന്നേറ്റം അടുക്കളയില്‍ നിന്നും അരങ്ങത്തേക്കുള്ള സ്ത്രീകളുടെ വരവിന് ആക്കം കൂട്ടിക്കഴിഞ്ഞു. എന്നാല്‍ അതിനനുസരിച്ച് സുരക്ഷിതമായ താമസ സ്ഥലങ്ങള്‍ നമ്മുടെ കേരളത്തില്‍ വിരളമായിരുന്നു. എന്നാല്‍ ഷീ ലോഡ്ജ് എന്ന പേരില്‍ നിരവധി ഇടങ്ങള്‍ രാത്രി കാലങ്ങളില്‍ നഗരങ്ങലിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താമസം സൗകര്യം ഉറപ്പു നല്‍കിവരുന്നുണ്ട്. തിരുവന്തപുരം, എറണാകുളം, തൃശ്ശൂര്‍ തുടങ്ങി പല ജില്ലകളില്‍ നിരവധി […]
കേരളത്തിലെ പല നഗരങ്ങളില്‍ പല ആവശ്യങ്ങള്‍ക്കായെത്തുന്ന സ്ത്രീകള്‍ക്ക് രാത്രിയില്‍ തങ്ങാന്‍ സുരക്ഷിതമായ ഇടങ്ങള്‍ ഇപ്പോള്‍ ഏറെയുണ്ട്. സാമൂഹിക സാമ്പത്തിക മേഖലകളിലെ സ്ത്രീ മുന്നേറ്റം അടുക്കളയില്‍ നിന്നും അരങ്ങത്തേക്കുള്ള സ്ത്രീകളുടെ വരവിന് ആക്കം കൂട്ടിക്കഴിഞ്ഞു. എന്നാല്‍ അതിനനുസരിച്ച് സുരക്ഷിതമായ താമസ സ്ഥലങ്ങള്‍ നമ്മുടെ കേരളത്തില്‍ വിരളമായിരുന്നു. എന്നാല്‍ ഷീ ലോഡ്ജ് എന്ന പേരില്‍ നിരവധി ഇടങ്ങള്‍ രാത്രി കാലങ്ങളില്‍ നഗരങ്ങലിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താമസം സൗകര്യം ഉറപ്പു നല്‍കിവരുന്നുണ്ട്. തിരുവന്തപുരം, എറണാകുളം, തൃശ്ശൂര്‍ തുടങ്ങി പല ജില്ലകളില്‍ നിരവധി ഷീ ലോഡ്ജുകള്‍ വര്‍ഷങ്ങളായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്.
എറണാകുളം നഗരത്തില്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് ഏകദേശം 23 സെന്റ് പ്രദേശത്ത് പുതിയ ഷീ ഹോസ്റ്റല്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ജിസിഡിഎ മുന്നോട്ട് വച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളോട് കൂടി 60 ഓളം കിടക്കകളുള്ള നാല് നില കെട്ടിടമായിരിക്കും ലക്ഷ്യമിടുന്നത്.
എന്റെ കൂട്
വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തെത്തി രാത്രി വൈകി മടങ്ങി പോകാന്‍ സാധിക്കാത്ത വനിതകള്‍ക്കായി കാക്കനാട് സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ എന്റെ കൂട് താമസകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാതായി എറണാകുളം കളക്ടര്‍ വ്യക്തമാക്കിയിരുന്നു. കാക്കനാട് ഐ.എം.ജി ജംങ്ഷനു സമീപം നിര്‍ഭയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് എന്റെ കൂട് പ്രവര്‍ത്തനമാരംഭിക്കുന്നത്.
പരീക്ഷകള്‍, അഭിമുഖം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എത്തി അന്നുതന്നെ മടങ്ങാന്‍ സാധിക്കാത്ത വനിതകള്‍ക്ക് എന്റെ കൂടില്‍ താമസിക്കാനാകും. ജില്ലയുടെ ഭരണ സിരാകേന്ദ്രം എന്നതിനു പുറമെ ഇന്‍ഫോപാര്‍ക്ക്, പ്രത്യേക സാമ്പത്തിക മേഖല, വിവിധ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്നതിനാല്‍ നിരവധി സ്ത്രീകള്‍ക്കു കേന്ദ്രത്തിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
വൈകീട്ട് അഞ്ചു മുതല്‍ രാവിലെ ഏഴ് വരെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. പരമാവധി 20 പേര്‍ക്ക് ഒരു സമയം ഇവിടെ താമസിക്കാനാകുക. സൗജന്യ താമസത്തിനു പുറമെ സൗജന്യ രാത്രി ഭക്ഷണവും ലഭിക്കും.
രണ്ട് മള്‍ട്ടി ടാസ്‌കിങ് കെയര്‍ ടേക്കര്‍മാരേയും ഒരു ശുചീകരണ തൊഴിലാളിയേയും സേവനം ഇവിടെ ലഭ്യമാകും.
സ്ത്രീകള്‍, പെണ്‍കുട്ടികള്‍, 12 വയസിനു താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കായിരിക്കും താമസിക്കാന്‍ സാധിക്കുന്നത്. മാസത്തില്‍ പരമാവധി മൂന്നു ദിവസം വരെ സൗജന്യമായി എന്റെ കൂടിന്റെ താമസ സൗകര്യം ഉപയോഗപ്പെടുത്താം. അധികമായി വരുന്ന ഓരോ ദിവസത്തിനും 150 രൂപ അധികമായി നല്‍കണം.
സംസ്ഥാന വനിത ശിശു വികസന വകുപ്പ് എറണാകുളം ജില്ലയില്‍ ആരംഭിച്ച സ്ത്രീകള്‍ക്കായുള്ള സുരക്ഷിത താമസ കേന്ദ്രം എന്റെ കൂടിന്റെ സേവനങ്ങള്‍ ലഭിക്കാന്‍ 0484 2952949, 9947463974, 9961555030 എന്നീ നമ്പറുകളില്‍ വിളിക്കാം.