ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് സി2സി പദ്ധതിയുമായി കെ എം എ
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ബിസിനസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കാംപസ് ടു കോര്‍പറേറ്റ് (സി2സി) പദ്ധതി നടപ്പാക്കുന്നു. വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കാനും പഠനം കഴിയുന്നതിന് പിന്നാലെ മികച്ച തൊഴില്‍ അവസരങ്ങള്‍ക്ക് യോഗ്യരാക്കുകയും ചെയ്യുകയെന്നാണ് പദ്ധതിയുടെ ലക്ഷ്യം. ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ ട്രെയിനിംഗും ഒരു മണിക്കൂര്‍ ലക്ചറും ഉള്‍പ്പെട എട്ടാഴ്ചയാണ് പദ്ധതിയുടെ ദൈര്‍ഘ്യം. പരിപാടി പൂര്‍ത്തിയാകുമ്പോള്‍ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്കും. ആശയവിനിമയം, പെരുമാറ്റരീതി, മര്യാദകള്‍, റെസ്യൂം റൈറ്റിംഗ്, […]
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ബിസിനസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കാംപസ് ടു കോര്‍പറേറ്റ് (സി2സി) പദ്ധതി നടപ്പാക്കുന്നു.
വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കാനും പഠനം കഴിയുന്നതിന് പിന്നാലെ മികച്ച തൊഴില്‍ അവസരങ്ങള്‍ക്ക് യോഗ്യരാക്കുകയും ചെയ്യുകയെന്നാണ് പദ്ധതിയുടെ ലക്ഷ്യം. ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ ട്രെയിനിംഗും ഒരു മണിക്കൂര്‍ ലക്ചറും ഉള്‍പ്പെട എട്ടാഴ്ചയാണ് പദ്ധതിയുടെ ദൈര്‍ഘ്യം. പരിപാടി പൂര്‍ത്തിയാകുമ്പോള്‍ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്കും. ആശയവിനിമയം, പെരുമാറ്റരീതി, മര്യാദകള്‍, റെസ്യൂം റൈറ്റിംഗ്, ഗ്രൂപ്പ് ചര്‍ച്ചകള്‍ തുടങ്ങി നിരവധി വശങ്ങളാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നത്.
സി2സി പദ്ധതി വര്‍മ്മ ആന്റ് വര്‍മ്മയിലെ ചാര്‍ട്ടേഡ് അക്കൗണ്ടൻറായ വേണുഗോപാല്‍ സി ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. ആദ്യ ബാച്ചില്‍ 30 വിദ്യാര്‍ഥികളാണുള്ളത്. അനില്‍ വര്‍മയാണ് പദ്ധതിയുടെ ചെയര്‍മാന്‍. ഉദ്ഘാടന പരിപാടിയില്‍ കെ എം എ പ്രസിഡന്റ് നിര്‍മല ലില്ലി അധ്യക്ഷത വഹിച്ചു. ഹോണററി സെക്രട്ടറി അല്‍ജിയേഴ്‌സ് ഖാലിദ് നന്ദി പറഞ്ഞു.