സെറോദയുടെ എൻഎഫ്ഒ നവം. 3 വരെ

  • സുസ്ഥിരതയും വളർച്ചയും ചേർന്ന ഒരു ലളിതമായ ഇക്വിറ്റി ഉൽപ്പന്നം നൽകും
  • ലാർജ് മിഡ്കാപ്പ് 250 ഇൻഡക്സ് തുക 100 രൂപ
  • ലാർജ് മിഡ്കാപ്പ് 250 ഇൻഡക്സ് ഫണ്ട് 500 രൂപ

Update: 2023-11-02 11:37 GMT

സെറോദ ബ്രോക്കിംഗിൻ്റെയും സ്മോള്‍ സ്കൈല്‍ ടെക്നോളജിസ്റ്റിൻ്റെയും സംയുക്ത സംരംഭമായ സെറോദ അസെറ്റ് മാനേജ്മെൻ്റ് ആദ്യ സെറ്റ്  മ്യൂച്വല്‍ ഫണ്ടു പദ്ധതികളുടെ  എന്‍ എഫ് ഒ നവംബർ മൂന്നിന ് അവസാനിക്കും.

സെറോദ നിഫ്റ്റി ലാർജ് മിഡ്കാപ്പ് 250 ഇൻഡക്സ് ഫണ്ട്, സെറോദ ഇഎല്‍എസ്എസ് ടാക്സ് സേവർ നിഫ്റ്റി ലാർജ് മിഡ്കാപ്പ് 250 ഇൻഡക്സ്  എന്നീ  രണ്ടു ഫണ്ടുകളാണ്  സെറോദ് അസറ്റ് മാനേജ്മെന്‍റ്  പുറത്തിറക്കുന്നത്.

സെറോദ നിഫ്റ്റി ലാർജ് മിഡ്കാപ്പ് 250 ഇൻഡക്സ് ലാർജ് മിഡ്കാപ്പ് 250 ഇൻഡക്സ്  ഫണ്ടിന്  100 രൂപയും സെറോദ ഇഎല്‍എസ്എസ് ടാക്സ് സേവർ നിഫ്റ്റി ലാർജ് മിഡ്കാപ്പ് 250 ഇൻഡക്സ് ഫണ്ടിന്  500 രൂപയുമാണ് കുറഞ്ഞ നിക്ഷേപം.

ബഞ്ചുമാർക്ക് സൂചികകളിലെ ഓഹരികള്‍ക്ക്  ആനുപാതികമായി   നിക്ഷേപം നടത്തുകയാണ്  ഈ രണ്ടു ഫണ്ടുകളും ചെയ്യുന്നത്. രണ്ടു പദ്ധതികള്‍ ഒരു നിഷ്ക്രിയ നിക്ഷേപ തന്ത്രമാണ് സ്വീകരിച്ചിട്ടുള്ളത്. നിഫ്റ്റി ലാർജ് മിഡ്കാപ്പ് 250 സൂചികയിലെ ഓഹരികളുടെ വെയിറ്റേജിന് ആനുപാതികമായി ഓഹരികളിൽ നിക്ഷേപിക്കാൻ ശ്രമിക്കുകയും ചെയ്യും.

സെറോദ ഇഎല്‍എസ്എസ് ടാക്സ് സേവർ  ഫണ്ട്   നിഫ്റ്റി ലാർജ് മിഡ്‌ക്യാപ് 250 ഇൻഡക്‌സിനെ അനുകരിക്കുന്ന ഒരു ഓപ്പൺഎൻഡ് നിഷ്‌ക്രിയ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമാണ്. 

എൻഎസ്‌ഇയിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ലാർജ്, മിഡ്‌ക്യാപ് കമ്പനികളുടെ പ്രകടനം പ്രതിഫലിപ്പിക്കാൻ നിഫ്റ്റി ലാർജ്, മിഡ്‌ക്യാപ് 250 ഇൻഡക്‌സ് ലക്ഷ്യമിടുന്നു.

സെപ്റ്റംബർ 29 വരെയുള്ള ആറ് മാസത്തെ ശരാശരി അടിസ്ഥാനമാക്കിയുള്ള എൻഎസ്ഇ അനുസരിച്ച് നിഫ്റ്റി ലാർജ് മിഡ്‌ക്യാപ് 250 ഇൻഡക്‌സ് ഫുൾ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ്റെ ഏകദേശം 84 ശതമാനവും ഫ്രീ ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ്റെ ഏകദേശം 87 ശതമാനവും എൻഎസ്‌ഇയിലെ എല്ലാ ട്രേഡ് ഇക്വിറ്റി സ്റ്റോക്കുകളുടെയും മൊത്തം ലിക്വിഡിറ്റിയുടെ ഏകദേശം 69 ശതമാനവും ആണ്.

 സാമ്പത്തിക സേവനങ്ങൾ (27.74 ശതമാനം), വിവര സാങ്കേതിക വിദ്യ (9.06 ശതമാനം), കാപ്പിറ്റല്‍ ഗുഡ്സ് (7.89 ശതമാനം) എന്നിവയാണ് നിഫ്റ്റി ലാർജ് മിഡ്‌ക്യാപ് 250 സൂചികയിലെ ഏറ്റവും വലിയ മേഖലകൾ.

സ്ഥിരതയും വളർച്ചയും ചേർന്ന  ലളിതമായൊരു ഇക്വിറ്റി ഉൽപ്പന്നം നൽകാനുള്ള ശ്രമമാണ് ഈ എൻഎഫ്ഒകളെന്ന്  സെറോദ ഫണ്ട് ഹൌസിൻ്റെ ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസർ വിശാൽ ജയിൻ പറഞ്ഞു.

Tags:    

Similar News