ബദല്‍ നിക്ഷേപ ഫണ്ടുമായി പേടിഎം ഉടമ
- രാജ്യത്ത് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളവരില്‍ ഒരാളാണ് ശർമ
- ഫണ്ടിന് 20 കോടി രൂപ സമാഹരിക്കാം
ഇന്ത്യയിലെ പേമൻ്റ് ആപ്പായ പേടിഎമിൻ്റെ സ്ഥാപകനും സിഇഒ യുമായ വിജയ് ശേഖർ ശർമ പുതിയ ബദല്‍ നിക്ഷേപ ഫണ്ട് (ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട്- എഐഎഫ്) അവതരിപ്പിച്ചു.
വിഎസ്എസ് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് എന്നു പേരിട്ടിരിക്കുന്ന ഫണ്ടിന് 20 കോടി രൂപ സമാഹരിക്കാന്‍ അനുവാദമുണ്ട്.അധികവരി ലഭിച്ചാല്‍ ഫണ്ടിന്‍റെ വലുപ്പം പത്തു കോടിയും കൂടി ഉയർത്താം.ഒക്ടോബര്‍ 23-നാണ് ഫണ്ട് അവതരിപ്പിച്ചത്. സെബിയുടെ അംഗീകാരമുള്ള കാറ്റഗറി ടു ഫണ്ടാണിത്.
ശർമയുടെ ഉടമസ്ഥതയിലുള്ള വിഎസ്എസ് ഇൻവെസ്‌റ്റ്‌കോ പ്രൈവറ്റ് ലിമിറ്റഡ് ആണ് എഐഎഫ് സ്പോൺസർചെയ്‌തിരിക്കുന്നത്,പ്രൊഫഷണൽ ഇൻവെസ്റ്റ്‌മെൻ്റ് മാനേജർ മുഖേന ഫണ്ട് മാനേജ് ചെയ്യുന്നത്. മറ്റ് നിക്ഷേപകർക്കൊപ്പം വിജയ് ശേഖർ ശർമ്മയും ഫണ്ടില്‍ നിക്ഷേപം നടത്തുന്നുണ്ട്
ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് (എഐ),ഇലക്ട്രിക് വാഹനം (ഇവി) എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളിലാണ് ഫണ്ട് നിക്ഷേപിക്കുന്നത്.
"ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ലോകത്തെതന്നെ ഏറ്റവും മികച്ച സംരംഭകരുണ്ട്. ഒപ്പം നൂതന സാങ്കേതിക വിദ്യകളുടെയും,എഐ കണ്ടുപിടുത്തങ്ങളുടെയും ഒരു പവർഹൌസായി മാറാനുള്ള കഴിവും നമുക്കുണ്ട്. എന്ന് അവതരിപ്പിച്ചുകൊണ്ട് ശർമ പറയുന്നു. രാജ്യത്തിൻ്റെ വികസനത്തിൽ സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കുണ്ട് എന്ന് വിശ്വസിക്കുന്നു. യുവാക്കളായ ഇന്ത്യൻ സ്ഥാപകരെ പിന്തുണയ്ക്കുന്നതിന്‍റെ തുടർച്ചയായാണ് ഈ ഫണ്ട് ആ രംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളവരില്‍ ഒരാളാണ് ശർമ.സാങ്കേതികവിദ്യയുടെ നേതൃത്വത്തിലുള്ള നൂതനാശയങ്ങളിൽ അഭിനിവേശമുള്ള അദ്ദേഹം, ഒല ഇലക്ട്രിക്, ജോഷ് ടോക്ക്‌സ്, മെസ സ്കൂൾ, പ്രാൺ തുടങ്ങി നിരവധി സ്റ്റാർട്ടപ്പുകളെ പിന്തുണച്ചിട്ടുണ്ട്.