പ്രാരംഭ ഓഹരി വില്‍പ്പനക്കൊരുങ്ങി ബാലാജി സൊല്യൂഷന്‍സ്

ഡെല്‍ഹി: ഐടി ഹാർഡ്‌വെയർ, മൊബൈല്‍ ഘടകങ്ങൾ  എന്നിവ നിർമിക്കുന്ന ബാലാജി സൊല്യൂഷന്‍സ് പ്രാരംഭ ഓഹരി വില്‍പ്പനയിലുടെ (ഐപിഒ) ധനം സമാഹരിക്കുന്നതിനായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം 120 കോടി രൂപ വരെയുള്ള ഇക്വിറ്റി ഓഹരികളുടെ പുതിയ ഇഷ്യൂവും ഓഫര്‍ ഫോര്‍ സെയിലിലൂടെ പ്രൊമോട്ടറും മറ്റ്‌ പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളും മുഖേന 75 ലക്ഷം വരെയുള്ള ഇക്വിറ്റി ഓഹരികളും അടങ്ങുന്നതാണ് ഓഹരി വില്‍പ്പന. ഓഫര്‍ ഫോര്‍ […]

Update: 2022-08-17 03:12 GMT
ഡെല്‍ഹി: ഐടി ഹാർഡ്‌വെയർ, മൊബൈല്‍ ഘടകങ്ങൾ എന്നിവ നിർമിക്കുന്ന ബാലാജി സൊല്യൂഷന്‍സ് പ്രാരംഭ ഓഹരി വില്‍പ്പനയിലുടെ (ഐപിഒ) ധനം സമാഹരിക്കുന്നതിനായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു.
ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം 120 കോടി രൂപ വരെയുള്ള ഇക്വിറ്റി ഓഹരികളുടെ പുതിയ ഇഷ്യൂവും ഓഫര്‍ ഫോര്‍ സെയിലിലൂടെ പ്രൊമോട്ടറും മറ്റ്‌ പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളും മുഖേന 75 ലക്ഷം വരെയുള്ള ഇക്വിറ്റി ഓഹരികളും അടങ്ങുന്നതാണ് ഓഹരി വില്‍പ്പന.
ഓഫര്‍ ഫോര്‍ സെയിലിന് കീഴില്‍, രാജേന്ദ്ര സെക്സാരിയയും രാജേന്ദ്ര സെക്സാരിയ എച്ചയുഎഫും ഓഹരികള്‍ വിറ്റഴിക്കും. യോഗ്യരായ ജീവനക്കാരുടെ സബ്സ്‌ക്രിപ്ഷനുകള്‍ക്കുള്ള റിസര്‍വേഷനും ഓഫറില്‍ ഉള്‍പ്പെടുന്നു.
24 കോടി രൂപ വരെയുള്ള പ്രീ-ഐപിഒ പ്ലേസ്മെന്റ് കമ്പനി പരിഗണിച്ചേക്കും. ഇത്തരം പ്ലെയ്സ്മെന്റ് പൂര്‍ത്തിയായാല്‍, പുതിയ ഇഷ്യൂ സൈസ് കുറയും. ഈ ഐപിഒ ധനസമാഹരിണത്തില്‍ നിന്നും 86.60 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കും.
Tags:    

Similar News