ഗോള്‍ഡ് ബോണ്ടും ഡിജിറ്റല്‍ ഗോള്‍ഡും, കൂടുതൽ അറിയാം

  സ്വര്‍ണം എന്നത് മികച്ച നിക്ഷേപമാണെന്നതില്‍ രണ്ട് അഭിപ്രായം ഉണ്ടാവില്ല. സ്വര്‍ണത്തിന്റെ നിക്ഷേപ രീതികളില്‍ ഏതാണ് മികച്ചത് എന്ന് ചോദിച്ചാല്‍ മിക്കവരിലും ചെറിയൊരു ആശയക്കുഴപ്പം ഉണ്ടാകും.സോവറിന്‍ ഗോള്‍ഡ് ബോണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ, ഗോള്‍ഡ് ഇ ടി എഫ് ഫിസിക്കല്‍ ഗോള്‍ഡ് ഇങ്ങനെ ഇവിടെ പല തരത്തില്‍ നിക്ഷേപം സാ്ധ്യമാകും. താരതമ്യം സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ് ജി ബി) പദ്ധതിയിലൂടെ കടപത്രം വാങ്ങുന്നത് പോലെ സ്വര്‍ണം വാങ്ങാം. സ്വര്‍ണത്തിന്റെ മൂല്യമുള്ള സര്‍ട്ടിഫിക്കറ്റുകളാണ് എസ് ജി ബിയിലൂടെ കിട്ടുന്നത്. […]

Update: 2022-02-11 23:50 GMT
trueasdfstory

സ്വര്‍ണം എന്നത് മികച്ച നിക്ഷേപമാണെന്നതില്‍ രണ്ട് അഭിപ്രായം ഉണ്ടാവില്ല. സ്വര്‍ണത്തിന്റെ നിക്ഷേപ രീതികളില്‍ ഏതാണ് മികച്ചത് എന്ന്...

സ്വര്‍ണം എന്നത് മികച്ച നിക്ഷേപമാണെന്നതില്‍ രണ്ട് അഭിപ്രായം ഉണ്ടാവില്ല. സ്വര്‍ണത്തിന്റെ നിക്ഷേപ രീതികളില്‍ ഏതാണ് മികച്ചത് എന്ന് ചോദിച്ചാല്‍ മിക്കവരിലും ചെറിയൊരു ആശയക്കുഴപ്പം ഉണ്ടാകും.സോവറിന്‍ ഗോള്‍ഡ് ബോണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ, ഗോള്‍ഡ് ഇ ടി എഫ് ഫിസിക്കല്‍ ഗോള്‍ഡ് ഇങ്ങനെ ഇവിടെ പല തരത്തില്‍ നിക്ഷേപം സാ്ധ്യമാകും.

താരതമ്യം

സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ് ജി ബി) പദ്ധതിയിലൂടെ കടപത്രം വാങ്ങുന്നത് പോലെ സ്വര്‍ണം വാങ്ങാം. സ്വര്‍ണത്തിന്റെ മൂല്യമുള്ള സര്‍ട്ടിഫിക്കറ്റുകളാണ് എസ് ജി ബിയിലൂടെ കിട്ടുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് തുല്യമായ തുകയുടെ യൂണിറ്റുകളായിട്ടാണ് എസ് ജി ബി ഇറക്കുന്നത്. എന്നാല്‍ ഡിജിറ്റല്‍ ഗോള്‍ഡ് എന്നത് ഇതില്‍ നിന്നും വ്യത്യസ്തമാണ്. അവശ്യ സാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങുന്ന ശീലം വര്‍ധിച്ചു വരികയാണ്. വാങ്ങാന്‍ മാത്രമല്ല ഓണ്‍ലൈനില്‍ സാധനങ്ങള്‍ വില്‍ക്കാനും ഏറെ എളുപ്പമാണിപ്പോള്‍. ഇത്തരത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന രീതിയാണ് ഡിജിറ്റല്‍ ഗോള്‍ഡ് എന്ന് പറയുന്നത്.

കടയില്‍ പോയി സ്വര്‍ണം വാങ്ങുന്നതില്‍ നിന്നും ഡിജിറ്റല്‍ ഗോള്‍ഡിന് ഒട്ടേറെ വ്യത്യാസങ്ങളുണ്ട്. ഒരു രൂപ മൂല്യത്തില്‍ പോലും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാം എന്നതാണ് പ്രത്യേകത. നിങ്ങളുടെ ബജറ്റ് അനുസരിച്ച് ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാം. ഇന്‍ഷുര്‍ ചെയ്തിട്ടുള്ള വാലറ്റുകളിലാണ് ഇത്തരം 'വെര്‍ച്വല്‍ സ്വര്‍ണം' സൂക്ഷിക്കുന്നത്. വാങ്ങുന്നവര്‍ക്ക് വേണ്ടി സ്വര്‍ണം വില്‍ക്കുന്നവരാണ് ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള വാലറ്റുകളില്‍ ഇത് സൂക്ഷിക്കുന്നത്. ഓഗ് മോണ്ട്, എം എം ടി സി-പി എ എ എം പി, സേഫ് ഗോള്‍ഡ് എന്നിവയാണ് ഇന്ത്യയില്‍ ഡിജിറ്റല്‍ ഗോള്‍ഡ് സേവനം നല്‍കുന്ന പ്രമുഖ കമ്പനികള്‍. ഗൂഗിള്‍ പേ, പേ ടി എം എന്നീ ഫോണ്‍ പേയ്മെന്റ് ആപ്പുകളിലൂടെയും ഇത്തരം പ്ലാറ്റ്ഫോമുകളില്‍ നിന്നും ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാം.

സ്വര്‍ണത്തിന്റെ പരിശുദ്ധി എങ്ങനെ ?

24 കാരറ്റ് സ്വര്‍ണമാണ് ഡിജിറ്റല്‍ ഗോള്‍ഡായി വാങ്ങുന്നത്. 99.5 ശതമാനം പരിശുദ്ധി ഇത്തരം സ്വര്‍ണത്തിന് ഉറപ്പിക്കാം. സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുന്ന ഏജന്‍സികളാണ് ഇത്തരം സ്വര്‍ണം ഇഷ്യു ചെയ്യുന്നത് എന്നതിനാല്‍ പരിശുദ്ധിയുടെ കാര്യത്തില്‍ ആശങ്ക വേണ്ട.

ഗുണങ്ങൾ

നിക്ഷേപം ഭൗതിക സ്വര്‍ണമായി ലഭിക്കണമെങ്കില്‍ അതും എളുപ്പത്തില്‍ സാധിക്കും.
സ്വര്‍ണ യൂണിറ്റുകള്‍ ഓണ്‍ലൈനായി വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ബുദ്ധിമുട്ടില്ല.
ഓണ്‍ലൈന്‍ വായ്പ ലഭിക്കുന്നതിന് ഈടായി ഡിജിറ്റല്‍ ഗോള്‍ഡ് ഉപയോഗിക്കാം.
ഡിജിറ്റലായി പര്‍ച്ചേസ് ചെയ്യുന്ന സ്വര്‍ണം സുരക്ഷിതമാണെന്ന് മാത്രമല്ല 100 ശതമാനം ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടായിരിക്കും.
ആഭരണം, സ്വര്‍ണ നാണയം, ബുള്ള്യനുകള്‍ എന്നിവയാക്കി മാറ്റാന്‍ ബുദ്ധിമുട്ടില്ല.


പരിമിതികള്‍
മിക്ക പ്ലാറ്റ്ഫോമിലും രണ്ട് ലക്ഷം രൂപ വരെയാണ് സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്ന മൂല്യത്തിന്റെ ഉയര്‍ന്ന പരിധി.
ആര്‍ബിഐ, സെബി എന്നിവയുടെ മേല്‍നോട്ടം കൃത്യമായി ലഭിക്കാത്ത മേഖലയാണിത്.
സ്വര്‍ണം എത്തിച്ച് തരുന്നതിനും, പണിക്കൂലിക്കുംപ്രത്യേക നിരക്ക് ഈടാക്കും.
ചിലപ്പോള്‍ പരിമിതമായ സ്റ്റോറേജ് കാലാവധിയാകും ചില കമ്പനികള്‍ നല്‍കുക.

 

 

Tags:    

Similar News