ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന് എട്ട് കോടി ഉപഭോക്താക്കള്‍

  • 13 ഭാഷകളില്‍ സേവനം ലഭ്യമാണ്.
  • വീട്ട് പടിക്കല്‍ സേവനങ്ങള്‍ എത്തിക്കലാണ് പ്രധന ലക്ഷ്യം.
  • 2018 മുതലാണ് തപാല്‍ വകുപ്പ് പേയ്‌മെന്റ് ബാങ്കിംഗിലേക്ക് തിരിഞ്ഞത്.

Update: 2024-01-17 08:47 GMT

ചരിത്ര നേട്ടത്തിലേക്ക് ഇന്ത്യാ പോസ്റ്റ് പേയ്മന്റ് ബാങ്ക് (ഐപിപിബി). എട്ട് കോടി ഉപഭോക്താക്കളാണ് ഇന്ത്യാ പോസ്റ്റ് പേയ്മന്റ് ബാങ്കിന്റെ സാമ്പത്തിക സേവനങ്ങളില്‍ പ്രയോജനം നേടുന്നത്. രാജ്യത്ത് എവിടെ നിന്നും ഉപയോഗിക്കാവുന്നതും താങ്ങാവുന്ന തരത്തിലുള്ള ബാങ്കിംഗ് പരിഹാരങ്ങളാണ് ഈ സംവിധാനം ഉറപ്പ് നല്‍കുന്നത്. സമൂഹത്തിന്റെ സാമ്പത്തിക അന്തരം കുറക്കാനും താഴ്ന്ന ജനവിഭാഗങ്ങളെ ശാക്തീകരിക്കാനും തപാല്‍ ബാങ്കിംഗ് വഴി കഴിഞ്ഞിട്ടുണ്ട്. പരമ്പരാഗതവും ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളും സംയോജിച്ചതാണ് ഈ നേട്ടത്തിന് പിന്നില്‍. ഗ്രാമ പ്രദേശങ്ങളിലുള്ളവർ, താഴെത്തട്ടിലെ ജനങ്ങള്‍ എന്നീ വിഭാഗങ്ങളെ ബാങ്കിംഗ് പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാന്‍ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന് സാധിച്ചിട്ടുണ്ട്.

കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് കീഴില്‍ 2018 സെപ്റ്റംബര്‍ ഒന്നിനാണ് തപാല്‍ വകുപ്പ് പേയ്‌മെന്റ് സംവിധാനത്തിന് തുടക്കമിട്ടത്. ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ അടിസ്ഥാനപരമായ കര്‍ത്തവ്യം, ബാങ്കിംഗ് ഇടപാടുകളുടെ ഭാഗമല്ലാത്തവര്‍ക്കും പരിചയക്കുറവുള്ളവര്‍ക്കും സേവനങ്ങളില്‍ പങ്കാളികളാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. 155,000 പോസ്റ്റ് ഓഫീസുകളും 300,000 തപാല്‍ ജീവനക്കാരും അടങ്ങുന്നതാണ് തപാല്‍ ശൃംഖലയെ പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു.

സ്മാര്‍ട്ട്ഫോണിലൂടെയും ബയോമെട്രിക് ഉപകരണത്തിലൂടെയും ഉപഭോക്താക്കളുടെ വീട്ട് പടിക്കല്‍ സേവനങ്ങള്‍ എത്തിക്കാന്‍ തപാല്‍ വകുപ്പിനായി. ലളിതവും സുരക്ഷിതവുമായ രീതിയില്‍ പേപ്പര്‍ലെസ്, ക്യാഷ്ലെസ്, പ്രെസെന്‍സ്-ലെസ് ബാങ്കിംഗ് ഉറപ്പാക്കുന്നു. 13 ഭാഷകളില്‍ ബാങ്കിംഗ് സേവനം ഉറപ്പാക്കിയിട്ടുണ്ട്. പേപ്പര്‍ രഹിത സമ്പദ് വ്യവസ്ഥയായ ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള രാജ്യത്തിന്റെ ചുവടുവയ്പ്പില്‍ സംഭവാന നല്‍കുകയാണ് ഇന്ത്യാ പോസ്റ്റ്.

''ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് എട്ട് കോടി ഉപഭോക്താക്കളുടെ നാഴികക്കല്ലില്‍ എത്തിയതായി പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഓരോ ഇന്ത്യക്കാരനും സ്ഥലമോ സാമൂഹിക-സാമ്പത്തിക നിലയോ പരിഗണിക്കാതെ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ഞങ്ങളുടെ ദൗത്യത്തിന്റെ തെളിവാണ് ഈ നേട്ടം,'' ഐപിപിബിയുടെ എംഡിയും ഇടക്കാല സിഇഒയുമായ ശ്രീ ഈശ്വരന്‍ വെങ്കിടേശ്വരന്‍ പറഞ്ഞു.

Tags:    

Similar News