എന്താണ് ക്രിപ്‌റ്റോ കറന്‍സി,പ്രവര്‍ത്തനമെങ്ങനെ?
ഡിജിറ്റല്‍ വിപ്ലവം എന്നത് പണമിടപാടകളുടെ മേലും ആധിപത്യം സ്ഥാപിച്ചപ്പോള്‍ അവിടെയും സൈബര്‍ ലോകത്തിന്റെതായ സൃഷ്ടികള്‍ പിറന്നു. അതില്‍ പ്രധാനമാണ് ക്രിപ്റ്റോ കറന്‍സി എന്ന ' ഡിജിറ്റല്‍ പണം'. കാണാനോ തൊടാനോ സാധിക്കാത്ത ഈ 'വെര്‍ച്വല്‍ പണത്തെ അറിയാം. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ ക്രിപ്റ്റോഗ്രാഫിയെ അടിസ്ഥാനമാക്കി ഡിസൈന്‍ ചെയ്തിരിക്കുന്ന 'വെര്‍ച്വല്‍ പണമാണ്' ക്രിപ്റ്റോ കറന്‍സികള്‍.. ഇതിന് പ്രത്യേകിച്ച് രൂപമില്ല. വളരെ സങ്കീര്‍ണമായ സോഫ്റ്റ് വെയര്‍ പ്രോഗ്രാമിംഗ് കോഡ് ഉണ്ടെങ്കിലെ ക്രിപ്റ്റോ കറന്‍സി സൃഷ്ടിക്കുവാന്‍ സാധിക്കൂ. എന്‍ക്രിപ്ഷന്‍ സാങ്കേതിക വിദ്യയാണ്
ഡിജിറ്റല്‍ വിപ്ലവം എന്നത് പണമിടപാടകളുടെ മേലും ആധിപത്യം സ്ഥാപിച്ചപ്പോള്‍ അവിടെയും സൈബര്‍ ലോകത്തിന്റെതായ സൃഷ്ടികള്‍ പിറന്നു. അതില്‍ പ്രധാനമാണ്...
ഡിജിറ്റല്‍ വിപ്ലവം എന്നത് പണമിടപാടകളുടെ മേലും ആധിപത്യം സ്ഥാപിച്ചപ്പോള്‍ അവിടെയും സൈബര്‍ ലോകത്തിന്റെതായ സൃഷ്ടികള്‍ പിറന്നു. അതില്‍ പ്രധാനമാണ് ക്രിപ്റ്റോ കറന്‍സി എന്ന ' ഡിജിറ്റല്‍ പണം'. കാണാനോ തൊടാനോ സാധിക്കാത്ത ഈ 'വെര്‍ച്വല്‍ പണത്തെ അറിയാം.
കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ ക്രിപ്റ്റോഗ്രാഫിയെ അടിസ്ഥാനമാക്കി ഡിസൈന്‍ ചെയ്തിരിക്കുന്ന 'വെര്‍ച്വല്‍ പണമാണ്' ക്രിപ്റ്റോ കറന്‍സികള്‍.. ഇതിന് പ്രത്യേകിച്ച് രൂപമില്ല. വളരെ സങ്കീര്‍ണമായ സോഫ്റ്റ് വെയര്‍ പ്രോഗ്രാമിംഗ് കോഡ് ഉണ്ടെങ്കിലെ ക്രിപ്റ്റോ കറന്‍സി സൃഷ്ടിക്കുവാന്‍ സാധിക്കൂ. എന്‍ക്രിപ്ഷന്‍ സാങ്കേതിക വിദ്യയാണ് ഇത്തരം ഡിജിറ്റല്‍ നാണയത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. 2008ല്‍ സതോഷി നകമോട്ടോ എന്ന പേരിലുള്ള ആളാണ് ഇത് കണ്ടു പിടിച്ചത്. എന്നാല്‍ സതോഷി ഒരു വ്യക്തിയാണോ ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ ഗ്രൂപ്പിന് ഇട്ട പേരാണോ എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
ക്രിപ്റ്റോയും ബാങ്കും തമ്മില്‍ ബന്ധമുണ്ടോ ?
ബാങ്ക് പോലെ ഒരു കേന്ദ്രീകൃത സംവിധാനത്തിന് കീഴിലല്ല ക്രിപ്റ്റോ കറന്‍സികളുടെ ഇടപാട്. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്തരം ഡിജിറ്റല്‍ നാണയങ്ങളുടെ ക്രയവിക്രയവും ട്രാക്കിംഗും ഒക്കെ നടക്കുന്നത്. പൂര്‍ണമായും കമ്പ്യൂട്ടര്‍ ശൃംഘല നിയന്ത്രിക്കുന്ന 'സമ്പത്താണ്' ഇവ.
പ്രവര്‍ത്തനം അറിയൂ
ക്രിപ്റ്റോ കറന്‍സിയുടെ സമ്പൂര്‍ണ പ്രവര്‍ത്തനം സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. ക്രിപ്റ്റോ കറന്‍സിയുടെ യൂണിറ്റുകളെ നിര്‍മ്മിക്കുന്നതിന് മൈനിംഗ് എന്നാണ് പറയുന്നത്. ഇത്തരം കറന്‍സികള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ ബ്രോക്കര്‍മാരില്‍ നിന്ന് ഇവ ലഭിക്കും. ക്രിപ്റ്റോ കറന്‍സി ഡിജിറ്റലായി സ്റ്റോര്‍ ചെയ്യുന്നത് പ്രത്യേകമായി തയാറാക്കിയ ക്രിപ്റ്റോഗ്രാഫിക്ക് വാലറ്റുകളിലാണ്. ചുരുക്കി പറഞ്ഞാല്‍ പണത്തിന്റെ മൂല്യമുള്ള ഡിജിറ്റല്‍ പ്രോഗ്രാമുകളാണിത്. സ്വര്‍ണം, ഭൂമി തുടങ്ങിയവ കൈവശം വെക്കുന്നതുമായി ക്രിപ്റ്റോയ്ക്കും സമാനതയുണ്ട്. കാലത്തിനൊത്ത് മൂല്യത്തില്‍ വ്യത്യാസം വരാം.
തുടക്കം എങ്ങനെ ?
2009ല്‍ പ്രസിദ്ധി നേടിയ ബിറ്റ്കോയിനായിരുന്നു ക്രിപ്റ്റോ ശ്രേണിയിലെ ഒന്നാമന്‍. ശേഷം പല തരത്തിലുള്ള ക്രിപ്റ്റോ കറന്‍സികളും ഒപ്പം ഇവയുടെ ഇടപാടിന് പല വിധത്തിലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും വന്നു. ബോണ്ട്, സ്റ്റോക്ക് തുടങ്ങി മുഖ്യമായ സാമ്പത്തിക ഇടപാടുകളിലൊക്കെ ക്രിപ്റ്റോ കറന്‍സികള്‍ സാന്നിധ്യമറിയിച്ചു.
പണമാക്കി മാറ്റാന്‍ സാധിക്കുമോ ?
ക്രിപ്റ്റോ കറന്‍സികള്‍ പണമാക്കി മാറ്റാന്‍ സാധിക്കും എന്നതാണ് സത്യം. അതിനായി ക്രിപ്റ്റോ ഇടപാട് നടത്തുന്ന എക്സ്ചേഞ്ചുകള്‍ വഴി പറ്റും. ഏത് തരം ക്രിപ്റ്റോ കറന്‍സിയും രൂപയായോ മറ്റ് ഔദ്യോഗിക കറന്‍സിയായോ മാറ്റി ബാങ്ക് അക്കൗണ്ടിലേക്കോ മറ്റ് നിക്ഷേപങ്ങളിലേക്കോ ഇടാം. ചില രാജ്യങ്ങളില്‍ ഇതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഓര്‍ക്കുക. ഇത്തരം കറന്‍സികള്‍ ഉപയോഗിച്ച് ഉല്‍പന്നങ്ങളും സേവനങ്ങളും നല്‍കുന്ന പ്ലാറ്റ്ഫോമുകളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം പ്ലാറ്റ്ഫോമുകള്‍ പ്രചാരത്തില്‍ വന്നിട്ടില്ല.
ഇന്ത്യയിലെ നിയമ സാധുത
ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സി നിരോധിച്ചിട്ടല്ലെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതിനോട് തൃപ്തികരമായ സമീപനമല്ല ഉള്ളത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണിയായേക്കും എന്നാണ് ക്രിപ്റ്റോയെ പറ്റി ആര്‍ബിഐ ഉള്‍പ്പടെയുള്ളവയുടെ അഭിപ്രായം. നിലവിലുള്ള ക്രിപ്റ്റോ ഇടപാടുകള്‍ തന്നെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല എന്നതിനാല്‍ റിസ്‌ക്ക് ഘടകങ്ങള്‍ ഏറെയാണ്.