നിക്ഷേപക ശ്രദ്ധ നേടിയ ക്രിപ്റ്റോ കറന്‍സികള്‍ ഇവയാണ്
ബിറ്റ്‌കോയിന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ ക്രിപ്‌റ്റോഗ്രാഫിയെ അടിസ്ഥാനമാക്കി ഡിസൈന്‍ ചെയ്തിരിക്കുന്ന 'വെര്‍ച്വല്‍ പണമാണ്' ക്രിപ്‌റ്റോ കറന്‍സി എന്നത്. പ്രത്യേകിച്ച് രൂപമില്ലാത്ത, കാണാനോ തൊടാനോ സാധിക്കാത്ത ഡിജിറ്റല്‍ രൂപത്തിലുള്ള പണമാണിതെന്ന് നാം മനസിലാക്കി കഴിഞ്ഞു. ഇവയുടെ പ്രവര്‍ത്തനവും നിക്ഷേപവും സംബന്ധിച്ച് ഏകദേശ ധാരണ നമുക്കുണ്ടെങ്കിലും നിക്ഷേപക ശ്രദ്ധ നേടിയ ക്രിപ്റ്റോ കറന്‍സികള്‍ ഏതൊക്കെയാണെന്നും അവയുടെ വിശദാംശങ്ങളും മിക്കവര്‍ക്കും അറിയില്ല. അഥവാ അറിയാമെങ്കില്‍ തന്നെ അത് ബിറ്റ്കോയിന്‍ എന്ന പേര് മാത്രമാണ്. ആദ്യം ഇറങ്ങിയതു കൊണ്ട് തന്നെ ബിറ്റ്കോയിന്‍ എന്ന പേരിന് […]
;ബിറ്റ്‌കോയിന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ ക്രിപ്‌റ്റോഗ്രാഫിയെ അടിസ്ഥാനമാക്കി ഡിസൈന്‍ ചെയ്തിരിക്കുന്ന 'വെര്‍ച്വല്‍ പണമാണ്' ക്രിപ്‌റ്റോ...
ബിറ്റ്‌കോയിന്‍
കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ ക്രിപ്‌റ്റോഗ്രാഫിയെ അടിസ്ഥാനമാക്കി ഡിസൈന്‍ ചെയ്തിരിക്കുന്ന 'വെര്‍ച്വല്‍ പണമാണ്' ക്രിപ്‌റ്റോ കറന്‍സി എന്നത്. പ്രത്യേകിച്ച് രൂപമില്ലാത്ത, കാണാനോ തൊടാനോ സാധിക്കാത്ത ഡിജിറ്റല്‍ രൂപത്തിലുള്ള പണമാണിതെന്ന് നാം മനസിലാക്കി കഴിഞ്ഞു. ഇവയുടെ പ്രവര്‍ത്തനവും നിക്ഷേപവും സംബന്ധിച്ച് ഏകദേശ ധാരണ നമുക്കുണ്ടെങ്കിലും നിക്ഷേപക ശ്രദ്ധ നേടിയ ക്രിപ്റ്റോ കറന്‍സികള്‍ ഏതൊക്കെയാണെന്നും അവയുടെ വിശദാംശങ്ങളും മിക്കവര്‍ക്കും അറിയില്ല. അഥവാ അറിയാമെങ്കില്‍ തന്നെ അത് ബിറ്റ്കോയിന്‍ എന്ന പേര് മാത്രമാണ്. ആദ്യം ഇറങ്ങിയതു കൊണ്ട് തന്നെ ബിറ്റ്കോയിന്‍ എന്ന പേരിന് വലിയ പ്രശസ്തി ലഭിച്ചു എന്നതാണ് സത്യം. എന്നാല്‍ ഇത് കൂടാതെ മറ്റ് പല ക്രിപ്റ്റോ കറന്‍സികളും നിലവിലുണ്ട്. അത്തരത്തിലുള്ള ചില കറന്‍സികളെ പരിചയപ്പെടാം.
എഥെറിയം (ഇ ടി എച്ച്)
എതെറിയം എന്നത് ഒരു വികേന്ദ്രീകൃത സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോം കൂടിയാണ്. ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടാകാത്തവിധം സുരക്ഷിതമായി സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകള്‍, വികേന്ദ്രീകൃത ആപ്പുകളുടെ ഉപയോഗം എന്നിവ സാധ്യമാക്കുന്ന പ്ലാറ്റ്ഫോമാണിത്. ലോകത്തിന്റെ ഏത് കോണിലുമുള്ള വ്യക്തികളിലേക്ക് തങ്ങളുടെ ഫിനാന്‍ഷ്യല്‍ പ്രോഡക്ട്സ് എത്തിക്കുക എന്നതാണ് പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം. ഈതര്‍ എന്ന ക്രിപ്റ്റോഗ്രാഫിക്ക് പ്ലാറ്റ്ഫോം വഴിയാണ് ഇവരുടെ ആപ്ലിക്കേഷനുകള്‍ ലഭിക്കുക. 2015ലാണ് ഈതര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബിറ്റ്കോയിന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉപയോക്താക്കളുള്ള ക്രിപ്റ്റോ കറന്‍സി എഥെറിയമാണ്.
ബിറ്റ് കോയിന്‍ ക്യാഷ്
ഏറ്റവും ആദ്യത്തേതും വളരെയധികം പ്രചാരം നേടിയതുമായ ക്രിപ്റ്റോ കറന്‍സിയാണ് ബിറ്റ് കോയിന്‍. കോയിന്‍ വികസിപ്പിക്കുന്നവരുടെ ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ടായാല്‍ ഡിജിറ്റല്‍ കറന്‍സിയിലും പിളര്‍പ്പുണ്ടാകും. അതായത് ഒറിജനല്‍ കോയിന്‍ ഉണ്ടാക്കിയ ചെയിന്‍ പഴയ കോഡ് തന്നെ ഉപയോഗിച്ച് മുന്നോട്ട് പോകും. രണ്ടാമത്തെ കൂട്ടര്‍ പുതിയ കോഡിംഗ് വെച്ച് കോയിനിന്റെ അടുത്ത വേര്‍ഷന്‍ സൃഷ്ടിക്കും. ബിറ്റ് കോയിനിന്റെ കാര്യത്തിലു ഇതുണ്ടായി. 2017ല്‍ ബിസിഎച്ച് എന്ന പേരില്‍ പുതിയ വേര്‍ഷന്‍ വന്നു. 2022 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകരം 6.5 ബില്യണ്‍ യുഎസ് ഡോളറിന്റെ വിപണി മൂലധനമാണ് ബി സി എച്ചിനുള്ളത്.
ലൈറ്റ് കോയിന്‍ (എല്‍ ടി സി)
2011ലാണ് ലൈറ്റ് കോയിനിന്റെ ആരംഭം. ബിറ്റ്കോയിനിന്റെ പാത പിന്തുടര്‍ന്ന് വികസിപ്പിച്ചെടുത്ത ക്രിപ്റ്റോ കറന്‍സിയാണിത്. 'ബിറ്റ്കോയിനിന്റെ സ്വര്‍ണത്തിന് തുല്യമായ വെള്ളി' എന്ന വിശേഷണം ലൈറ്റ് കോയിന് ആദ്യം തന്നെ ലഭിച്ചിരുന്നു. ഗൂഗിളിലെ എഞ്ചിനീയറായിരുന്ന ചാര്‍ളി ലീയാണ് ഇത് വികസിപ്പിച്ചത്. ഓപ്പണ്‍ സോഴ്സ് ഗ്ലോബല്‍ പേയ്മെന്റ് നെറ്റ്വര്‍ക്കില്‍ അധിഷ്ഠിതമായിട്ടാണ് ലൈറ്റ്കോയിനിന്റെ പ്രവര്‍ത്തനം. വളരെ വേഗത്തില്‍ നടക്കുന്ന ട്രാന്‍സാക്ഷനുകളും ലൈറ്റ് കോയിനിന്റെ പ്രത്യേകതയാണ്. 2022ലെ കണക്കുകള്‍ അനുസരിച്ച് ലൈറ്റ് കോയിനിന്റെ വിപണി മൂലധനം 9.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു.
കാര്‍ഡാനോ
എഞ്ചിനീയര്‍മാര്‍, ഗണിതശാസ്ത്ര വിദ്ഗധര്‍, ക്രിപ്റ്റോഗ്രാഫി വിദഗ്ധര്‍ എന്നിങ്ങനെ വൈദഗ്ധ്യമുള്ള ഒട്ടേറെയാളുകളുടെ ഗവേഷണ ഫലമാണ് കാര്‍ഡാനോ എന്ന ക്രിപ്റ്റോ കറന്‍സി. എഥെറിയത്തിന്റെ നിര്‍മ്മാണ പങ്കാളിയായ ചാള്‍സ് ഹോസ്‌ക്കിന്‍സണാണ് കാര്‍ഡാനോ പ്രോജക്ടിന്റെ സഹ സ്ഥാപകന്‍. എതെറിയം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നതിനാല്‍ പ്രോജക്ടില്‍ നിന്നും പിന്മാറുകയായിരുന്നു. എതറെിയത്തിന്റെ വലിയൊരു എതിരാളിയായി കാര്‍ഡാനോ മാറി. 2022 ഫെബ്രുവരിയിലെ കണക്ക് പ്രകാരം 38.5 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനവുമായി കാര്‍ഡാനോ ആറാം സ്ഥാനത്തുണ്ട്.
പോള്‍ക്കാഡോട്ട്
ബ്ലോക്ക് ചെയിന്‍ ഇടപാടുകളിലെ പരസ്പര പ്രവര്‍ത്തനക്ഷമതയില്‍ ലക്ഷ്യം വെച്ച് വികസിപ്പിച്ച ക്രിപ്റ്റോ കറന്‍സിയാണിത്. വിവിധ നെറ്റ് വര്‍ക്കുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന റിലേ ചെയിനാണ് ഇതിന്റെ മുഖ്യ ഘടകങ്ങളിലൊന്ന്. മികച്ച സുരക്ഷ ഉറപ്പാക്കുന്ന ഷെയേര്‍ഡ് സെക്യൂരിറ്റി എന്ന ഘടകവും പോള്‍ക്കാ ഡോട്ടിനെ ആകര്‍ഷകമാക്കുന്നു. എതറിയം നിര്‍മ്മാണ പ്രോജക്ടിലെ അംഗമായിരുന്ന ഗാവിന്‍ വുഡാണ് പോള്‍ക്കാഡോട്ട് വികസിപ്പിച്ചത്. 2022 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 24.5 ബില്യണ്‍ യുഎസ് ഡോളറാണ് പോള്‍ക്കാഡോട്ടിന്റെ വിപണി മൂലധനം.
ഡോജ് കോയിന്‍
2013ല്‍ ബില്ലി മാര്‍ക്കസ്, ജാക്സണ്‍ പാമര്‍ എന്നീ എഞ്ചിനീയര്‍മാര്‍ വികസിപ്പിച്ചതാണിത്. ഇലോണ്‍ മസ്‌ക്കിന്റെ കമ്പനിയായ സ്പെയ്സ് എക്സ് -ല്‍ നിന്ന് വരെ പേയ്മെന്റ് സ്വീകരിച്ചതോടെ ഡോജ് കോയിനിന്റെ മൂല്യം വര്‍ധിച്ചു. 2022 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 21.7 ബില്യണ്‍ ഡോളറാണ് ഡോജ്കോയിനിന്റെ വിപണി മൂലധനം.
ബിനാന്‍സ് കോയിന്‍
ബിനാന്‍സ് എക്സ്ചേഞ്ചിലെ ട്രേഡിംഗ് പേയ്മെന്റിന് വേണ്ടി വികസിപ്പിച്ച ക്രിപ്റ്റോ കറന്‍സിയാണിത്. വിപണി മൂലധനത്തില്‍ ലോകത്തെ മൂന്നാമത്തെ ക്രിപ്റ്റോ കറന്‍സിയാണിത്. ലോകത്തെ ഏറെ പ്രസിദ്ധി ആര്‍ജ്ജിച്ച എക്സ്ചേഞ്ചാണ് ബിനാന്‍സ്. 2022 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 73.5 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനമാണ് ബിനാന്‍സ് കോയിനുള്ളത്.
സ്റ്റെല്ലാര്‍
വലിയ ട്രാന്‍സാക്ഷനുകള്‍ നടത്തുന്നതിന് ധനകാര്യ സ്ഥാപനങ്ങളെ കണക്ട് ചെയ്യുന്ന ഓപ്പണ്‍ ബ്ലോക്ക് ചെയിന്‍ നെറ്റ് വര്‍ക്കാണ് സ്റ്റെല്ലാര്‍. ബാങ്കുകള്‍, നിക്ഷേപ സ്ഥാപനങ്ങള്‍ മുതലായവയില്‍ ദിവസങ്ങളോളം സമയമെടുക്കുന്ന ട്രാന്‍സാക്ഷനുകള്‍ വേഗത്തിലാക്കാന്‍ സ്റ്റെല്ലാറിന്റെ ടെക്നോളജി സഹായകരമായി. സ്റ്റെല്ലാറിന്റെ സ്വന്തം കറന്‍സി ലുമെന്‍സ് എന്നാണ് അറിയപ്പെടുന്നത്. 2022 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 6 ബില്യണ്‍ യുഎസ് ഡോളറാണ് സ്റ്റെല്ലാര്‍ ലുമെന്‍സിന്റെ വിപണി മൂലധനം.
മൊണേറോ
സുരക്ഷിതവും ട്രേയ്സ് ചെയ്യാന്‍ സാധിക്കാത്തതുമായ ക്രിപ്റ്റോ കറന്‍സിയാണിത്. 2014 ഏപ്രിലില്‍ ഇറങ്ങിയ മൊണേറോ ഈ ഒരൊറ്റ കാരണത്താല്‍ ജനശ്രദ്ധ നേടി. സ്വകാര്യത ഉറപ്പാക്കുന്ന റിംഗ് സിഗ്‌നേച്ചറും മൊണേറോയുടെ പ്രത്യേകതയാണ്. എന്നാല്‍ ക്രിമിനല്‍ ഓപ്പറേഷന്‍സില്‍ വരെ ഈ കോയിനിന്റെ സാന്നിധ്യം ഉണ്ടായി എന്നത് മൊണേറോയുടെ പേരിന് അല്‍പം കളങ്കം സൃഷ്ടിച്ചു. 2022 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 3.2 ബില്യണ്‍ ഡോളറാണ് മൊണേറോയുടെ വിപണി മൂലധനം.
ടെഥര്‍
വിലയിലെ ചാഞ്ചാട്ടം ബാധിക്കാത്ത ക്രിപ്റ്റോ എന്ന ലക്ഷ്യം വെച്ചാണ് ടെഥര്‍ വികസിപ്പിച്ചത്. 2014ലാണ് ടെഥര്‍ വികസിപ്പിച്ചത്. പരമ്പരാഗത കറന്‍സിയെ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ ക്രിപ്റ്റോ കറന്‍സിയാക്കുമ്പോള്‍ വിലയിലെ ചാഞ്ചാട്ടം ബാധിക്കാത്ത കോയിന്‍ എന്നായിരുന്നു കമ്പനി ഇതിനെ വിശേഷിപ്പിച്ചിരുന്നത്. 2022 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 78.1 ബില്യണ്‍ ഡോളര്‍ വിപണി മൂലധനവുമായി ടെഥര്‍ നാലാം സ്ഥാനത്താണ്.