ക്രിപ്റ്റോ ട്രേഡിങിന് ടി ഡി എസ് ഈടാക്കുന്നത് ബജറ്റില്‍ പരിഗണിക്കണം: അരവിന്ദ് ശ്രീവത്സന്‍

ഡെല്‍ഹി: ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ക്രിപ്റ്റോകറന്‍സികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഇടപാടുകള്‍ക്ക് ടി ഡി എസ് (TDS) ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് നംഗിയ ആന്‍ഡേഴ്‌സണ്‍ ടാക്‌സ് വിദഗ്‌ധൻ അരവിന്ദ് ശ്രീവത്സന്‍ പറഞ്ഞു. അത്തരം ഇടപാടുകള്‍ ആദായനികുതി വകുപ്പിന്റെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്നതിനാണ് ഈ ആശയം മുന്നോട്ട് വച്ചത്. കൂടാതെ, ക്രിപ്റ്റോകറന്‍സിയുടെ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് 30 ശതമാനം ഉയര്‍ന്ന നികുതി നിരക്ക് ഈടാക്കണം. ലോട്ടറി, ഗെയിം ഷോകള്‍, പസില്‍ മുതലായവയില്‍ നിന്നുള്ള വിജയങ്ങള്‍ക്ക് സമാനമാണ് ഇതെന്ന് […]

Update: 2022-01-24 09:30 GMT

ഡെല്‍ഹി: ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ക്രിപ്റ്റോകറന്‍സികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഇടപാടുകള്‍ക്ക് ടി ഡി എസ് (TDS) ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് നംഗിയ ആന്‍ഡേഴ്‌സണ്‍ ടാക്‌സ് വിദഗ്‌ധൻ അരവിന്ദ് ശ്രീവത്സന്‍ പറഞ്ഞു. അത്തരം ഇടപാടുകള്‍ ആദായനികുതി വകുപ്പിന്റെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്നതിനാണ് ഈ ആശയം മുന്നോട്ട് വച്ചത്.

കൂടാതെ, ക്രിപ്റ്റോകറന്‍സിയുടെ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് 30 ശതമാനം ഉയര്‍ന്ന നികുതി നിരക്ക് ഈടാക്കണം. ലോട്ടറി, ഗെയിം ഷോകള്‍, പസില്‍ മുതലായവയില്‍ നിന്നുള്ള വിജയങ്ങള്‍ക്ക് സമാനമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ ആഗോളതലത്തില്‍ 10.07 കോടിയോടെ ഏറ്റവുമധികം ക്രിപ്റ്റോ ഉടമകള്‍ ഉള്ളത് ഇന്ത്യയിലാണെന്നും ക്രിപ്റ്റോകറന്‍സിയില്‍ ഇന്ത്യക്കാരുടെ നിക്ഷേപം 2030 ൽ $241 മില്ലിയനിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീവത്സന്‍ പറഞ്ഞു.

ക്രിപ്റ്റോകറന്‍സികളുടെ വില്‍പനയും വാങ്ങലും സ്റ്റേറ്റ്മെന്റ് ഓഫ് ഫൈനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍സിന്റെ (SFT) കീഴില്‍ കൊണ്ടുവരണം. ട്രേഡിംഗ് കമ്പനികള്‍ ഇതിനകം തന്നെ മ്യൂച്വല്‍ ഫണ്ടുകളുടെ ഷെയറുകളുടെയും യൂണിറ്റുകളുടെയും വില്‍പ്പനയും വാങ്ങലും സമാനമായ റിപ്പോര്‍ട്ടിംഗ് നടത്തുന്നുണ്ട്.

നിലവില്‍, രാജ്യത്ത് ക്രിപ്റ്റോകറന്‍സികളുടെ ഉപയോഗത്തിന് നിയന്ത്രണമോ നിരോധനമോ ഇല്ല.

Tags:    

Similar News