ഡീപ് ഡിസ്‌കൗണ്ട് ബോണ്ടുകള്‍
ദീര്‍ഘകാലത്തേക്കുള്ള സീറോ കൂപ്പണ്‍ ബോണ്ടുകളാണ് ഡീപ് ഡിസ്‌കൗണ്ട് ബോണ്ടുകള്‍. 15 വര്‍ഷം മുതലുള്ള ഈ ബോണ്ടുകള്‍ മുഖവില (face value) യില്‍ കാര്യമായ ഇളവുകള്‍ നല്‍കുകയും ചെയ്യുന്നു.
ദീര്‍ഘകാലത്തേക്കുള്ള സീറോ കൂപ്പണ്‍ ബോണ്ടുകളാണ് ഡീപ് ഡിസ്‌കൗണ്ട് ബോണ്ടുകള്‍. 15 വര്‍ഷം മുതലുള്ള ഈ ബോണ്ടുകള്‍ മുഖവില (face value) യില്‍ കാര്യമായ...
ദീര്‍ഘകാലത്തേക്കുള്ള സീറോ കൂപ്പണ്‍ ബോണ്ടുകളാണ് ഡീപ് ഡിസ്‌കൗണ്ട് ബോണ്ടുകള്‍. 15 വര്‍ഷം മുതലുള്ള ഈ ബോണ്ടുകള്‍ മുഖവില (face value) യില്‍ കാര്യമായ ഇളവുകള്‍ നല്‍കുകയും ചെയ്യുന്നു. ഇടവിട്ടുള്ള പണമൊഴുക്ക് പ്രശ്നങ്ങള്‍ ഇവിടെ നിക്ഷേപകര്‍ക്ക് അഭിമുഖീകരിക്കേണ്ടതില്ല. ദീര്‍ഘകാല നിര്‍മാണ പദ്ധതികള്‍ക്ക് വേണ്ടി ഈ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നു. ദീര്‍ഘകാലത്തില്‍ വന്‍ ആദായം ലഭിക്കുന്നതിനാല്‍ നിക്ഷേപകര്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഈ ബോണ്ടുകള്‍ക്ക് കാള്‍ ഓപ്ഷന്‍, പുട്ട് ഓപ്ഷന്‍ എന്നിവ ലഭ്യമാണ്. ഇതിലൂടെ വിതരണം ചെയ്യുന്നയാള്‍ക്കും, നിക്ഷേപകനും ബോണ്ട് കൈമാറ്റം ചെയ്യാന്‍ കാലാവധി എത്തും വരെ കാത്തിരിക്കേണ്ടതില്ല.
സീറോ ഇന്ററസ്റ്റ് സെക്വേഡ് പ്രീമിയം കണ്‍വര്‍ട്ടബിള്‍ ബോണ്ട്: നിക്ഷേപകര്‍ക്ക് ബോണ്ടുകള്‍ ഇക്വിറ്റി ഷെയറുകളാക്കി മാറ്റാനാകും. മുഖവിലയേക്കാള്‍ കുറവാണ് കണ്‍വേര്‍ഷന്‍ പ്രൈസ് എങ്കില്‍ ബോണ്ട് വിതരണക്കാരന്‍ ഈ വ്യത്യാസം വഹിക്കും. ബോണ്ടിന്റെ കാലാവധി എത്തുമ്പോള്‍ രണ്ട് ഇക്വിറ്റി ഷെയറുകളാക്കി മാറ്റുന്നതിനുള്ള ഓപ്ഷന്‍ ലഭ്യമാണ്.
ഫുള്ളി കണ്‍വെര്‍ട്ടബിള്‍ സീറോ ഇന്ററസ്റ്റ് കടപ്പത്രങ്ങള്‍: ഇതിലെ നിക്ഷേപകര്‍ക്ക് പലിശ ലഭിക്കില്ല. പകരം, നിശ്ചിത കാലയളവിന് ശേഷം ഡിബഞ്ചറുകള്‍ സ്വയമേവ ഓഹരികളായി മാറും.