ഒറ്റ വര്‍ഷം കൊണ്ട് 600% റിട്ടേണ്‍; മികച്ച വരുമാനത്തിന് ഒരു മൈക്രോക്യാപ് മള്‍ട്ടിബാഗര്‍

Update: 2023-03-20 06:04 GMT

ഓഹരി വിപണിയില്‍ മികച്ച പെര്‍ഫോമന്‍സിന് സാധ്യതയുള്ള സ്‌റ്റോക്കുകളെ നേരത്തെ കൂട്ടി മനസിലാക്കുന്നതാണ് നിക്ഷേപകന്റെ വിജയം. അടിസ്ഥാനഘടകങ്ങളും ആ ഓഹരിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളുമൊക്കെ കൃത്യമായി മനസിലാക്കിവെച്ചാല്‍ മാത്രമേ നിക്ഷേപവും കാര്യക്ഷമമാകൂ.അത്തരം ഓഹരികള്‍ തിരിച്ചറിഞ്ഞ് മുന്‍കൂട്ടി വാങ്ങിവെച്ചാല്‍ വിപണിയില്‍ കുതിച്ചുയരുമ്പോള്‍ മികച്ച നേട്ടം സ്വന്തമാക്കാം.

വരും ദിവസങ്ങളില്‍ നേട്ടം കൊയ്‌തേക്കാവുന്ന ഒരു ഓഹരിയെ ഇവിടെ പരിചയപ്പെടുത്താം. ഇലക്ട്രോണിക്‌സ് ,ഫാബ്രിക്കേഷന്‍ വര്‍ക്ക് ആന്റ് മെറ്റീരിയല്‍ മേഖലകളിലെ കമ്പനിയാണ് എന്‍ഐബിഇ. ഡിസൈന്‍,സപ്ലൈ,ടെസ്റ്റിങ് ,കമ്മീഷനിങ് ഓഫ് ലോ വോള്‍ട്ടേജ് ആന്റ് മീഡിയം വോള്‍ട്ടേജ് ലൈന്‍സ് മേഖലകളിലും പ്രവര്‍ത്തിക്കുന്ന കമ്പനി കുറച്ചു കാലമായി അതിന്റെ ബിസിനസുകളില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2020 മാര്‍ച്ച് മാസത്തില്‍ ഓഹരികളുടെ ഓപ്പണ്‍ ഓഫറിലൂടെ പുതിയ മാനേജ്‌മെന്റ് കമ്പനിയെ ഏറ്റെടുത്തിട്ടുണ്ട്.

2021ല്‍ പ്രതിരോധ മേഖലയിലേക്ക് കൂടി കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. സൈനിക മേഖലയിലേക്കുള്ള വലിയ ഫാബ്രിക്കേഷന്‍ വര്‍ക്കുകളും മറ്റും ഓര്‍ഡറായി എന്‍ഐബിഇക്ക് ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ചകന്‍ ഏരിയയില്‍ കമ്പനി പുതിയൊരു പ്ലാന്റും തുറന്നു. പിന്നീട് വലിയ വലിയ ഓര്‍ഡറുകളാണ് ഇവര്‍ക്ക് നേടാന്‍ സാധിച്ചത്. ഇക്കഴിഞ്ഞ ദിവസം വന്‍കിട നിര്‍മാണ കമ്പനിയായ ലാര്‍സണ്‍ ആന്റ് ട്യൂബ്രോയില്‍ നിന്ന് നാല് പര്‍ച്ചേസ് ഓര്‍ഡറുകളാണ് നൈബിന് ലഭിച്ചത്.

ബ്രിഡ്ജ് സെന്റര്‍ മൊഡ്യൂള്‍ സ്ട്രക്ചര്‍, മോഡുലാര്‍ ബ്രിഡ്ജ് പ്രൊജക്ടിന്റെ അനുബന്ധ ഘടകങ്ങള്‍ക്കൊക്കെ വേണ്ടിയാണ് എല്‍ ആന്റ് ടി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. മൊത്തം 57,33,22,646 രൂപയുടെ കരാറാണിത്. ഇത്രയും വലിയ പര്‍ച്ചേസ് ഓര്‍ഡര്‍ നേടിയതോടെ കമ്പനിയുടെ മുന്നേറ്റം ഓഹരിയിലും പ്രതിഫലിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 399 കോടി രൂപയാണ് എന്‍ഐബിഇയുടെ വിപണി മൂല്യം. ഇതൊരു സ്‌മോള്‍ ക്യാപ് കമ്പനിയാണ്. എന്നാല്‍ ലാര്‍സണ്‍ ആന്റ് ട്യൂബ്രോ പോലെയുള്ള വന്‍കിട കമ്പനിയുടെ ഈ പര്‍ച്ചേസ് ഓര്‍ഡറുകള്‍ കമ്പനിയുടെ വളര്‍ച്ച ത്വരിതഗതിയിലാക്കിയേക്കും.

ഇക്കഴിഞ്ഞ വര്‍ഷം വലിയ വരുമാനമാണ് ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് കമ്പനി നല്‍കിയത്. 600% ആയിരുന്നു റിട്ടേണ്‍. തൊട്ടുമുമ്പുള്ള മൂന്ന് വര്‍ഷത്തിനുള്ളില്‍ 2900 % ആണ് ഓഹരിയുടെ വളര്‍ച്ച. ഇതൊരു ചെറിയ നേട്ടമല്ലെന്ന് പറയാം. മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയ ഈ ഓഹരി നിലവിലെ മുന്നേറ്റവും ഓര്‍ഡറുകളും കണക്കിലെടുത്താല്‍ വീണ്ടും കുതിച്ചുയരാനുള്ള സാധ്യതയാണ് കാണുന്നത്. ബുധനാഴ്ച വിപണി അവസാനിക്കുമ്പോള്‍ 3.71 % ഉയര്‍ന്ന ഓഹരി 336.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്‍ ആന്റ് ടിയുടെ പുതിയ ഓര്‍ഡര്‍ കൂടി ലഭിച്ച സാഹചര്യത്തിലുള്ള ഈ മുന്നേറ്റം വരും ദിവസങ്ങളിലും തുടരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ ഓഹരിയുടെ പ്രകടനം വീക്ഷിക്കുന്നത് നല്ലതാണ്. വരുംദിവസങ്ങളില്‍ സ്‌മോള്‍ക്യാപില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.

(ഇവിടെ കൊടുക്കുന്ന വിവരങ്ങള്‍ വിവിധ സ്‌ത്രോസ്സുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപങ്ങള്‍ സ്വന്തം റിസ്‌കില്‍ മാത്രം നടത്തുക. കമ്പനിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ല.)

Tags:    

Similar News