അടല്‍ പെന്‍ഷന്‍ യോജന,ആദായ നികുതിദായകരെ ഒഴിവാക്കി; നിലവിലുള്ള വരിക്കാര്‍ക്ക് എന്ത് സംഭവിക്കും?

  ഡെല്‍ഹി: 2022 ഒക്ടോബര്‍ 1 മുതല്‍ സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയില്‍ (എപിവൈ) ചേരുവാന്‍ ആദായനികുതിദായകര്‍ക്ക് അനുവാദമില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. പ്രധാനമായും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 2015 ജൂണ്‍ 1 ന് അവതരിപ്പിച്ച പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് അവര്‍ നല്‍കുന്ന സംഭാവനകള്‍ അനുസരിച്ച് 60 വയസ്സ് കഴിഞ്ഞാല്‍ പ്രതിമാസം 1,000 രൂപ മുതല്‍ 5,000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. എന്നാല്‍ […]

Update: 2022-08-11 06:33 GMT

 

ഡെല്‍ഹി: 2022 ഒക്ടോബര്‍ 1 മുതല്‍ സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയില്‍ (എപിവൈ) ചേരുവാന്‍ ആദായനികുതിദായകര്‍ക്ക് അനുവാദമില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. പ്രധാനമായും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 2015 ജൂണ്‍ 1 ന് അവതരിപ്പിച്ച പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് അവര്‍ നല്‍കുന്ന സംഭാവനകള്‍ അനുസരിച്ച് 60 വയസ്സ് കഴിഞ്ഞാല്‍ പ്രതിമാസം 1,000 രൂപ മുതല്‍ 5,000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. എന്നാല്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പദ്ധതിയില്‍ ചേരുന്നവര്‍ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങി.

2022 ഒക്ടോബര്‍ 1-ന്

അതിനു ശേഷമോ പദ്ധതിയില്‍ ചേര്‍ന്ന വരിക്കാരന്‍ അപേക്ഷിച്ച തീയതിയിലോ അതിന് ശേഷമോ ആദായനികുതി അടയ്ക്കുന്നയാളാണെന്ന് പിന്നീട് കണ്ടെത്തിയാല്‍ അടല്‍ പെന്‍ഷന്‍ യോജന അക്കൗണ്ട് ക്ലോസ് ചെയ്യുകയും നാളിതുവരെയുള്ള പെന്‍ഷന്‍ തുക വരിക്കാരന് തിരികെ നല്‍കുകയും ചെയ്യും. ആദായനികുതി നിയമപ്രകാരം 2.5 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ട വരുമാനമുള്ളവര്‍ ആദായനികുതി അടയ്‌ക്കേണ്ടതില്ല.

നിലവില്‍ 18-40 വയസ്സിനിടയിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സേവിംഗ്സ് അക്കൗണ്ട് ഉള്ള ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് ശാഖകള്‍ വഴി അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാം. മുന്‍ സാമ്പത്തിക വര്‍ഷം 99 ലക്ഷത്തിലധികം അടല്‍ പെന്‍ഷന്‍ യോജന അക്കൗണ്ടുകള്‍ ആരംഭിച്ചു. 2022 മാര്‍ച്ച് അവസാനത്തോടെ മൊത്തം വരിക്കാരുടെ എണ്ണം 4.01 കോടി രൂപയായി.

 

Tags:    

Similar News