ഹഡ്കോ 22,000 കോടി ബോണ്ടുകള്‍ വഴി സമാഹരിക്കും

 ഭവന, നഗര അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ബോണ്ടുകളും കടപ്പത്രങ്ങളും വഴി 22,000 കോടി രൂപ സമാഹരിക്കാനുള്ള നിര്‍ദ്ദേശത്തിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഹഡ്കോ) അറിയിച്ചു. പരമാവധി 22,000 കോടി രൂപ വരെ ബോണ്ടുകള്‍ അല്ലെങ്കില്‍ കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ ഫണ്ട് സമാഹരിക്കാനുള്ള കമ്പനിയുടെ വാര്‍ഷിക റിസോഴ്‌സ് പ്ലാനിനാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്. രാജ്യത്തുടനീളമുള്ള ഭവന, നഗര അടിസ്ഥാനസൗകര്യ പദ്ധതികളുടെ […]

Update: 2022-07-28 05:56 GMT
ഭവന, നഗര അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ബോണ്ടുകളും കടപ്പത്രങ്ങളും വഴി 22,000 കോടി രൂപ സമാഹരിക്കാനുള്ള നിര്‍ദ്ദേശത്തിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഹഡ്കോ) അറിയിച്ചു.
പരമാവധി 22,000 കോടി രൂപ വരെ ബോണ്ടുകള്‍ അല്ലെങ്കില്‍ കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ ഫണ്ട് സമാഹരിക്കാനുള്ള കമ്പനിയുടെ വാര്‍ഷിക റിസോഴ്‌സ് പ്ലാനിനാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്. രാജ്യത്തുടനീളമുള്ള ഭവന, നഗര അടിസ്ഥാനസൗകര്യ പദ്ധതികളുടെ ധനസഹായത്തിലും പ്രോത്സാഹനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഒരു സാങ്കേതിക-സാമ്പത്തിക സ്ഥാപനമാണ് ഹഡ്കോ.
Tags:    

Similar News