സ്വർണ്ണ ഇറക്കുമതിയില്‍ 73% വർദ്ധന
ഡെല്‍ഹി: ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതി ഈ സാമ്പത്തിക വര്‍ഷത്തില്‍ 73 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇതോടെ ഏപ്രില്‍ വരെയുള്ള കാലയളവില്‍ സ്വര്‍ണ്ണ ഇറക്കുമതി 45 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ ഇറക്കുമതി 26.11 ബില്യണ്‍ ഡോളറായിരുന്നു. എന്നിരുന്നാലും, ഈ സാമ്പത്തിക വര്‍ഷം ഫെബ്രുവരിയില്‍, വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സ്വർണ്ണത്തിൻറെ ഇറക്കുമതി 11.45 ശതമാനം കുറഞ്ഞ് 4.7 ബില്യണ്‍ ഡോളറായി. 11 മാസ കാലയളവില്‍ സ്വര്‍ണ ഇറക്കുമതിയിലെ കുതിച്ചുചാട്ടം വ്യാപാരക്കമ്മി 176 ബില്യണ്‍ ഡോളറായി […]
ഡെല്‍ഹി: ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതി ഈ സാമ്പത്തിക വര്‍ഷത്തില്‍ 73 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇതോടെ ഏപ്രില്‍ വരെയുള്ള കാലയളവില്‍ സ്വര്‍ണ്ണ ഇറക്കുമതി 45 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ ഇറക്കുമതി 26.11 ബില്യണ്‍ ഡോളറായിരുന്നു. എന്നിരുന്നാലും, ഈ സാമ്പത്തിക വര്‍ഷം ഫെബ്രുവരിയില്‍, വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സ്വർണ്ണത്തിൻറെ ഇറക്കുമതി 11.45 ശതമാനം കുറഞ്ഞ് 4.7 ബില്യണ്‍ ഡോളറായി.
11 മാസ കാലയളവില്‍ സ്വര്‍ണ ഇറക്കുമതിയിലെ കുതിച്ചുചാട്ടം വ്യാപാരക്കമ്മി 176 ബില്യണ്‍ ഡോളറായി വര്‍ധിക്കാന്‍ കാരണമായി. പോയവര്‍ഷം ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ ഇത് 89 ബില്യണ്‍ ഡോളറായിരുന്നു.
ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഉപഭോക്തൃ രാജ്യം ഇന്ത്യയാണ്. ജ്വല്ലറി വ്യവസായത്തിന്റെ ആവശ്യകതകള്‍ക്കായാണ് ഇറക്കുമതിയില്‍ ഏറെയും വരുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 57.5 ശതമാനം വര്‍ധിച്ച് 35.25 ബില്യണ്‍ ഡോളറിലെത്തി. സെപ്തംബര്‍ പാദത്തില്‍ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് 9.6 ബില്യണ്‍ യുഎസ് ഡോളറിന്റെ അല്ലെങ്കില്‍ ജിഡിപിയുടെ 1.3 ശതമാനത്തിന്റെ കമ്മിയിലേക്ക് കുറഞ്ഞതായി റിസര്‍വ് ബാങ്ക് പറയുന്നു.