കള്ളപ്പണം വെളുപ്പിക്കാന്‍ ക്രിപ്‌റ്റോ : പിടിച്ചത് 135 കോടി രൂപയുടെ വസ്തുവകകള്‍

ഡെല്‍ഹി : രാജ്യത്ത് ക്രിപറ്റോ കറന്‍സികള്‍ ഉപയോഗിച്ച് ശതകോടികളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് കേസുകളാണ് നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 135 കോടി രൂപയുടെ വസ്തുവകകള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ വ്യക്തമാക്കി. കേസില്‍ ഇന്ത്യക്കാര്‍ക്ക് പുറമേ ചില വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. കുറ്റകൃത്യങ്ങളിലൂടെ നേടിയ പണം ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റിയ ശേഷം വിദേശത്തേക്ക് എത്തിച്ച കേസില്‍ 2020ല്‍ ഒരാളെ […]

Update: 2022-03-14 07:40 GMT
trueasdfstory

ഡെല്‍ഹി : രാജ്യത്ത് ക്രിപറ്റോ കറന്‍സികള്‍ ഉപയോഗിച്ച് ശതകോടികളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന്...

ഡെല്‍ഹി : രാജ്യത്ത് ക്രിപറ്റോ കറന്‍സികള്‍ ഉപയോഗിച്ച് ശതകോടികളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് കേസുകളാണ് നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 135 കോടി രൂപയുടെ വസ്തുവകകള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ വ്യക്തമാക്കി. കേസില്‍ ഇന്ത്യക്കാര്‍ക്ക് പുറമേ ചില വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. കുറ്റകൃത്യങ്ങളിലൂടെ നേടിയ പണം ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റിയ ശേഷം വിദേശത്തേക്ക് എത്തിച്ച കേസില്‍ 2020ല്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

യുഎസിലെ കേസില്‍ ഇന്ത്യന്‍ വംശജനും

ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പടെ രണ്ട് പേര്‍ കുറ്റക്കാരാണെന്ന് അമേരിക്കന്‍ കോടതി വിധിച്ചത് ഏതാനും ദിവസം മുന്‍പാണ്. ഇരുവര്‍ക്കും 20 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. വെര്‍ജീനിയക്കാരായ മാനിക്ക് മെഹ്താനി, ലോയിസ് ബോയിഡ് എന്നിവരെയാണ് കേസില്‍ ശിക്ഷിച്ചത്. ടെക്‌സസിലെ ലോങ് വ്യൂവില്‍ 4,50,000 യുഎസ് ഡോളറില്‍ അധികമാണ് ഇവര്‍ ബിറ്റ്‌കോയിനിലേക്ക് കൈമാറ്റം നടത്താന്‍ ശ്രമിച്ചത്. ആഗോളതലത്തില്‍ ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ വര്‍ധിച്ച് വരികയാണ്.

 

 

 

 

Tags:    

Similar News