കമ്പനികൾക്കെതിരെ ബി എസ് ഇയിൽ നിക്ഷേപകരുടെ പരാതിപ്രവാഹം

2021 ഡിസംബറിൽ 207 കമ്പനികൾക്കെതിരെ ഓഹരികളും ഡെബ്റ്റ് സെക്യൂരിറ്റികളും ലഭിക്കാത്തതുമായി ബന്ധപ്പെട്ട് 362 നിക്ഷേപക പരാതികൾ ലഭിച്ചതായി ബി എസ് ഇ അറിയിച്ചു. ഇക്കാലയളവിൽ ലിസ്റ്റ് ചെയ്ത 262 കമ്പനികൾക്കെതിരെ ഉണ്ടായിരുന്ന 473 പരാതികൾ സ്റ്റോക്ക് എക്സ്ചേഞ്ച് പരിഹരിച്ചു. മുൻപ് പരിഹരിക്കപ്പെടാതെയിരുന്ന പരാതികളും ഇതിലുൾപ്പെടുന്നുവെന്ന് ബി എസ് ഇ  പ്രസ്താവനയിൽ പറഞ്ഞു. സ്ഥാപനങ്ങൾക്കെതിരെ നൽകിയ പരാതികളിൽ പണം, ഓഹരികൾ, ഡീമാറ്റ്, ഫിസിക്കൽ, ഡെബ്റ്റ് സെക്യൂരിറ്റികൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, അവകാശങ്ങൾ, പലിശ എന്നിവ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികളാണ് ഉൾപ്പെടുന്നത്. […]

Update: 2022-01-18 03:41 GMT

2021 ഡിസംബറിൽ 207 കമ്പനികൾക്കെതിരെ ഓഹരികളും ഡെബ്റ്റ് സെക്യൂരിറ്റികളും ലഭിക്കാത്തതുമായി ബന്ധപ്പെട്ട് 362 നിക്ഷേപക പരാതികൾ ലഭിച്ചതായി ബി എസ് ഇ അറിയിച്ചു.

ഇക്കാലയളവിൽ ലിസ്റ്റ് ചെയ്ത 262 കമ്പനികൾക്കെതിരെ ഉണ്ടായിരുന്ന 473 പരാതികൾ സ്റ്റോക്ക് എക്സ്ചേഞ്ച് പരിഹരിച്ചു. മുൻപ് പരിഹരിക്കപ്പെടാതെയിരുന്ന പരാതികളും ഇതിലുൾപ്പെടുന്നുവെന്ന് ബി എസ് ഇ പ്രസ്താവനയിൽ പറഞ്ഞു.

സ്ഥാപനങ്ങൾക്കെതിരെ നൽകിയ പരാതികളിൽ പണം, ഓഹരികൾ, ഡീമാറ്റ്, ഫിസിക്കൽ, ഡെബ്റ്റ് സെക്യൂരിറ്റികൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, അവകാശങ്ങൾ, പലിശ എന്നിവ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികളാണ് ഉൾപ്പെടുന്നത്.

ആകെ ലഭിച്ച പരാതികളിൽ 348 എണ്ണം നിലവിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെയും 14 എണ്ണം സസ്പെൻഡ് ചെയ്ത സ്ഥാപനങ്ങൾക്കെതിരെയുമാണ്.

നിക്ഷേപകരുടെ പരാതികൾ തീർപ്പാക്കാത്ത പ്രമുഖ കമ്പനികളിൽ ജെ കെ ഫാർമകെം ലിമിറ്റഡ്, ഗുജറാത്ത് പെർസ്റ്റോർപ് ഇലക്ട്രോണിക്സ്, ഗുജറാത്ത് നർമദ ഫ്ലൈഷ് കമ്പനി ലിമിറ്റഡ്, തീം ലബോറട്ടറീസ്, ബ്ലാസൺ മാർബിൾസ്, സപ്തക് കെം ആൻഡ് ബിസിനസ് ലിമിറ്റഡ്, ​ഗുജറാത്ത് മെ‍ഡിടെക് ലിമിറ്റഡ് ഗുജറാത്ത്, ​ഗ്ലോബൽ സെക്യൂരിറ്റീസ്, വില്ലാർഡ് ഇന്ത്യ ലിമിറ്റഡ്, സോഫ്റ്റ്റാക്ക് വിടിഡെന്റ് ലിമിറ്റഡ് എന്നിവയൊക്കെ ഉൾപ്പെടുന്നു.

 

Tags:    

Similar News