ടൂറിസം; ശ്രദ്ധേയമായ നേട്ടവുമായി സൗദി

  • ടൂറിസത്തില്‍ ജി20 രാജ്യങ്ങളുടെ പട്ടികയില്‍ സൗദി മുന്‍പന്തിയില്‍
  • 2030 ഓടെ 150 ദശലക്ഷം സന്ദര്‍ശകരെ സൗദിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം

Update: 2024-09-23 11:56 GMT

വിനോദസഞ്ചാര മേഖലയില്‍ ശ്രദ്ധേയ നേട്ടവുമായി സൗദി അറേബ്യ. രേഖപ്പെടുത്തിയത് അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണത്തില്‍ 73 ശതമാനം വര്‍ധന.

അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണത്തിലും ടൂറിസം വരുമാനത്തിലും ജി20 രാജ്യങ്ങളുടെ പട്ടികയില്‍ സൗദി മുന്‍പന്തിയിലാണ്.

ഈ വര്‍ഷം ആദ്യ ഏഴ് മാസങ്ങളില്‍ 17.5 ദശലക്ഷം വിദേശ വിനോദസഞ്ചാരികളാണ് രാജ്യത്തെത്തിയത്. ഇത് ഇവിടത്തെ വിനോദസഞ്ചാര സാധ്യതകളാണ് വ്യക്തമാക്കുന്നത്. എണ്ണയിതര വരുമാനം ലക്ഷ്യമിട്ടുള്ള സൗദി വിഷന്‍ 2030 സംരംഭത്തിന്റെ ഭാഗമാണ് ഈ കുതിച്ചുചാട്ടം.

2030 ഓടെ 150 ദശലക്ഷം സന്ദര്‍ശകരെ സൗദിയിലേക്ക് ആകര്‍ഷിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ടൂറിസത്തിന്റെ സംഭാവന 6 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉയര്‍ത്തുകയാണ് ദേശീയ ടൂറിസം സ്ട്രാറ്റജി ലക്ഷ്യമിടുന്നത്.

സന്ദര്‍ശകരുടെ എണ്ണം,ചെലവ്,മൊത്തം ആഭ്യന്തര ഉല്‍പാദനത്തിലേക്കുള്ള സംഭാവന എന്നിവയില്‍ ടൂറിസം മേഖല ഏറ്റവും ഉയര്‍ന്ന നില രേഖപ്പെടുത്തിയതായി അന്താരാഷ്ട്ര നാണ്യനിധി റിപ്പോര്‍ട്ടിലും പറയുന്നു.

Tags:    

Similar News