ഈ വർഷം 51 ദശലക്ഷം യാത്രക്കാരുമായി മുംബൈ എയര്‍പോര്‍ട്ട്
- മൂന്നാം പാദത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 109 ശതമാനം വര്‍ധന
;

ഈ സാമ്പത്തിക വര്‍ഷം യാത്രക്കാരുടെ എണ്ണം 51 ദശലക്ഷം കടക്കുമെന്ന് മുംബൈ എയര്‍പോര്‍ട്ട്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് മുംബൈ എയര്‍പോര്‍ട്ട്.
കൊവിഡിന് മുന്‍പ് ഉള്ളതിനേക്കാള്‍ ഉയര്‍ന്നതാണിത്.2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കലണ്ടര്‍ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 109 ശതമാനം വര്‍ധന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടാണ് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. നിലവില്‍ പ്രതിദിനം 940 ഓളം വിമാനങ്ങള്‍ ഇവിടെ വന്നുപോകുന്നുണ്ട്.
'ഈ സാമ്പത്തിക വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണം 51 ദശലക്ഷം മറികടക്കും. വളരെ വേഗത്തിലാണ് ഞങ്ങള്‍ വളരുന്നത്. കൊവിഡില്‍ നിന്നും അതിവേഗത്തില്‍ പുറത്തുകടക്കാന്‍ ഞങ്ങള്‍ക്കായി. മുംബൈ വിമാനത്താവളത്തില്‍ നിന്ന് നിരവധി എയര്‍ലൈനുകള്‍ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. എയര്‍ലൈനുകള്‍ക്ക് കൂടുതല്‍ വിമാനങ്ങള്‍ ലഭിച്ചാലുടന്‍ പുതിയ ഡെസ്റ്റിനേഷനുകള്‍ തുടങ്ങുന്നത് പരിഗണനയിലാണ്,' മുംബൈ എയര്‍പോര്‍ട്ട്് ചീഫ് എക്സിക്യൂട്ടീവ് പ്രകാശ് തുസിയനായി പറഞ്ഞു.
ഈ മാസം 29 മുതല്‍ ദുബായില്‍ നിന്നും ബെംഗളൂരുവിലേക്ക് എ380 വിമാനങ്ങളില്‍ പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കുമെന്ന് എമറൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്. എയര്‍പോര്‍ട്ടിന്റെ മൊത്തം ട്രാഫിക്കില്‍ 75 ശതമാനവും ആഭ്യന്തര യാത്രകളാണ്. ബാക്കി അന്താരാഷ്ട്ര വിമാന സര്‍വീസുകളുമാണ്. പ്രതിവര്‍ഷം 55 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി മുംബൈ വിമാനത്താവളത്തിനുണ്ട്.