ബെംഗളൂരിൽ ഡ്രൈവർ രഹിത മെട്രോ ട്രെയിൻ

  • 216 കോച്ചുകൾ വിതരണം ചെയ്യുന്നതിനായി 1,578 കോടി രൂപയുടെ കരാർ
  • സിഗ്നലിംഗ് സിസ്റ്റത്തിൻ്റെ ഭാഗമായാണ് ഈ ഡ്രൈവറില്ലാ ട്രെയിനുകൾ
  • ആർവി റോഡിൽ നിന്ന് യെല്ലോ ലൈനിൽ ടെസ്റ്റിംഗ് സർവീസ് നടത്തും

Update: 2024-02-22 11:16 GMT

രാജ്യത്തെ ആദ്യ ഡ്രൈവർ രഹിത മെട്രോ ട്രെയിൻ ബെംഗളൂരിൽ. ബിഎംആർസിഎൽ അധികൃതർ പറയുന്നതനുസരിച്ച്, ഡിപ്പോ തലത്തിൽ നിരവധി പരീക്ഷണങ്ങൾക്ക് വിധേയമായതിന് ശേഷം മാർച്ചോടെ ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും (റീച്ച് 5) ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരത്തിൽ പ്രോട്ടോടൈപ്പ് ട്രെയിൻ മെയിൻലൈൻ ടെസ്റ്റിംഗിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആറ് കോച്ചുകൾ അടങ്ങുന്ന ഈ ട്രെയിൻ ഇലക്ട്രോണിക്സ് സിറ്റിയിൽ സംയോജിപ്പിക്കും. യെൽലോ ലൈനിൽ, ആർവി റോഡിനെയും ബൊമ്മസന്ദ്രയെയും സിൽക്ക് ബോർഡ് വഴി ബന്ധിപ്പിക്കുന്ന പാതയിലാണ് മോഡൽ പരീക്ഷണം നടത്തുക. 2024 മെയ് മാസത്തോടെ രണ്ട് ട്രെയിനുകൾ കൂടി എത്തുമെന്നും തുടർന്ന് ജൂൺ മുതൽ മാസം രണ്ട് ട്രെയിനുകൾ വീതം എത്തിക്കുമെന്നും ബിഎംആർസിഎൽ പ്രതീക്ഷിക്കുന്നതായി അറിയിച്ചു. 

ബിഎംആർസിഎല്ലിന് 216 കോച്ചുകൾ വിതരണം ചെയ്യുന്നതിനായി 2019ൽ 1,578 കോടി രൂപയുടെ കരാർ നേടിയ ചൈന ആസ്ഥാനമായുള്ള സി സി ആർ ആർ സി നാൻജിംഗ് പുജെൻ കോ ലിമിറ്റഡ് ആണ് ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ എത്തിയിരിക്കുന്നത് ഒരു പ്രോട്ടോടൈപ്പ് ആണ്, എന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അറിയിച്ചു, ബാക്കി കോച്ചുകൾ മേക്ക്-ഇൻ-ഇന്ത്യ സംരംഭത്തിന് കീഴിൽ ടിറ്റാഗർ റെയിൽ സിസ്റ്റംസ്  ലിമിറ്റഡിനൊപ്പം ആഭ്യന്തരമായി നിർമ്മിക്കും.

ആർവി റോഡിൽ നിന്ന് സിൽക്ക് ബോർഡ് വഴി ഇലക്ട്രോണിക് സിറ്റിയിലേക്ക് ബിഎംആർസിഎല്ലിൻ്റെ യെല്ലോ ലൈനിലാണ് ട്രെയിൻ ടെസ്റ്റിംഗ് സർവീസ് നടത്തുന്നത്. 216 കോച്ചുകളിൽ 90 കോച്ചുകൾ യെൽലോ ലൈനിൽ വിന്യസിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ബാക്കിയുള്ളവ പർപ്പിൾ, ഗ്രീൻ ലൈനിനായി വിഭജിക്കുമെന്ന് ബിഎംആർസിഎൽ അധികൃതർ പറഞ്ഞു. ഡ്രൈവറില്ലാ ട്രെയിനുകൾ 90 സെക്കൻഡ് ഫ്രീക്വൻസിയിൽ സർവീസ് നടത്തും.

സമയബന്ധിതവും കൃത്യവുമായ ട്രെയിൻ നിയന്ത്രണ വിവരങ്ങൾ കൈമാറുന്നതിന് ആധുനിക റേഡിയോ അധിഷ്ഠിത ആശയവിനിമയ സംവിധാനം ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) സിഗ്നലിംഗ് സിസ്റ്റത്തിൻ്റെ ഭാഗമായാണ് ഈ ഡ്രൈവറില്ലാ ട്രെയിനുകൾ അവതരിപ്പിക്കുന്നത്. 

Tags:    

Similar News