വ്യാജ കോളർമാരെ പൂട്ടാൻ ട്രായ്, ഏകീകൃത കെവൈസി സംവിധാനം കൊണ്ടുവരും
ഡെല്‍ഹി: ടെലിഫോണിലെ വ്യാജ കോളര്‍മാരെയും അഞ്ജാത വിളിക്കാരെയം പരിശോധിക്കുന്നതിനായി എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ആക്സസ് ചെയ്യാവുന്ന ഏകീകൃത നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) സിസ്റ്റം സ്ഥാപിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിര്‍ദ്ദേശിക്കുമെന്ന് ചെയര്‍മാന്‍ പി ഡി വഗേല പറഞ്ഞു. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഞ്ചനാപരമായ കോളുകളും സന്ദേശങ്ങളും അയക്കുന്ന കുറ്റവാളിയെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത കെവൈസി സംവിധാനം ഉണ്ടായിരിക്കണം. എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയണം. കണ്‍സള്‍ട്ടേഷന്‍ […]
ഡെല്‍ഹി: ടെലിഫോണിലെ വ്യാജ കോളര്‍മാരെയും അഞ്ജാത വിളിക്കാരെയം പരിശോധിക്കുന്നതിനായി എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ആക്സസ് ചെയ്യാവുന്ന ഏകീകൃത നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) സിസ്റ്റം സ്ഥാപിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിര്‍ദ്ദേശിക്കുമെന്ന് ചെയര്‍മാന്‍ പി ഡി വഗേല പറഞ്ഞു. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഞ്ചനാപരമായ കോളുകളും സന്ദേശങ്ങളും അയക്കുന്ന കുറ്റവാളിയെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ഏകീകൃത കെവൈസി സംവിധാനം ഉണ്ടായിരിക്കണം. എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയണം. കണ്‍സള്‍ട്ടേഷന്‍ പേപ്പറുകളിലൊന്നില്‍ ഇത് ഉള്‍പ്പെടുത്താന്‍ പോകുകയാണെന്നും ഇതോടെ നിര്‍ബന്ധിത കോളര്‍ ഐഡി ഡിസ്‌പ്ലേയില്‍ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. സ്പാമര്‍മാര്‍ അവരുടെ മുന്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് പ്രോക്സി സെര്‍വറുകള്‍ ഉപയോഗിച്ചതിന് ശേഷം മറ്റൊരു നമ്പര്‍ ഉപയോഗിക്കാന്‍ തുടങ്ങും. ഇവരെ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിംഗും ഉപയോഗിക്കാന്‍ ട്രായ് സേവന ദാതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
കോള്‍ ചെയ്യുമ്പോള്‍ തങ്ങളുടെ നമ്പര്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആളുകളുടെ സ്വകാര്യത സംബന്ധമായ ആശങ്കകള്‍ പരിഹരിക്കാന്‍ ട്രായ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വഞ്ചനകളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും പരിശോധിക്കാന്‍ ടെലികോം സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തെറ്റായ ഐഡന്റിറ്റി നല്‍കിയതിന് ഒരു വര്‍ഷം വരെ തടവ് ശിക്ഷ പുതിയ ടെലികോം ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് കോളിംഗ്, മെസേജിംഗ് ആപ്പുകള്‍ വഴി അയക്കുന്ന കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും കെവൈസി ബാധകമാക്കാന്‍ ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.