പ്രീപെയ്ഡിലും നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനൊരുക്കി ജിയോ
- നെറ്റ്ഫ്‌ളിക്‌സ് ആഗോളതലത്തില്‍ ജനകീയമായ ഒടിടി പ്ലാറ്റ്‌ഫോമാണെങ്കിലും ഇന്ത്യയിലെ അവരുടെ വിപണി വിഹിതം ചെറുതാണ്
- ജിയോയുടെ 40 കോടിയിലധികം ഉപഭോക്താക്കള്‍ക്കാണു ജിയോ പ്രീപെയ്ഡ് ബണ്ടില്‍ഡ് പ്ലാനിലൂടെ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാകുക
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ, നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനോടു കൂടിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു.
ജിയോ പോസ്റ്റ് പെയ്ഡ്, ജിയോ ഫൈബര്‍ പ്ലാനുകളില്‍ ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാണ്. എന്നാല്‍ പ്രീപെയ്ഡ് പ്ലാനില്‍ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാക്കുന്നത് ഇത് ആദ്യമാണ്.
ജിയോയുടെ 40 കോടിയിലധികം ഉപഭോക്താക്കള്‍ക്കാണു ജിയോ പ്രീപെയ്ഡ് ബണ്ടില്‍ഡ് പ്ലാനിലൂടെ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാകുക.
ടെലികോം സേവനദാതാവിന്റെ ബണ്ടില്‍ഡ് പ്രീപെയ്ഡ് പ്ലാനിലൂടെ നെറ്റ്ഫ്‌ളിക്‌സ് സേവനം ലഭ്യമാകുന്നതും ഇതാദ്യമാണ്.
1,099 രൂപയുടെ പ്ലാന്‍
ജിയോ രണ്ട് ബണ്ടില്‍ പ്ലാനുകളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. അതില്‍ ആദ്യത്തെ പ്ലാനിന്റെ വരിസംഖ്യ 1099 രൂപയാണ്.ഈ പ്ലാനിന്റെ കാലാവധി 84 ദിവസമാണ്. ഇതില്‍ നെറ്റ്ഫ്‌ളിക്‌സ് മൊബൈല്‍ സേവനം സൗജന്യമായി ലഭിക്കും. അതോടൊപ്പം 2 ജിബി ഡാറ്റ, 5ജി വെല്‍ക്കം ഓഫറിന് കീഴില്‍ പരിധിയില്ലാത്ത 5ജി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്പിന്റെ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കും.
1,499 രൂപയുടെ പ്ലാന്‍
1,499 രൂപയുടെ പ്ലാന്‍ പ്രകാരം 3ജിബി പ്രതിദിന ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ്, 5ജി വെല്‍ക്കം ഓഫറിന് കീഴില്‍ പരിധിയില്ലാത്ത 5ജി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്പിന്റെ ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ പ്ലാനിന്റെ കാലാവധി 84 ദിവസമാണ്.
നെറ്റ്ഫ്‌ളിക്സിന്റെ അടിസ്ഥാന സബ്സ്‌ക്രിപ്ഷനിലേക്ക് അധിക തുക നല്‍കാതെ തന്നെ ആക്സസും ലഭിക്കും.
ഇന്ത്യയില്‍ കൂടുതല്‍ ജനകീയമാകാന്‍ നെറ്റ്ഫ്‌ളിക്‌സ്
നെറ്റ്ഫ്‌ളിക്‌സ് ആഗോളതലത്തില്‍ ജനകീയമായ ഒടിടി പ്ലാറ്റ്‌ഫോമാണെങ്കിലും ഇന്ത്യയിലെ അവരുടെ വിപണി വിഹിതം ചെറുതാണ്. ജിയോയിലൂടെ കൂടുതല്‍ പേരിലേക്ക് എത്തിച്ചേരാന്‍ നെറ്റ്ഫ്‌ളിക്‌സിനു സാധിക്കുമെന്നാണ് പ്രതീക്ഷ.
റിലയന്‍സ് ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ്. രാജ്യത്തെ ആദ്യത്തെ 5ജി നെറ്റ് വര്‍ക്ക് അവതരിപ്പിച്ചതും ജിയോയാണ്. ഇന്ന് ഇന്ത്യയിലെ പല നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് 5ജി സേവനം ജിയോ ലഭ്യമാക്കുന്നുണ്ട്.