ഓഗസ്റ്റില്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍-നു 22% ഉത്പാദന വളര്‍ച്ച

കൊല്‍ക്കത്ത: 2022 ഓഗസ്റ്റില്‍ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം 22 ശതമാനം വര്‍ധിച്ച് 16.76 ലക്ഷം ടണ്ണായതായി ജെഎസ്ഡബ്ല്യു സ്റ്റീല്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 13.77 ലക്ഷം ടണ്‍ ക്രൂഡ് സ്റ്റീല്‍ ഉത്പദിപ്പിച്ചിരുന്നു. ഫ്‌ലാറ്റ് ഉത്പന്നങ്ങളുടെ ഉത്പാദനം 2021 ഓഗസ്റ്റിലെ 8.99 ലക്ഷം ടണ്ണിനെ അപേക്ഷിച്ച് 2022 ഓഗസ്റ്റില്‍ 12.01 ലക്ഷം ടണ്ണായി ഉയര്‍ന്നു. ലോംഗ് ഉത്പന്നങ്ങളുടെ ഉത്പാദനം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ 3.01 ലക്ഷം ടണ്ണില്‍ നിന്ന് അവലോകന മാസത്തില്‍ 25 […]

;

Update: 2022-09-13 00:59 GMT
Jsw Steel
  • whatsapp icon

കൊല്‍ക്കത്ത: 2022 ഓഗസ്റ്റില്‍ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം 22 ശതമാനം വര്‍ധിച്ച് 16.76 ലക്ഷം ടണ്ണായതായി ജെഎസ്ഡബ്ല്യു സ്റ്റീല്‍ റിപ്പോര്‍ട്ട് ചെയ്തു.

കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 13.77 ലക്ഷം ടണ്‍ ക്രൂഡ് സ്റ്റീല്‍ ഉത്പദിപ്പിച്ചിരുന്നു. ഫ്‌ലാറ്റ് ഉത്പന്നങ്ങളുടെ ഉത്പാദനം 2021 ഓഗസ്റ്റിലെ 8.99 ലക്ഷം ടണ്ണിനെ അപേക്ഷിച്ച് 2022 ഓഗസ്റ്റില്‍ 12.01 ലക്ഷം ടണ്ണായി ഉയര്‍ന്നു.

ലോംഗ് ഉത്പന്നങ്ങളുടെ ഉത്പാദനം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ 3.01 ലക്ഷം ടണ്ണില്‍ നിന്ന് അവലോകന മാസത്തില്‍ 25 ശതമാനം വര്‍ധിച്ച് 3.75 ലക്ഷം ടണ്ണായി. കര്‍ണാടക, ഒഡീഷ മേഖലകളിലെ ഇരുമ്പയിരിന്റെ ലഭ്യത കുറവ് മൂലം ശരാശരി ശേഷി വിനിയോഗം 87.4 ശതമാനമായി കുറഞ്ഞതായി ജെഎസ്ഡബ്ല്യു അറിയിച്ചു.

Tags:    

Similar News