ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ്

ലോകത്തിലെ ഏറ്റവും നീളം കൂടിയ 121 മീറ്റര്‍ റെയിലുകള്‍ നിര്‍മ്മിക്കുകയും, വലിയ വലിപ്പത്തിലുള്ള സമാന്തര ഫ്‌ലേഞ്ച് ബീമുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയും ചെയ്തു എന്ന പ്രത്യേകതയും കമ്പനിക്കുണ്ട്.

Update: 2022-01-15 01:42 GMT
trueasdfstory

മൈനിംഗ്, പവര്‍ ജനറേഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളില്‍ ഗണ്യമായ സാന്നിധ്യമുള്ള ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് (ജെ എ സ്...

 

മൈനിംഗ്, പവര്‍ ജനറേഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളില്‍ ഗണ്യമായ സാന്നിധ്യമുള്ള ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് (ജെ എ സ് പി എല്‍) ഇന്ത്യയിലെ പ്രധാന സ്റ്റീല്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ്. 18 ബില്യണ്‍ യുഎസ് ഡോളറിന്റെ വൈവിധ്യവല്‍ക്കരിക്കപ്പെട്ട ഒ.പി. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഭാഗമാണ് ജെ.എസ്.പി.എല്‍. സ്റ്റീല്‍, പവര്‍, മൈനിംഗ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഇന്‍ഫ്രാസ്ട്രക്ചര്‍ എ്‌നനീ മേഖലയില്‍ ഇന്ത്യയിലെ മുന്‍നിര കമ്പിനിയാണ് ജെ എ സ് പി എല്‍. ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്റ്റീല്‍ ഉല്‍പ്പാദകരാണ്.

സ്‌പോഞ്ച് ഇരുമ്പ്, മൈല്‍ഡ് സ്റ്റീല്‍ സ്ലാബുകള്‍, ഫെറോ ക്രോം, ഇരുമ്പ് അയിര്, മൈല്‍ഡ് സ്റ്റീല്‍, ഹോട്ട് റോള്‍ഡ് പ്ലേറ്റുകള്‍, കോയിലുകള്‍ എന്നിവ നിര്‍മ്മിക്കുകയും, വില്‍ക്കുകയും ചെയ്യുന്നു. ഇരുമ്പുരുക്ക്, പവര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ക്ക് കീഴിലാണ് കമ്പനി അതിന്റെ ബിസിനസ്സ് നടത്തുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ 121 മീറ്റര്‍ റെയിലുകള്‍ നിര്‍മ്മിക്കുകയും, വലിയ വലിപ്പത്തിലുള്ള സമാന്തര ഫ്‌ലേഞ്ച് ബീമുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയും ചെയ്തു എന്ന പ്രത്യേകതയും കമ്പനിക്കുണ്ട്. ഛത്തീസഗഢിലും റായിഗഡിലും, ജാര്‍ഖണ്ഡിലെ പട്രാട്ടുവിലുമാണ് കമ്പനിയുടെ നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ മെഷിനറി വിഭാഗം റായ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്.

ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് 1979-ല്‍ സ്ഥാപിതമായി. 1995-ല്‍ കമ്പനി വൈദ്യുതി മേഖലയിലേക്ക് ചുവടുവെക്കുകയും ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ് എന്ന കമ്പനി ആരംഭിക്കുകയും ചെയ്തു. 1998 മെയ് മാസത്തില്‍ സ്ഫോടനത്തെ തുടര്‍ന്ന് കമ്പനിയുടെ സ്റ്റീല്‍ മെല്‍റ്റിംഗ് വിഭാഗം അടച്ചുപൂട്ടി. 1999-ല്‍ ക്രമീകരണ പദ്ധതി പ്രകാരം ജിന്‍ഡാല്‍ സ്ട്രിപ്‌സ് ലിമിറ്റഡിന്റെ റായ്ഗഡ്, റായ്പൂര്‍ ഡിവിഷനുകള്‍ കമ്പനിയില്‍ നിന്ന് മാറ്റി. 2009 ഒക്ടോബറില്‍ സ്റ്റീല്‍ മെല്‍റ്റിംഗ് വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഏഴ് വര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ പദ്ധതികളില്‍ 6,400 കോടി രൂപ നിക്ഷേപിക്കുന്നതിന് ഛത്തീസ്ഗഡ് സര്‍ക്കാരുമായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു. 2003-04 വര്‍ഷത്തില്‍, റൗണ്ട്‌സ് ബില്ലറ്റ് ബ്ലൂംസ്, സ്ലാബുകള്‍ തുടങ്ങിയ മൂല്യവര്‍ദ്ധിത സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പുറമെ യൂണിവേഴ്‌സല്‍ ബീമുകളും, ഘടനകളും കമ്പനി നിര്‍മ്മിക്കാന്‍ തുടങ്ങി.

 

Tags:    

Similar News