മുംബൈയില്‍ ആഡംബര അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കി രേഖ ജുന്‍ജുന്‍വാല
- 2024 മാര്‍ച്ച് 15 ന് രേഖയുടെ പേരിലാണ് രജിസ്ട്രേഷന് നടത്തിയത്
- 50 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് രേഖ സ്വന്തമാക്കിയ അപ്പാര്‍ട്ട്മെന്റ്
- സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷന് ചാര്‍ജ് ഇനത്തില്‍ 59 ലക്ഷം രൂപ അടച്ചു
ശതകോടീശ്വരന്‍ നിക്ഷേപകനായിരുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യ രേഖ ജുന്‍ജുന്‍വാല സൗത്ത് മുംബൈയില്‍ ആഡംബര അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കി.
സൗത്ത് മുംബൈയിലെ വാല്കേശ്വര് പ്രദേശത്താണ് ആഡംബര അപ്പാര്‍ട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 11.76 കോടി രൂപ മുടക്കിയാണ് അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കിയത്. 1666 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് അപ്പാര്‍ട്ട്മെന്റ്.
2024 മാര്‍ച്ച് 15 ന് രേഖയുടെ പേരിലാണ് രജിസ്ട്രേഷന് നടത്തിയത്. സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷന് ചാര്‍ജ് ഇനത്തില്‍ 59 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു.
അറബിക്കടലിനടുത്തുള്ള 50 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് രേഖ സ്വന്തമാക്കിയ അപ്പാര്‍ട്ട്മെന്റ്. റോക്ക്സൈഡ് അപ്പാര്‍ട്ട്മെന്റ് എന്നാണ് പേര്.
കഴിഞ്ഞ വര്‍ഷം, ബാന്ദ്ര കുര്‍ള കോംപ്ലക്സിലും (ബികെസി) അന്ധേരി വെസ്റ്റിലെ ചാന്ദിവാലിയിലുമായി 1.94 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള അഞ്ച് വാണിജ്യ ഓഫീസ് സ്പേസുകള്‍ രേഖ ജുന്‍ജുന്‍വാല 739 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു.