ഉപരോധം മൂലം ഇന്ത്യൻ എണ്ണ കമ്പനികളുടെ 600 ദശലക്ഷം ഡോളർ ലാഭവിഹിതം റഷ്യയില്‍ കുടുങ്ങി

  • റഷ്യയിലുള്ള ലാഭവിഹിതം 600 ദശലക്ഷം ഡോളര്‍
  • പകരം എണ്ണ ഇറക്കുമതിയും പരിശോധിക്കപ്പെടുന്നു
  • മോസ്‌കോയിലെ എസ്ബിഐയുടെ ഒരു ശാഖയില്‍ മാത്രം ഉള്ളത് 150ദശലക്ഷം ഡോളര്‍

Update: 2023-09-15 08:16 GMT

ഉക്രൈൻ യുദ്ധത്തെ തുടർന്നുള്ള ലോക രാഷ്ട്രീയ തർക്കങ്ങളിൽ  കുടുങ്ങി റഷ്യയിലെ  വാതക മേഖലയിലെ  തങ്ങളുടെ ഉടമസ്ഥതയിലുള്ള  എണ്ണ കമ്പനികളുടെ  നിക്ഷേപത്തിനു ലഭിച്ച ലാഭ വിഹിതമായ  ഏകദേശം 600 ദശലക്ഷം ഡോളർ രാജ്യത്തേക്ക് കൊണ്ടുവരാനാകാതെ ഇന്ത്യ. പാശ്ചാത്യ  ബാങ്കുകൾ  റഷ്യയുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധമാണ്  പണം  ഇന്ത്യയിലേക്ക് അയക്കുന്നതിനു തടസ്സ൦.   ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് എന്നിവരാണ് റഷ്യയിലെ പ്രധാന  നിക്ഷേപകർ. . 

പാശ്ചാത്യ രാജ്യങ്ങളെ അനുനയിപ്പിച്ചു പണം ഇന്ത്യയിൽ എത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അത് വിജയിക്കുമോ എന്ന കാര്യത്തിൽ ഇന്ത്യൻ അധികൃതർക്ക് സംശയമുണ്ട്. 

``ഈ കുടുങ്ങി കിടക്കുന്ന  പണം എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ  നിയമപരവും, സാമ്പത്തികവുമായ എല്ലാ വശങ്ങളും പഠിച്ചുകൊണ്ടിരിക്കുകയ്യാണ്. നിരോധനത്തെ കുറിച്ച് ഞങ്ങൾ പൂർണ ബോധവാൻമാരാണ്. അത് ചെറിയൊരളവിൽ പോലും ലംഘിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,'' ഇതുമായി ബന്ധപ്പെട്ട  ഒരു ഉദ്യഗസ്ഥൻ പറഞ്ഞു.

ഇന്ത്യൻ ഓയിലും, ഭാരത് പെട്രോളിയവും ആണും റഷ്യയിൽ നിന്ന് ഏറ്റവും അധികം എണ്ണ, ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ കമ്പനികൾ. 

ഇപ്പോൾ ഞങ്ങളുടെ മുമ്പലുള്ള ഒരു പോംവഴി അവിടെ  ബാങ്കിൽ ഇന്ത്യൻ സർക്കാരിന്റെ അകൗണ്ടിൽ  കിടക്കുന്ന ഈ പണം അവിടെ നിന്ന് എണ്ണ, ഇറക്കുമതി ചെയ്യാൻ ഈ കമ്പനികൾക്ക് വായ്പ്പയായി നൽകുക എന്നുള്ളതാണ്. അവർക്കു ആ പണം ഇവിടെ സർക്കാരിന് തിരിച്ചു നൽകാൻ കഴിയും. 

ഇതിനിടയിൽ സർക്കാർ  ഉടമയിലുള്ള എണ്ണ, ഖനന കമ്പനിയായ ഓയിൽ ഇന്ത്യയുടെ 150 ദശലക്ഷ൦ ഡോളർ മോസ്കോയിലെ ഒരു എസ ബി ഐ ശാഖയിൽ കുടികിടക്കുന്നതായി അതിന്റെ ചെയർമാൻ രഞ്ജിത് രാത് പറഞ്ഞു. പണം രാജ്യത്ത് എത്തിക്കാൻ പല തട്ടുകളിൽ ചർച്ചകൾ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രൈന്‍ ആക്രമണത്തിനു പിന്നാലെ ആഗോള പേയ്മെന്റ് സംവിധാനത്തിലേക്ക് പ്രവേശിക്കാനുള്ള മോസ്‌കോയുടെ അവസരം പരിമിതപ്പെട്ടു. സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍ (സ്വിഫ്റ്റ്) സാമ്പത്തിക ഇടപാട് പ്രോസസ്സിംഗ് സിസ്റ്റത്തില്‍ നിന്ന് നിരവധി പ്രമുഖ റഷ്യന്‍ ബാങ്കുകളെ നിരോധിച്ചു. റഷ്യന്‍ സര്‍ക്കാര്‍ ആ രാജ്യത്ത് നിന്ന് ഡോളര്‍ തിരിച്ചയക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ കമ്പനികളുടെ ലാഭവിഹിതം അവിടെ കുടുങ്ങിക്കിടക്കാന്‍ ഇടയാക്കി.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ വിദേശ വിഭാഗമായ ഒഎന്‍ജിസി വിദേശ് ലിമിറ്റഡ, ഭാരത് പെട്രോളിയത്തിന്റെ ഉപസ്ഥാപന൦,   ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ , ഓയിൽ ഇന്ത്യ  എന്നീ കമ്പനികൾക്ക്  റഷ്യയിലെ എണ്ണപ്പാടമായ വാങ്കോറിൽ  49 .9  ശതമാനം ഓഹരികളും, മറ്റൊരു എണ്ണപ്പാടമായ ടാസ്-യൂറിയാക്കിൽ 29 .9 ശതമാനം ഓഹരികളുമുണ്ട്. 

ഒഎന്‍ജിസി വിദേശ് ലിമിറ്റിഡിന് സഖാലിം എണ്ണപ്പാടത്തിന്റെ 20 ശതമാനം ഓഹരികളുമുണ്ട്. 

''ഐഒസിയും ബിപിസിഎല്ലും ഇതിനകം റഷ്യന്‍ എണ്ണയുടെ വലിയ വാങ്ങലുകാരാണ്, ഒരുപക്ഷേ അവര്‍ക്ക് ആ പണം എണ്ണ വാങ്ങാന്‍ ഉപയോഗിക്കാം,'' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ വിഷയത്തിന് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഒരു പരിഹാരമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ സൂചന നല്‍കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കാനറ ബാങ്കിന്റെയും സംയുക്ത സംരംഭമായ കൊമേഴ്സ്യല്‍ ഇന്‍ഡോ ബാങ്ക് എല്‍എല്‍സി യുമായി ലാഭവിഹിതം ബന്ധപ്പെട്ടുകിടക്കുന്നു. മാര്‍ച്ചില്‍  കാനറ ബാങ്ക് സിഐബിഎല്ലിന്റെ 40ശതമാനം ഓഹരി എസ്ബിഐക്ക് വിറ്റിരുന്നു.

യൂദ്ധം എണ്ണപ്പാടങ്ങളെ ബാധിച്ചിട്ടില്ല. അതിനാല്‍ അവിടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ നടക്കുന്നുണ്ട്.

Tags:    

Similar News