എംഎഫ്എന്‍ പദവി പിന്‍വലിച്ചത് ബാധിക്കില്ലെന്ന് നെസ്ലെ ഇന്ത്യ

  • എംഎഫ്എന്‍ വിഷയം ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ള നയപരമായ പ്രശ്‌നം
  • മാഗി, നെസ്‌കഫേ, കിറ്റ്കാറ്റ് തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥരാണ് നെസ്ലെ ഇന്ത്യ
  • നെസ്ലെയുടെ മികച്ച പത്ത് വിപണികളില്‍ ഒന്നാണ് ഇന്ത്യ

Update: 2024-12-19 11:51 GMT

സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യക്ക് അനുവദിച്ച എംഎഫ്എന്‍ (ഏറ്റവും പ്രിയങ്കരമായ രാജ്യം) പദവി സ്‌പെന്‍ഡ് ചെയ്തത് കമ്പനിയെ ബാധിക്കില്ലെന്ന് എഫ്എംസിജി മേഖലയിലെ പ്രമുഖരായ നെസ്ലെ ഇന്ത്യ.

ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിന് (ഡിടിഎഎ) കീഴിലുള്ള എംഎഫ്എന്‍ സ്റ്റാറ്റസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ള നയപരമായ പ്രശ്‌നമാണ്. അത് 'നെസ്ലെ-നിര്‍ദ്ദിഷ്ട'മല്ലെന്നും എഫ്എംസിജി സ്ഥാപനം പ്രസ്താവനയില്‍ പറഞ്ഞു.

മാഗി, നെസ്‌കഫേ, കിറ്റ്കാറ്റ് തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ നെസ്ലെ ഇന്ത്യ, ക്രോസ്-കണ്‍ട്രി പേയ്മെന്റുകളില്‍ കമ്പനി ഇതിനകം തന്നെ 10 ശതമാനംവിത്ത്‌ഹോള്‍ഡിംഗ് ടാക്‌സ് കുറയ്ക്കുകയാണെന്ന് പറഞ്ഞു.

സുപ്രീം കോടതിയുടെ ഒരു വിധിയെ തുടര്‍ന്ന് ഡിസംബര്‍ 11 ന് സ്വിസ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് അനുവദിച്ച പദവി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. നെസ്ലെയുമായി ബന്ധപ്പെട്ട ഒരു കേസിലാണ് സുപ്രീം കോടതിയുടെ ഈ വിധി വന്നത്.

ഇത് സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളുടെ നികുതി ബാധ്യത വര്‍ധിപ്പിച്ചു.

'ഇത് നെസ്ലെയുടെ പ്രത്യേക പ്രശ്നമല്ല, മറിച്ച് ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലുള്ള നയപരമായ കാര്യമാണ്. ഇത് നെസ്ലെ ഇന്ത്യയെ ബാധിക്കില്ല.' നെസ്ലെ ഇന്ത്യ വക്താവ് പറഞ്ഞു.

112 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്വിസ് എഫ്എംസിജി മേജര്‍ നെസ്ലെയുടെ മികച്ച പത്ത് വിപണികളില്‍ ഒന്നാണ് ഇന്ത്യ.

2020-2025 കാലയളവില്‍ 6,000-6,500 കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ അതിന്റെ ഉല്‍പ്പാദന ശേഷിയും മറ്റും വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി നിക്ഷേപിക്കുന്നത്. ഒഡീഷയില്‍ കമ്പനിയുടെ പത്താമത്തെ ഫാക്ടറി സ്ഥാപിക്കുകയാണ് നെസ്ലെ. 

Tags:    

Similar News