സ്ട്രൈഡ്സ് ഫാര്‍മയുടെ 8 ലക്ഷം ഓഹരികള്‍ വിറ്റഴിച്ച് ബജാജ് ഫിനാൻസ്

  • ഷാസുന്‍ ലീസിങ്ങും കമ്പനിയുടെ 3.35 ലക്ഷം ഓഹരികള്‍ വിറ്റു
  • ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ 81 കോടിക്കാണ് വ്യാപാരം നടന്നത്
  • അതേ വിലയ്ക്ക് അമന്‍സ ഹോള്‍ഡിംഗ് ഈ ഓഹരികള്‍ ഏറ്റെടുത്തു

Update: 2024-02-10 06:55 GMT

ഡല്‍ഹി: ബജാജ് ഫിനാന്‍സ് ഉള്‍പ്പെടെയുള്ള രണ്ട് സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച സ്‌ട്രൈഡ്‌സ് ഫാര്‍മ സയന്‍സിന്റെ ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ 81 കോടി രൂപയ്ക്ക് വിറ്റഴിച്ചു.

ബിഎസ്ഇയില്‍ ലഭ്യമായ ബ്ലോക്ക് ഡീല്‍ ഡാറ്റ അനുസരിച്ച്, ബജാജ് ഫിനാന്‍സ് സ്‌ട്രൈഡ്‌സ് ഫാര്‍മയുടെ 8 ലക്ഷത്തിലധികം ഓഹരികള്‍ രണ്ട് ഘട്ടങ്ങളിലായി ഓഫ്‌ലോഡ് ചെയ്തു. സ്‌ട്രൈഡ്‌സ് ഫാര്‍മയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ ഷാസുന്‍ ലീസിംഗ് ആൻഡ് ഫിനാൻസ് ആണ് കമ്പനിയുടെ 3.35 ലക്ഷം ഓഹരികള്‍ വിറ്റ രണ്ടാമത്തെ സ്ഥാപനം. 

കമ്പനിയുടെ 1.24 ശതമാനം പ്രതിനിധീകരിക്കുന്ന 11.40 ലക്ഷം ഓഹരികളാണ് വിറ്റത്. ഓഹരികള്‍ ഒന്നിന് ശരാശരി 713 രൂപ നിരക്കിലായിരുന്നു വ്യാപാരം നടന്നത്. സംയോജിത ഇടപാട് മൂല്യം 81.30 കോടി രൂപയാണ്. 

അതേസമയം, അതേ വിലയ്ക്ക് അമന്‍സ ഹോള്‍ഡിംഗ് ഈ ഓഹരികള്‍ ഏറ്റെടുത്തു.

Tags:    

Similar News