കയറ്റുമതി കൂട്ടും: ടാക്‌സ് റീഫണ്ട് സ്‌കീമില്‍ ഇനി ഫാര്‍മ,സ്റ്റീല്‍ ഉത്പന്നങ്ങളും

2021 ജനുവരി മുതല്‍ക്കാണ് ഈ പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. രത്നങ്ങളും ആഭരണങ്ങളും, എഞ്ചിനീയറിംഗ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, രാസവസ്തുക്കള്‍, ഫാര്‍മ, സമുദ്രോത്പന്നങ്ങള്‍, തുകല്‍ എന്നിവയുള്‍പ്പെടെ പ്രധാന കയറ്റുമതി മേഖലകള്‍ ഒക്ടോബറില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി.

Update: 2022-12-08 08:06 GMT



കെമിക്കല്‍സ്, ഫാര്‍മസ്യുട്ടിക്കല്‍സ്, ഇരുമ്പ്, സ്റ്റീല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നികുതി റീഫണ്ട് പദ്ധതിക്ക് കീഴില്‍ നല്‍കിയിരുന്ന ആനുകൂല്യങ്ങളുടെ കാലാവധി നീട്ടി. 'റെമിഷന്‍ ഓഫ് ഡ്യൂട്ടീസ് ആന്‍ഡ് ടാക്‌സസ് ഓണ്‍ എക്‌സ്‌പോര്‍ട്ട് പ്രോഡക്ട്' എന്ന പദ്ധതിക്ക് കീഴിലാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഒക്ടോബറില്‍ രാജ്യത്തെ കയറ്റുമതിയില്‍ 16.65 ശതമാനത്തിന്റെ ഇടിവ് റിപ്പോര്‍ട്ട് ചെയ്തതാണ് കാലാവധി നീട്ടാന്‍ കാരണം.

ഡിസംബര്‍ 15 മുതല്‍ അടുത്ത വര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ നടത്തുന്ന കയറ്റുമതിയ്ക്ക് ആനൂകൂല്യം ലഭ്യമാകും.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പദ്ധതി നടപ്പിലാക്കിയപ്പോള്‍ ഈ മേഖലകള്‍ ഒഴിവാക്കിയിരുന്നു.സമുദ്രോത്പന്നങ്ങള്‍, പരുത്തി, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ 8700 ഉത്പന്നങ്ങള്‍ റീഫണ്ട പദ്ധതിക്ക കീഴില്‍ വന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതിക്ക് കീഴില്‍ 12,454 കോടി രൂപയാണ് റീഫണ്ടിനായി ഉണ്ടായിരുന്നത്.

ഇവ കൂടി ഉള്‍പെടുത്തുന്നതോടെ കയറ്റുമതി ഉത്പന്നങ്ങളുടെ എണ്ണം 8731 ല്‍ നിന്നും 10342 ആയി ഉയരും. ഇതോടെ അധിക ബാധ്യത 1000 കോടി രൂപ ഉയരും.നികുതികളും തീരുവകളും കയറ്റുമതി ചെയ്യാന്‍ പാടില്ല എന്ന ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന, പ്രാദേശിക തീരുവകള്‍/നികുതികള്‍ എന്നിവ ഈ പദ്ധതിയിലൂടെ റീഫണ്ട് ചെയ്യുന്നു.

2021 ജനുവരി മുതല്‍ക്കാണ് ഈ പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. രത്നങ്ങളും ആഭരണങ്ങളും, എഞ്ചിനീയറിംഗ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, രാസവസ്തുക്കള്‍, ഫാര്‍മ, സമുദ്രോത്പന്നങ്ങള്‍, തുകല്‍ എന്നിവയുള്‍പ്പെടെ പ്രധാന കയറ്റുമതി മേഖലകള്‍ ഒക്ടോബറില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി.

Tags:    

Similar News