ആരോഗ്യ രംഗത്ത് പുത്തന്‍ സഹകരകരണം; പ്രീമിയം സേവനങ്ങള്‍ ഇനി തൊട്ടരികില്‍

  • ആകര്‍ഷകമായ വാര്‍ഷിക ആരോഗ്യ പരിശോധന പാക്കേജ്
  • 64 ല്‍ പരം പരിശോധനകള്‍ നടത്താന്‍ സാധിക്കും.
  • പരമ്പരാഗത പരിശോധനാ രീതികള്‍ക്ക് മാറ്റം
;

Update: 2024-03-12 11:53 GMT
ആരോഗ്യ രംഗത്ത് പുത്തന്‍ സഹകരകരണം; പ്രീമിയം സേവനങ്ങള്‍ ഇനി തൊട്ടരികില്‍
  • whatsapp icon

രാജ്യത്തുടനീളം ഉപഭോക്താക്കള്‍ക്ക് പ്രീമിയം ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ഹെല്‍ത്ത്യന്‍സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് ഡ്രീംഫോള്‍ക്‌സ്. ഉപഭോക്താക്കള്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധനകളില്‍ ക്ലയന്റ് കാര്‍ഡുകള്‍, ഡ്രീംഫോള്‍ക്‌സ് അംഗത്വ കാര്‍ഡുകള്‍ എന്നിവ ഉപയോഗപ്പെടുത്താനാകും.

വാര്‍ഷിക ആരോഗ്യ പരിശോധന പാക്കേജില്‍ പ്രമേഹം, തൈറോയ്ഡ്, വൈറ്റമിന്‍, പ്രോട്ടീന്‍, അയേണ്‍ എന്നിവ അടക്ക 64 ല്‍ പരം പരിശോധനകള്‍ നടത്താന്‍ സാധിക്കും. ഹെല്‍ത്ത്യന്‍സിന്റെ ഡയഗ്‌നോസ്റ്റിക് ലാബ് പങ്കാളികളുടെ ശൃംഖല വഴി ഇത് സുഗമമാക്കുന്നു.

കൂടാതെ ഉപഭോക്താക്കള്‍ക്ക് വീട്ടുപിടക്കലില്‍ നിന്നും സേവനങ്ങള്‍ ഉപയോഗപ്പെടുത്താനാകും. പരമ്പരാഗത രീതിയിലുള്ള സേവനങ്ങളെ മാറ്റിക്കൊണ്ടുള്ള വിപുലീകരണമാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കുന്നതിലൂടെ കമ്പനി ലൈഫ്‌സ്റ്റൈല്‍ വിഭഗത്തിലെ ഒരു ശ്രേണി വിപുലീകരണം മാത്രമല്ല ലക്ഷ്യമിടുന്നത്. സമഗ്രമായ പരിഹാരങ്ങള്‍ ഉറപ്പ് വരുത്താനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഡ്രീം ഫോള്‍ക്‌സിന്റെ ചെയര്‍പേഴ്‌സണും മാനേജിംഗ്് ഡയറക്ടറുമായ ലിബറാത്ത കല്ലാട്ട് പറഞ്ഞു.

''ഡ്രീംഫോള്‍ക്സ് പോലുള്ള ഫോര്‍വേര്‍ഡ്-തിങ്കിംഗ് ബ്രാന്‍ഡുമായുള്ള ഞങ്ങളുടെ സഹകരണം, നവീകരണവും പ്രവേശനക്ഷമതയും ഉപയോഗിച്ച് ആരോഗ്യ സംരക്ഷണത്തെ പുനര്‍നിര്‍വചിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തെയാണ് ഈ സഹകരണം പ്രതിഫലിപ്പിക്കുന്നത്,'ഹെല്‍ത്ത്യന്‍സ് സ്ഥാപകന്‍ ദീപക് സാഹ്നി പറഞ്ഞു.



Tags:    

Similar News